Women’s role in space science is rising, the sector is a favourite among youth: PM
Spend a day experiencing life as a scientist: PM Modi
India is rapidly making its mark is Artificial Intelligence: PM Modi
This Women’s Day, I am launching a unique initiative dedicated to our Nari Shakti: PM Modi
India is moving rapidly towards becoming a global sporting powerhouse: PM Modi
Cut down oil usage by 10%, this can have a big impact in fight against obesity: PM Modi
Gratitude to our tribal communities, who actively participate in wildlife conservation: PM Modi
Approach your exams with a positive spirit and without any stress: PM to students

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. നിങ്ങളെയെല്ലാം 'മൻ കി ബാത്തിലേക്ക്' സ്വാഗതം ചെയ്യുന്നു. ചാമ്പ്യൻസ് ട്രോഫി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാം  ക്രിക്കറ്റ് മയമാണ്. ക്രിക്കറ്റിൽ ഒരു സെഞ്ചുറിയുടെ ആവേശം എന്താണെന്ന് നമുക്കെല്ലാവർക്കും നന്നായി അറിയാം, പക്ഷേ ഇന്ന് ഞാൻ നിങ്ങളോട് ക്രിക്കറ്റിനെക്കുറിച്ചല്ല, മറിച്ച്  ഭാരതം ബഹിരാകാശത്ത് നേടിയ അത്ഭുതകരമായ സെഞ്ചുറിയെക്കുറിച്ചാണ് സംസാരിക്കുന്നത്. കഴിഞ്ഞ മാസം, ഐഎസ്ആർഒയുടെ നൂറാമത്തെ റോക്കറ്റിന്റെ വിക്ഷേപണത്തിന് രാജ്യം സാക്ഷ്യം വഹിച്ചു. ഇത് വെറുമൊരു അക്കമല്ല, ബഹിരാകാശ ശാസ്ത്രത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമാണ്. നമ്മുടെ ബഹിരാകാശ യാത്ര വളരെ സാധാരണമായ രീതിയിലാണ് ആരംഭിച്ചത്. ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉണ്ടായിരുന്നു, പക്ഷേ നമ്മുടെ ശാസ്ത്രജ്ഞർ വിജയികളായി മുന്നേറിക്കൊണ്ടിരുന്നു. കാലക്രമേണ, ബഹിരാകാശ മേഖലയിലെ നമ്മുടെ വിജയങ്ങളുടെ പട്ടിക വളരെ നീണ്ടതായി. വിക്ഷേപണ വാഹന നിർമ്മാണമായാലും, ചന്ദ്രയാൻ, മംഗൾയാൻ, ആദിത്യ എൽ-1 എന്നിവയുടെ വിജയമായാലും, ഒറ്റ റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ബഹിരാകാശത്തേക്ക് അയയ്ക്കുക എന്ന അഭൂതപൂർവമായ ദൗത്യമായാലും - ഇസ്രോയുടെ വിജയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ മാത്രം ഏകദേശം 460 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു, ഇതിൽ മറ്റ് രാജ്യങ്ങളുടെ നിരവധി ഉപഗ്രഹങ്ങളും ഉൾപ്പെടുന്നു. സമീപ വർഷങ്ങളിലെ ഒരു പ്രധാന കാര്യം നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ സംഘത്തിൽ സ്ത്രീശക്തിയുടെ പങ്കാളിത്തം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതാണ്. ഇന്ന് നമ്മുടെ യുവാക്കൾക്ക് ബഹിരാകാശ മേഖല പ്രിയപ്പെട്ടതായി മാറിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. ഈ മേഖലയിലെ സ്റ്റാർട്ടപ്പുകളുടെയും സ്വകാര്യ മേഖലയിലെ ബഹിരാകാശ കമ്പനികളുടെയും എണ്ണം നൂറുകണക്കിന് എത്തുമെന്ന് കുറച്ച് വർഷങ്ങൾക്ക് മുമ്പുവരെ ആരാണ് കരുതിയിരുന്നത്! ജീവിതത്തിൽ ഉൾപുളകം ഉണ്ടാക്കുന്നതും ആവേശകരവുമായ എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്ന നമ്മുടെ യുവാക്കൾക്ക്, ബഹിരാകാശ മേഖല ഒരു മികച്ച ഓപ്ഷനായി മാറുകയാണ്.

