പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും നാവികസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായും സുഗമവുമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകത ശ്രീ മോദി ആവർത്തിച്ചു. "സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർപിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിച്ചു," ശ്രീ മോദി പ്രസ്താവിച്ചു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഞാൻ ആവർത്തിച്ചു.
നാവികസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായും സുഗമവുമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകതയിൽ ഞങ്ങൾ ഏകാഭിപ്രായത്തിലെത്തി.
സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം നൽകിവരുന്ന തുടർപിന്തുണയ്ക്ക് നന്ദി അറിയിച്ചു."
Spoke with Crown Prince and PM of Saudi Arabia, HRH Prince Mohammed bin Salman and discussed the ongoing conflict in West Asia.
— Narendra Modi (@narendramodi) March 28, 2026
I reiterated India’s condemnation of attacks on regional energy infrastructure.
We agreed on the need to ensure freedom of navigation and keeping…


