പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും നാവികസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായും സു​ഗമവുമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകത ശ്രീ മോദി ആവർത്തിച്ചു. "സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി നൽകുന്ന തുടർപിന്തുണയ്ക്ക് അദ്ദേഹത്തിന് നന്ദി അറിയിച്ചു," ശ്രീ മോദി പ്രസ്താവിച്ചു.

ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:

"സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സംസാരിക്കുകയും പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

മേഖലയിലെ ഊർജ്ജ അടിസ്ഥാനസൗകര്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഞാൻ ആവർത്തിച്ചു.

നാവികസ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെയും കപ്പൽ ഗതാഗത പാതകൾ സുരക്ഷിതമായും സു​ഗമവുമായി നിലനിർത്തേണ്ടതിന്റെയും ആവശ്യകതയിൽ ഞങ്ങൾ ഏകാഭിപ്രായത്തിലെത്തി.

സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി അദ്ദേഹം നൽകിവരുന്ന തുടർപിന്തുണയ്ക്ക് നന്ദി അറിയിച്ചു."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists

Media Coverage

Jo khelega woh khilega, always cheer for Bharat: PM Modi meets India's CWG medallists
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 10
August 10, 2026

History, Heritage & High Growth: Why India’s Youth Feel Unstoppable Under PM Modi’s Leadership