ഇന്ത്യയും ദക്ഷിണാഫ്രിക്കയും നയതന്ത്ര ബന്ധത്തിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും പരാമർശിച്ചു
ബ്രിക്‌സ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ പ്രസിഡന്റ് റമാഫോസ പ്രധാനമന്ത്രിയോട് വിശദീകരിച്ചു
ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള ജോഹന്നാസ്ബർഗ് സന്ദർശനത്തെ താൻ ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു
ഇന്ത്യയുടെ ജി20 പ്രസിഡൻസിക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ പിന്തുണ അറിയിക്കുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രസിഡൻറ് മറ്റെമെല സിറിൽ റമഫോസയുമായി ടെലിഫോൺ സംഭാഷണം നടത്തി.

2023ൽ ആഘോഷിക്കുന്ന ഉഭയകക്ഷി നയതന്ത്ര ബന്ധത്തിന്റെ മുപ്പതാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടെ, ഉഭയകക്ഷി സഹകരണത്തിലെ പുരോഗതി ഇരു നേതാക്കളും ക്രിയാത്മകമായി വിലയിരുത്തി.

2023 ആഗസ്റ്റ് 22-24 തീയതികളിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രിയെ പ്രസിഡന്റ് റമാഫോസ ക്ഷണിക്കുകയും അതിനുള്ള ഒരുക്കങ്ങളെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പ്രധാനമന്ത്രി ക്ഷണം സ്വീകരിക്കുകയും ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ജോഹന്നാസ്ബർഗ് സന്ദർശനത്തിനായി കാത്തിരിക്കുകയാണെന്ന് അറിയിക്കുകയും ചെയ്തു.

പരസ്പര താൽപ്പര്യമുള്ള  നിരവധി മേഖലാ  ആഗോള  വിഷയങ്ങളെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.

നിലവിലെ  ജി-20 പ്രസിഡൻസിയുടെ ഭാഗമായുള്ള ഇന്ത്യയുടെ സംരംഭങ്ങൾക്ക് പ്രസിഡന്റ് റമാഫോസ തന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ജി-20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി  ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

തുടർന്നും ബന്ധം പുലർത്താൻ  ഇരു നേതാക്കളും സമ്മതിച്ചു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
A Milestone in Financial Inclusion: The Success Story of PMSBY

Media Coverage

A Milestone in Financial Inclusion: The Success Story of PMSBY
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 മെയ് 9
May 09, 2026

Citizens Celebrate India’s Civilisational & Economic Awakening Under PM Narendra Modi