സുഹൃത്തുക്കളെ, വരുംദിവസങ്ങളിൽ നമ്മൾ 'ദേശീയ ശാസ്ത്ര ദിനം' ആഘോഷിക്കാൻ പോകുന്നു. നമ്മുടെ കുട്ടികൾക്കും യുവാക്കൾക്കും ശാസ്ത്രത്തിൽ താൽപ്പര്യവും അഭിനിവേശവും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഇതുസംബന്ധിച്ച് എനിക്ക് ഒരു ആശയമുണ്ട്, അതിനെ നിങ്ങൾക്ക്  ‘One Day as a Scientist' എന്ന് വിളിക്കാം, അതായത്, നിങ്ങൾ ഒരു ശാസ്ത്രജ്ഞനായി ഒരു ദിവസം ചെലവഴിക്കാൻ ശ്രമിക്കണം. നിങ്ങളുടെ സൗകര്യത്തിനും ആഗ്രഹത്തിനും അനുസരിച്ച് ഏത് ദിവസവും നിങ്ങൾക്ക് തിരഞ്ഞെടുക്കാം. ആ ദിവസം, നിങ്ങൾ  റിസർച്ച് ലാബ്, പ്ലാനറ്റോറിയം അല്ലെങ്കിൽ ബഹിരാകാശ കേന്ദ്രം പോലുള്ള സ്ഥലങ്ങൾ സന്ദർശിക്കണം. ഇത് ശാസ്ത്രത്തോടുള്ള നിങ്ങളുടെ ജിജ്ഞാസ കൂടുതൽ വർദ്ധിപ്പിക്കും. ബഹിരാകാശവും ശാസ്ത്രവും പോലെ, ഭാരതം അതിവേഗം ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കുന്ന മറ്റൊരു മേഖലയുണ്ട് - ഈ മേഖല AI അതായത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്. അടുത്തിടെ, ഒരു വലിയ AI സമ്മേളനത്തിൽ പങ്കെടുക്കാൻ ഞാൻ പാരീസിലേക്ക് പോയി. അവിടെ, ഈ മേഖലയിലെ ഭാരതത്തിന്റെ പുരോഗതിയെ ലോകം മുക്തകണ്ഠം പ്രശംസിച്ചു. നമ്മുടെ രാജ്യത്തെ ആളുകൾ ഇന്ന് AI ഏതൊക്കെ തരത്തിലാണ് ഉപയോഗിക്കുന്നത് എന്ന് നമ്മൾ കാണുന്നുണ്ട്. ഉദാഹരണത്തിന്, തെലങ്കാനയിലെ അദിലാബാദിലുള്ള ഒരു സർക്കാർ സ്കൂളിൽ ശ്രീ. ഥോടാസം കൈലാഷ് എന്നൊരു അധ്യാപകനുണ്ട്. ഡിജിറ്റൽ ഗാനങ്ങളിലും സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം നമ്മുടെ പല ഗോത്ര ഭാഷകളെയും സംരക്ഷിക്കുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. AI ഉപകരണങ്ങളുടെ സഹായത്തോടെ കൊളാമി ഭാഷയിൽ ഒരു ഗാനം രചിച്ചുകൊണ്ട് അദ്ദേഹം അത്ഭുതം സൃഷ്ടിച്ചു. കൊളാമിക്ക് പുറമെ മറ്റ് പല ഭാഷകളിലും ഗാനങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം AI ഉപയോഗിക്കുന്നു. നമ്മുടെ ആദിവാസി സഹോദരീ സഹോദരന്മാർക്ക് സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ ട്രാക്കുകൾ വളരെയധികം ഇഷ്ടമാണ്. ബഹിരാകാശ മേഖലയായാലും നിർമ്മിത ബുദ്ധിയായാലും, നമ്മുടെ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം ഒരു പുതിയ വിപ്ലവത്തിന് ജന്മം നൽകുകയാണ്. പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലും പരീക്ഷിക്കുന്നതിലും ഭാരതത്തിലെ ജനങ്ങൾ ഒട്ടും പിന്നിലല്ല.

എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, അടുത്ത മാസം, മാർച്ച് 8 'അന്താരാഷ്ട്ര വനിതാ ദിനം' ആണ്. നമ്മുടെ സ്ത്രീശക്തിയെ ആദരിക്കാൻ ഇതൊരു സവിശേഷ അവസരമാണ്. ദേവീ മാഹാത്മ്യത്തിൽ പറയുന്നു –
വിദ്യാ: സമസ്താ: തവ ദേവീ ഭേദാ:
സ്ത്രീയ: സമസ്താ: സകലാ ജഗത്സു|

അതായത്, എല്ലാ അറിവും ദേവിയുടെ വിവിധ രൂപങ്ങളുടെ പ്രകടനമാണ്, ലോകത്തിലെ എല്ലാ സ്ത്രീശക്തികളിലും അവൾ പ്രതിഫലിക്കുന്നു. നമ്മുടെ സംസ്കാരത്തിൽ, പെൺമക്കളോടുള്ള ബഹുമാനം പരമപ്രധാനമാണ്. നമ്മുടെ സ്വാതന്ത്ര്യസമരത്തിലും ഭരണഘടനാ നിർമ്മാണത്തിലും രാജ്യത്തിന്റെ മാതൃശക്തി വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിൽ നമ്മുടെ ദേശീയ പതാക അവതരിപ്പിച്ചുകൊണ്ട് ഹൻസ മേഹ്ത്ത പറഞ്ഞ കാര്യങ്ങൾ അവരുടെ ശബ്ദത്തിൽ ഞാൻ നിങ്ങളുമായി പങ്കിടുന്നു.

# ഓഡിയോ: -
It is in the fitness of things that this first flag that will fly over this august house should be a gift from the women of India. We have dawn the saffron colour; we have fought, suffered and sacrificed in the cause of our country’s freedom. We have today attained our goal. In presenting this symbol of our freedom, we once more offer our services to the nation. We pledge ourselves to work for a great India, for building up a nation that will be a nation among nations. We pledge ourselves for a working for a greater cause to maintain the freedom that we have achieved.

സുഹൃത്തുക്കളേ, നമ്മുടെ ദേശീയ പതാകയുടെ രൂപകല്പന മുതൽ അതിനുവേണ്ടി നമ്മുടെ രാജ്യത്തുടനീളം സ്ത്രീകൾ നടത്തിയ ത്യാഗങ്ങൾവരെയുള്ള സംഭാവനകളെ ഹൻസ മേഹ്ത്ത എടുത്തുപറഞ്ഞു. നമ്മുടെ ത്രിവർണ്ണ പതാകയിലെ കാവി നിറത്തിലും ഈ വികാരം പ്രതിഫലിക്കുന്നുവെന്ന് അവർ വിശ്വസിച്ചു. ഭാരതത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിൽ നമ്മുടെ സ്ത്രീശക്തി വിലപ്പെട്ട സംഭാവന നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു - ഇന്ന് അവരുടെ വാക്കുകൾ സത്യമാണെന്ന് തെളിഞ്ഞു. ഏത് മേഖലയിലേക്ക് നോക്കിയാലും സ്ത്രീകളുടെ സംഭാവന എത്രത്തോളം വലുതാണെന്ന് നിങ്ങൾക്ക് മനസ്സിലാകും. 

