നാരി ശക്തി വന്ദന്‍ അധീനിയത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാ എംപിമാര്‍ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി രേഖപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ അടിസ്ഥാപരമായ മാറ്റത്തിന്റെ നിര്‍ണ്ണായക നിമിഷമാണിതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, രാജ്യത്തെ 140 കോടി പൗരന്മാരെ അഭിനന്ദിക്കുകയും ചെയ്തു.
ഇത് കേവലം ഒരു നിയമനിര്‍മ്മാണം മാത്രമല്ല, നമ്മുടെ രാഷ്ട്രത്തെ നിര്‍മ്മിച്ച എണ്ണമറ്റ സ്ത്രീകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണിത്, അവരുടെ ശബ്ദം കൂടുതല്‍ ഫലപ്രദമായി കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയിലെ ചരിത്രപരമായ ചുവടുവെപ്പാണിത്.
പ്രധാനമന്ത്രി എക്‌സില്‍ പോസ്റ്റ് ചെയ്തു:
''നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ അടിസ്ഥാനപരമായ മാറ്റത്തിന്റെ ഒരു നിര്‍ണായക നിമിഷം! 140 കോടി ഇന്ത്യക്കാര്‍ക്ക് അഭിനന്ദനങ്ങള്‍''.
നാരി ശക്തി വന്ദന്‍ അധീനിയത്തിന് വോട്ട് ചെയ്ത എല്ലാ രാജ്യസഭാ എം.പിമാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. അത്തരം ഏകകണ്ഠമായ പിന്തുണ തീര്‍ച്ചയായും സന്തോഷകരമാണ്.
നാരീ ശക്തി വന്ദന്‍ അധീനിയം പാര്‍ലമെന്റില്‍ പാസാക്കിയതോടെ, ഇന്ത്യയിലെ സ്ത്രീകളുടെ കൂടുതല്‍ ശക്തമായ പ്രാതിനിദ്ധ്യത്തിന്റെയും ശാക്തീകരണത്തിന്റെയും യുഗത്തിന് നാം തുടക്കം കുറിയ്ക്കുകയാണ്. ഇത് കേവലം ഒരു നിയമനിര്‍മ്മാണം മാത്രമല്ല; നമ്മുടെ രാഷ്ട്രത്തെ സൃഷ്ടിച്ച എണ്ണമറ്റ സ്ത്രീകള്‍ക്കുള്ള ശ്രദ്ധാഞ്ജലിയാണിത്. അവരുടെ ഉല്‍പതിഷ്ണുതയും സംഭാവനകളും കൊണ്ട് ഇന്ത്യ സമ്പന്നമാണ്.
ഇന്ന് നാം ആഘോഷിക്കുമ്പോള്‍, നമ്മുടെ രാജ്യത്തെ സ്ത്രീകളുടെയെല്ലാം ശക്തി, ധൈര്യം, അജയ്യമായ ചൈതന്യം എന്നിവയെക്കുറിച്ച് ഓര്‍മ്മിക്കുകയുമാണ്. അവരുടെ ശബ്ദം കൂടുതല്‍ ഫലപ്രദമായി കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പ്രതിബദ്ധതയാണ് ഈ ചരിത്രപരമായ ചുവടുവയ്പ്പ്.
A defining moment in our nation's democratic journey! Congratulations to 140 crore Indians.
— Narendra Modi (@narendramodi) September 21, 2023
I thank all the Rajya Sabha MPs who voted for the Nari Shakti Vandan Adhiniyam. Such unanimous support is indeed gladdening.
With the passage of the Nari Shakti Vandan Adhiniyam in…