ഭൂമിശാസ്ത്രപരമോ സാമൂഹികമോ സാമ്പത്തികമോ ഏതുമായിക്കൊള്ളട്ടെ, സമഗ്ര വികസനം എന്ന ലക്ഷ്യത്തോടെയാണ് ഗവണ്മെന്റ് മുന്നോട്ട് നീങ്ങുന്നത്: പ്രധാനമന്ത്രി
ദ്രുത വികസനം കൈവരിക്കുന്നതിൽ പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി ഉയർത്തിക്കാട്ടുന്നു
സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ കൂട്ടായി പ്രവർത്തിക്കണം, പൊതുജന പങ്കാളിത്തം പരിവർത്തനത്തിലേക്ക് നയിക്കും: പ്രധാനമന്ത്രി
അടുത്ത 25 വർഷം സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കൈവരിക്കുന്നതിന് സമർപ്പിക്കപ്പെടുന്നു : പ്രധാനമന്ത്രി

2025 ലെ ബജറ്റ് സമ്മേളനം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർലമെന്റ് പരിസരത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ഇന്ന്, ജ്ഞാനം, സമൃദ്ധി, ക്ഷേമം എന്നിവ ചൊരിയുന്ന ലക്ഷ്മി ദേവിയെ സ്മരിക്കുന്നത് പതിവാണെന്ന്, സമൃദ്ധിയുടെ ദേവതയായ ലക്ഷ്മി ദേവിയെ ധ്യാനിച്ചുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ ദരിദ്ര, ഇടത്തരം സമൂഹങ്ങൾക്കും ലക്ഷ്മി ദേവിയുടെ പ്രത്യേക അനുഗ്രഹങ്ങൾ ഉണ്ടാകട്ടെയെന്ന് അദ്ദേഹം പ്രാർത്ഥിച്ചു.

 

ഇന്ത്യ, റിപ്പബ്ലിക്കിന്റെ 75 വർഷം പൂർത്തിയാക്കിയത്, ഓരോ പൗരനും വളരെയധികം അഭിമാനം നൽകുന്ന കാര്യമാണെന്ന് പരാമർശിച്ച ശ്രീ മോദി, ഈ നേട്ടത്തിന് ജനാധിപത്യ ലോകത്ത് ഒരു പ്രത്യേക സ്ഥാനമുണ്ടെന്നും അത് ഇന്ത്യയുടെ ശക്തിയും പ്രാധാന്യവും പ്രകടമാക്കുന്നുണ്ടെന്നും ഊന്നിപ്പറഞ്ഞു.

മൂന്നാം തവണയും ഗവണ്മെന്റ് രൂപീകരിക്കാനുള്ള ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ച രാജ്യത്തെ ജനങ്ങളോട് നന്ദി പ്രകടിപ്പിച്ച പ്രധാനമന്ത്രി, തന്റെ മൂന്നാം ഭരണ കാലത്തെ ആദ്യത്തെ സംപൂർണ്ണ ബജറ്റ് സമ്മേളനമാണിതെന്ന് എടുത്തുപറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഒരു വികസിത രാജ്യമെന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ ബജറ്റ് സമ്മേളനം പുതിയ ആത്മവിശ്വാസവും ഊർജ്ജവും പകരുമെന്നും 140 കോടി പൗരന്മാർ കൂട്ടായി ഈ പ്രതിജ്ഞ നിറവേറ്റുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. ഭൂമിശാസ്ത്രപരമായോ സാമൂഹികമായോ സാമ്പത്തികമായോ ഏതുമായിക്കൊള്ളട്ടെ, മൂന്നാം തവണയും സമഗ്രമായ വികസനത്തിലേക്കുള്ള ദൗത്യവുമായി ഗവണ്മെന്റ് മുന്നോട്ടു പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നവീകരണം, ഉൾച്ചേർക്കൽ , നിക്ഷേപം എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക മാർഗ്ഗരേഖയുടെ അടിസ്ഥാനം എന്ന് അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിയമങ്ങളിലേക്ക് നയിക്കുന്ന നിരവധി ചരിത്രപരമായ ബില്ലുകളും നിർദ്ദേശങ്ങളും നടപ്പ് സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടുമെന്ന് ശ്രീ മോദി സൂചിപ്പിച്ചു. സ്ത്രീകളുടെ അന്തസ്സ് പുനഃസ്ഥാപിക്കേണ്ടതിന്റെയും, എല്ലാ വനിതകൾക്കും തുല്യ അവകാശങ്ങൾ ഉറപ്പാക്കേണ്ടതിന്റെയും, മതപരവും വിഭാഗീയവുമായ വ്യത്യാസങ്ങളിൽ നിന്ന് മുക്തമായി പ്രവർത്തിക്കേണ്ടതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് പാർലമെന്റിന്റെ നടപ്പ് സമ്മേളനത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന്  അദ്ദേഹം പറഞ്ഞു. ദ്രുതഗതിയിലുള്ള വികസനം കൈവരിക്കുന്നതിൽ പരിഷ്കരണം, പ്രകടനം, പരിവർത്തനം എന്നിവയുടെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ കൂട്ടായി പ്രവർത്തിക്കണമെന്നും പൊതുജനപങ്കാളിത്തം പരിവർത്തനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