സുഹൃത്തുക്കളെ, ഇത്തവണ വനിതാ ദിനത്തിൽ, നമ്മുടെ സ്ത്രീശക്തിക്കായി സമർപ്പിക്കുന്ന ഒരു സംരംഭം ഞാൻ ഏറ്റെടുക്കാൻ പോകുന്നു. ഈ പ്രത്യേക അവസരത്തിൽ, എക്സ്, ഇൻസ്റ്റാഗ്രാംപോലുള്ള എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രാജ്യത്തെ പ്രചോദനാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഒരു ദിവസത്തേക്ക് ഞാൻ കൈമാറാൻ പോകുന്നു. വ്യത്യസ്ത മേഖലകളിൽ വിജയം കൈവരിച്ച അത്തരം സ്ത്രീകൾ, വ്യത്യസ്ത മേഖലകളിൽ നൂതനാശയങ്ങൾ കണ്ടെത്തി അവരുടേതായ വ്യക്തിത്വം സൃഷ്ടിച്ചിട്ടുണ്ട്. മാർച്ച് 8 ന് അവർ തന്റെ ജോലിയും അനുഭവങ്ങളും നാട്ടുകാരുമായി പങ്കിടും. വേദി എന്റേതായിരിക്കാം, പക്ഷേ അത് അവർ നേരിട്ട വെല്ലുവിളികളെയും അവരുടെ അനുഭവങ്ങളെയും നേട്ടങ്ങളെയും കുറിച്ചായിരിക്കും. ഈ അവസരം ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, നമോആപ്പിൽ സൃഷ്ടിച്ച പ്രത്യേക ഫോറത്തിലൂടെ ഈ പരിപാടിയുടെ ഭാഗമാകൂ, എന്റെ എക്സ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി നിങ്ങളുടെ സന്ദേശം ലോകമെമ്പാടും എത്തിക്കൂ. അതിനാൽ, ഇത്തവണ വനിതാ ദിനത്തിൽ, നമുക്കെല്ലാവർക്കും അജയ്യമായ സ്ത്രീശക്തിയെ ആഘോഷിക്കാം, ബഹുമാനിക്കാം, അഭിവാദ്യം ചെയ്യാം.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിന്റെ ആവേശം ആസ്വദിക്കാൻ നിങ്ങളിൽ പലരും ഉണ്ടായിരുന്നിരിക്കാം. രാജ്യത്തുടനീളമുള്ള 11,000-ത്തിലധികം കായികതാരങ്ങൾ അതിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഈ സംഭവം ദേവഭൂമിയുടെ ഒരു പുതിയ രൂപം അവതരിപ്പിച്ചു. രാജ്യത്തെ ശക്തമായ ഒരു കായിക ശക്തിയായി ഉത്തരാഖണ്ഡ് ഇപ്പോൾ വളർന്നുവരികയാണ്. ഉത്തരാഖണ്ഡിലെ കളിക്കാരും മികച്ച പ്രകടനം കാഴ്ചവച്ചു. ഇത്തവണ ഉത്തരാഖണ്ഡ് ഏഴാം സ്ഥാനത്താണ് - വ്യക്തികളെയും സമൂഹങ്ങളെയും മുഴുവൻ സംസ്ഥാനത്തെയും പരിവർത്തനം ചെയ്യുന്ന കായിക ശക്തിയാണിത്. ഇത് ഭാവി തലമുറകളെ പ്രചോദിപ്പിക്കുമ്പോൾ തന്നെ, മികവിന്റെ സംസ്കാരത്തെയും പ്രോത്സാഹിപ്പിക്കുന്നു.
സുഹൃത്തുക്കളേ, ഇന്ന് രാജ്യമെമ്പാടും ഈ കളികളിലെ ചില അവിസ്മരണീയ പ്രകടനങ്ങളെക്കുറിച്ച് ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്. ഈ ഗെയിമുകളിൽ പരമാവധി സ്വർണ്ണ മെഡലുകൾ നേടിയതിന് സർവീസസ് ടീമിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന ഓരോ കളിക്കാരനെയും ഞാൻ അഭിനന്ദിക്കുന്നു. നമ്മുടെ നിരവധി കളിക്കാർ 'ഖേലോ-ഇന്ത്യ' പ്രചാരണത്തിന്റെ ഫലമാണ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള സാവൻ ബർവാൾ, മഹാരാഷ്ട്രയിൽ നിന്നുള്ള കിരൺ മാത്രേ, തേജസ് ഷിർസെ ആന്ധ്രാപ്രദേശിൽ നിന്നുള്ള ജ്യോതി യാരാജി എന്നിവരെല്ലാം രാജ്യത്തിന് പുതിയ പ്രതീക്ഷകൾ നൽകിയവരാണ്. ഉത്തർപ്രദേശിൽ നിന്നുള്ള ജാവലിൻ ത്രോ താരം സച്ചിൻ യാദവ്, ഹരിയാനയിൽ നിന്നുള്ള ഹൈജമ്പ് താരം പൂജ, കർണാടകയിൽ നിന്നുള്ള നീന്തൽ താരം ധിനിധി ദേശിന്ധു എന്നിവർ നാടിന്റെ ഹൃദയം കീഴടക്കി, മൂന്ന് പുതിയ ദേശീയ റെക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് എല്ലാവരെയും അത്ഭുതപ്പെടുത്തി. ഈ വർഷത്തെ ദേശീയ ഗെയിംസിലെ കൗമാര ചാമ്പ്യന്മാരുടെ എണ്ണം അതിശയിപ്പിക്കുന്നതാണ്. 