പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്കൊപ്പം റെയിൽവേ, പ്രതിരോധം, ഓട്ടോമോട്ടീവ്, ഊർജ്ജം, ഐ.ടി, ആരോഗ്യപരിപാലനം തുടങ്ങിയ വിവിധ മേഖലകളിലെ സ്ലൊവാക്യയിലെ പ്രമുഖ ബിസിനസ്സ്-വ്യവസായ നേതാക്കളുമായി സംവദിച്ചു.

ഇന്ത്യയും സ്ലൊവാക്യയും തമ്മിൽ വിപുലമാകുന്ന ഉഭയകക്ഷി ബിസിനസ്സ് ബന്ധങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബിസിനസ്സ് സുഗമമാക്കുന്നതിനും സുതാര്യവും സുസ്ഥിരവും നിക്ഷേപസൗഹൃദവുമായ ഒരു സാമ്പത്തിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമായി സമീപവർഷങ്ങളിൽ ഇന്ത്യ നടപ്പിലാക്കിയ പ്രധാന പരിഷ്കാരങ്ങളും നയപരമായ മുന്നേറ്റങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, പ്രതിരോധം, പുനരുപയോഗ ഊർജ്ജം, ഡിജിറ്റൽ നൂതനാശയം, സെമികണ്ടക്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ആരോഗ്യപരിപാലനം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അദ്ദേഹം സ്ലൊവാക്യൻ കമ്പനികളെ ക്ഷണിച്ചു.

'വികസിത ഭാരതം' ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ പരിഷ്കാരങ്ങളെ വ്യവസായ പ്രമുഖർ സ്വാഗതം ചെയ്യുകയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ പാതയിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. കൂടുതൽ നിക്ഷേപങ്ങൾ, സാങ്കേതിക പങ്കാളിത്തങ്ങൾ, ഇന്ത്യൻ സംരംഭങ്ങളുമായുള്ള സംയുക്ത സംരംഭങ്ങൾ എന്നിവയിലൂടെ ഇന്ത്യയിലെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള താല്പര്യം അവർ അറിയിച്ചു. ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കിയതിനെ അവർ സ്വാഗതം ചെയ്യുകയും ഇതിന്റെ നടപ്പാക്കൽ പുതിയ ബിസിനസ്സ് അവസരങ്ങൾ തുറന്നുനൽകുമെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. ചുവടെ പറയുന്ന സി.ഇ.ഓമാരും വ്യവസായ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു:

•     അലക്സി ബൽജായേവ്, ചെയർമാൻ, ടാട്രാവാഗോങ്ക.

•     പീറ്റർ മാലെക്, വൈസ് ചെയർമാൻ, ടാട്രാവാഗോങ്ക

•     റോബർട്ട് സ്പിസാക്ക്, ചെയർമാൻ, AZC ഗ്രൂപ്പ്

•     റിച്ചാർഡ് മാർക്കോ, സി.ഇ.ഓ, ESET 

•     പർവീന്ദർ വാലിയ, ഏഷ്യാ-പസഫിക് റീജിയൻ പ്രസിഡന്റ്, ESET

•     യാരോസ്ലാവ് കുറാസിന, സി.ഇ.ഓ, ഗ്രാൻഡ് പവർ ലിമിറ്റഡ്

•     പീറ്റർ ലെഡ്നിക്കി, സി.ഇ.ഓ, പെന്റാ ഹോസ്പിറ്റൽസ് ഇന്റർനാഷണൽ

•     സ്റ്റെഫാൻ റോസിന, സി.ഇ.ഓ, മാറ്റാഡോർ

•     രാജേഷ് സബനെ, മാനേജിംഗ് ഡയറക്ടറും സി.ഇ.ഓയും, മാറ്റാഡോർ ടെക്നോളജീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

•     മാറ്റെ കൊറെക്, ജനറൽ ഡയറക്ടർ, VUJE a.s.

•     പീറ്റർ ഡുച്ചോവിക്, സി.ഇ.ഓ, വിപോ

•     ആൻഡ്രെജ് ബെൻസൽ, ഹെഡ് ഓഫ് ഡിജിറ്റൽ കോംപിറ്റൻസ്, വിപോ

•     ജോസഫ് ഒമെൽക, എം.ഡി, മൈക്രോസ്റ്റെപ്പ്-എം.ഐ.എസ്

•     റിച്ചാർഡ് വർഗ, ചെയർമാനും സി.ഇ.ഓയും, വി.ആർ.എം

•     എഡ്വേർഡ് ക്രിസ്റ്റിയ, മാർക്കറ്റിംഗ് മാനേജർ, വി.ആർ.എം

•     മിലോസ്ലാവ് കറില്ല, ബോർഡ് ഓഫ് ഡയറക്ടർ അംഗം, എക്കോ ഇൻവെസ്റ്റ്‌മെന്റ്സ്

•     ടിബോർ ഗ്രിഗർ, എക്സിക്യൂട്ടീവ് ഡയറക്ടർ, ക്ലബ് 500

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Marvell to invest $250 million, double India workforce in 3 years

Media Coverage

Marvell to invest $250 million, double India workforce in 3 years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 30
July 30, 2026

Aatmanirbhar in Action: How PM Modi Turned Vision into Export Multipliers & Safer Rails