ഇന്ത്യ ഏറെ യുവശക്തിയുള്ള ഒരു യുവരാഷ്ട്രമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇപ്പോൾ 20-25 വയസ്സ് പ്രായമുള്ള യുവാക്കൾ 45-50 വയസ്സ് എത്തുമ്പോൾ വികസിത ഇന്ത്യയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായിരിക്കുമെന്ന് പറഞ്ഞു. നയരൂപീകരണത്തിൽ സുപ്രധാന സ്ഥാനങ്ങളിലെത്തുന്ന അവർ വികസിത ഇന്ത്യയെ അടുത്ത നൂറ്റാണ്ടിലേക്ക് അഭിമാനത്തോടെ നയിക്കും. വികസിത ഇന്ത്യയുടെ പ്രതിജ്ഞ നിറവേറ്റാനുള്ള ശ്രമങ്ങൾ നിലവിലെ കൗമാരക്കാർക്കും യുവതലമുറയ്ക്കും ഒരു പ്രധാന സമ്മാനമായിരിക്കുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇതിനെ 1930 കളിലും 1940 കളിലും സ്വാതന്ത്ര്യത്തിനായി പോരാടിയ യുവാക്കളുമായി താരതമ്യം ചെയ്തുകൊണ്ട് അവരുടെ പരിശ്രമങ്ങൾ 25 വർഷങ്ങൾക്ക് ശേഷം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിലേക്ക് നയിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി. അതേരീതിയിൽ  അടുത്ത 25 വർഷങ്ങൾ സമ്പന്നവും വികസിതവുമായ ഒരു ഇന്ത്യ കൈവരിക്കുന്നതിനായി സമർപ്പിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ബജറ്റ് സമ്മേളനത്തിൽ വികസിത ഇന്ത്യ എന്ന ദർശനം ശക്തിപ്പെടുത്തുന്നതിന് സംഭാവന നൽകാൻ എല്ലാ എംപിമാരോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. യുവ എംപി മാർക്ക് ഇതൊരു സുവർണ്ണാവസരമാണെന്നും യുവ എംപിമാരുടെ സഭയിലെ സജീവ പങ്കാളിത്തവും അവബോധവും വികസിത ഇന്ത്യയുടെ ഗുണഫലങ്ങൾ കാണാൻ അവരെ പ്രാപ്തമാക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
 

ഈ ബജറ്റ് സമ്മേളനം രാജ്യത്തിന്റെ അഭിലാഷങ്ങൾ നിറവേറ്റുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ഒരുപക്ഷെ 2014 ന് ശേഷം, സമ്മേളനത്തിന് തൊട്ടുമുമ്പ് വിദേശ സ്രോതസ്സുകളിൽ നിന്ന് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലാത്ത ഒരു പാർലമെന്റ് സമ്മേളനമായിരിക്കുമിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ 10 വർഷമായി, ഓരോ സമ്മേളനത്തിന് മുൻപും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ എല്ലായ്‌പ്പോഴും ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും അവ ആളിക്കത്തിക്കാൻ തയ്യാറുള്ള ആളുകൾക്ക് ഒരു കുറവുമില്ലെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എന്നിരുന്നാലും കഴിഞ്ഞ ദശകത്തിനിടെ ഇതാദ്യമായി അത്തരം അസ്വസ്ഥതകൾ  ഒരു വിദേശ കോണിൽ നിന്നും ഉണ്ടായിട്ടില്ലാത്ത സമ്മേളനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export

Media Coverage

Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on Maha Bishuba Pana Sankranti
April 14, 2026

The Prime Minister, Narendra Modi has extended greetings on the occasion of Maha Bishuba Pana Sankranti.

In a post on X, he said,

“Happy Maha Bishuba Pana Sankranti!”