15 വയസ്സുള്ള ഷൂട്ടർ ഗാവിൻ ആന്റണി, ഉത്തർപ്രദേശിൽ നിന്നു വന്ന16 വയസ്സുള്ള ഹാമർ ത്രോ കളിക്കാരി അനുഷ്ക യാദവ്, മധ്യപ്രദേശിൽ നിന്നു വന്ന19 വയസ്സുള്ള പോൾവാൾട്ട് താരം ദേവ് കുമാർ മീണ എന്നിവർ ഭാരതത്തിന്റെ കായിക ഭാവി വളരെ കഴിവുള്ള ഒരു തലമുറയുടെ കൈകളിലാണെന്ന് തെളിയിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസ് തെളിയിച്ചത് ഒരിക്കലും തോൽവി അംഗീകരിക്കാത്തവർ തീർച്ചയായും 'ജയിക്കും' എന്നാണ്. സൌകര്യങ്ങൾ കൊണ്ട് ആരും ചാമ്പ്യന്മാരാകില്ല. നമ്മുടെ യുവകായികതാരങ്ങളുടെ ദൃഢനിശ്ചയവും അച്ചടക്കവും കൊണ്ട് ഭാരതം ഇന്ന് ഒരു ആഗോള കായിക ശക്തികേന്ദ്രമായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഡെറാഡൂണിൽ ദേശീയ ഗെയിംസിന്റെ ഉദ്ഘാടന വേളയിൽ, ഞാൻ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ഉന്നയിച്ചു, അത് രാജ്യത്ത് ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു - ഈ വിഷയം 'പൊണ്ണത്തടി' ആണ്. ഉറച്ചതും ആരോഗ്യമുള്ളതുമായ ഒരു രാഷ്ട്രമായി മാറണമെങ്കിൽ, നാം പൊണ്ണത്തടി എന്ന പ്രശ്നത്തെ നേരിടേണ്ടിവരും. ഒരു പഠനമനുസരിച്ച്, ഇന്ന് എട്ടിൽ ഒരാൾ വീതം പൊണ്ണത്തടിയുടെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പൊണ്ണത്തടി കേസുകൾ ഇരട്ടിയായി, എന്നാൽ അതിലും ആശങ്കാജനകമായ കാര്യം കുട്ടികളിലെ പൊണ്ണത്തടിയുടെ പ്രശ്നവും നാലിരട്ടിയായി വർദ്ധിച്ചു എന്നതാണ്. 2022-ൽ ലോകമെമ്പാടുമുള്ള ഏകദേശം 250 കോടി ആളുകൾക്ക് അമിതഭാരമുണ്ടായിരുന്നുവെന്ന് WHO ഡാറ്റ കാണിക്കുന്നു, ഈ സ്ഥിതിവിവരക്കണക്കുകൾ വളരെ ഗൗരവമുള്ളതാണ്, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് നമ്മളെയെല്ലാം ചിന്താധീനരാക്കുന്നു. അമിതഭാരം അല്ലെങ്കിൽ പൊണ്ണത്തടി പല തരത്തിലുള്ള പ്രശ്‌നങ്ങൾക്കും രോഗങ്ങൾക്കും കാരണമാകുന്നു. "പാചക എണ്ണയുടെ ഉപഭോഗം പത്ത് ശതമാനം (10%) കുറയ്ക്കുക" എന്ന ഒരു രീതി പോലെ, ചെറിയ ശ്രമങ്ങളിലൂടെ നമുക്കെല്ലാവർക്കും ഒരുമിച്ച് ഈ വെല്ലുവിളിയെ നേരിടാൻ കഴിയും. എല്ലാ മാസവും 10% എണ്ണ കുറച്ച് ഉപയോഗിക്കുമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. പാചക എണ്ണ വാങ്ങുമ്പോൾ, അതിൽ 10% കുറവ് വാങ്ങാമെന്ന് നിങ്ങൾ തീരുമാനിക്കുകയാണെങ്കിൽ അമിതവണ്ണം കുറയ്ക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പ്പായിരിക്കും അത്. ഇന്ന്, 'മൻ കി ബാത്ത്' വഴി ഈ വിഷയത്തെക്കുറിച്ച് ചില പ്രത്യേക സന്ദേശങ്ങൾ നിങ്ങളുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പൊണ്ണത്തടിയെ വിജയകരമായി മറികടന്ന ഒളിമ്പിക് മെഡൽ ജേതാവായ നീരജ് ചോപ്രയിൽ നിന്ന് നമുക്ക് ആരംഭിക്കാം:

# ഓഡിയോ
सभी को नमस्ते, मैं नीरज चोपड़ा आज आप सभी को बताना चाहता हूँ कि हमारे माननीय प्रधानमंत्री श्री नरेंद्र मोदी जी ने ‘मन की बात’ में इस बार Obesity के बारे में चर्चा की है, जो हमारे देश के लिए बहुत ही अहम मुद्दा है, और मैं कहीं ना कहीं इस बात को खुद से भी relate करता हूँ, क्योंकि जब मैंने ground पर जाना start किया था तो उस टाइम में भी मेरा भी काफी मोटापा था और जब मैंने training start की अच्छा खाना start किया तो काफी health में मेरे सुधार आया और उसके बाद जब मैं एक professional athlete बन गया तो उसमें भी मेरी काफी help मिली और साथ में बताना चाहूंगा कि जो parents हैं वो खुद भी outdoor sport कोई न कोई खेलें और अपने बच्चों को भी लेकर जाएँ और एक अच्छा healthy life style बनाएं, अच्छा खाएं और अपने शरीर को एक घंटा या जितना भी time आप दे सकते हैं दिन में वो दें exercise के लिए | और मैं एक बात और add करना चाहूंगा अभी हाल ही में हमारे प्रधानमंत्री जी ने बोला था कि जो खाने में use होने वाला oil है उसको 10% तक कम करें, क्योंकि कई बार हम काफी तली हुई चीजें ऐसी चीजें खा लेते हैं जिससे obesity पर काफी impact पड़ता है | तो मैं सभी को कहना चाहूँगा कि इन चीजों से बचें और अपनी health का ध्यान रखें | बस यही आपसे मैं गुजारिश करता हूँ और साथ उठकर हम अपने देश को ऊपर उठायेंगे, धन्यवाद | 

വളരെ നന്ദി നീരജ്. പ്രശസ്ത കായികതാരം നിഖത് സറീൻ ഈ വിഷയത്തിൽ തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്:

# ഓഡിയോ
Hi मेरा नाम निखत ज़रीन है और मैं two times world boxing champion हूं | जैसे कि हमारे प्रधानमंत्री नरेंद्र मोदी जी ने ‘मन की बात’ में Obesity को लेकर जिक्र किया है and  I think it’s a national concern हमें अपनी health को लेकर serious होना चाहिए because  मोटापा जितनी जल्दी से फैल रहा है हमारे इंडिया में, उसको हमें रोकना चाहिए, और कोशिश यही करनी चाहिए कि हम जितना हो सके Healthy life style follow करें | मैं खुद एक athlete हो के कोशिश करती हूं कि मैं Healthy diet follow करूं because अगर मैंने गलती से भी unhealthy diet ले लिया है या मैंने oily चीजे खा ली तो जिसकी वजह से मेरे performance पे impact पड़ता है और मैं Ring में जल्दी थक जाती हूँ and मैं कोशिश यही करती हूँ कि मैं जितना हो सके edible oil  जैसी चीजों को मैं कम इस्तेमाल करूँ और उसकी जगह Healthy diet follow करूँ और daily physical activity करूँ जिसकी वजह से मैं हमेशा fit रहती हूँ and I think हम जैसे common लोग जो हैं, जो daily job पर जाते हैं, काम पर जाते हैं, and I think हर किसी को Health को लेकर serious होना चाहिए और कुछ ना कुछ daily physical activity करनी चाहिए जिसकी वजह से हमें बीमारियों जैसे Heart Attack है और Cancer जैसे बीमारियों से हम दूर रहें और अपने आप को fit रखे ‘क्योंकि हम Fit तो India Fit’.

നിഖത്  ചില പ്രസക്തമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇനി ഡോ. ദേവി ഷെട്ടി എന്താണ് പറയുന്നതെന്ന് നമുക്ക് കേൾക്കാം. നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നതുപോലെ, അദ്ദേഹം വളരെ ആദരണീയനായ ഒരു ഡോക്ടറാണ്, അദ്ദേഹം ഈ വിഷയത്തിൽ നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു:

# ഓഡിയോ
I would like to thank our Honorable Prime Minister for creating an awareness about obesity in his most popular ‘Mann Ki Baat’ programme. Obesity today is not a cosmetic problem; it is a very serious medical problem. Majority of the youngsters in India today are obese. The main cause of obesity today is poor quality of food intake especially excess intake of carbohydrates that is rice, chapatti and sugar and of course large consumption of oil.  Obesity leads to major medical problems like heart disease, high blood pressure, fatty liver and many other complications. So my advice to all the youngsters; Start exercising control your diet and be very very active and watch your weight. Once again I would like to wish all of you very very happy healthy future, Good Luck and God Bless.

സുഹൃത്തുക്കളേ, ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്ക്കുന്നതും അമിതവണ്ണം നിയന്ത്രിക്കുന്നതും നമ്മുടെ വ്യക്തിപരമായ തീരുമാനം മാത്രമല്ല, കുടുംബത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം കൂടിയാണ്. ഭക്ഷണത്തിൽ അമിതമായി എണ്ണ ഉപയോഗിക്കുന്നത് ഹൃദ്രോഗം, പ്രമേഹം, ഹൈപ്പർ ടെൻഷൻ തുടങ്ങിയ നിരവധി രോഗങ്ങൾക്ക് കാരണമാകും. നമ്മുടെ ഭക്ഷണശീലങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ, നമ്മുടെ ഭാവി കൂടുതൽ ശക്തവും, ആരോഗ്യകരവും, രോഗരഹിതവുമാക്കാൻ കഴിയും. അതിനാൽ, ഒട്ടും വൈകാതെ, ഈ ദിശയിലുള്ള നമ്മുടെ ശ്രമങ്ങൾ വർദ്ധിപ്പിക്കുകയും അത് നമ്മുടെ ജീവിതത്തിൽ നടപ്പിലാക്കുകയും വേണം. നമുക്കെല്ലാവർക്കും ഒരുമിച്ച് ഇത് വളരെ ഫലപ്രദമായി കളികളിലൂടെ ചെയ്യാൻ കഴിയും. ഉദാഹരണത്തിന്, ഇന്ന് മൻ കി ബാത്തിന്റെ ഈ അദ്ധ്യായത്തിന് ശേഷം, ഞാൻ 10 ആളുകളോട് അഭ്യർത്ഥിക്കുകയും വെല്ലുവിളിക്കുകയും ചെയ്യും, നിങ്ങൾക്ക് ഭക്ഷണത്തിലെ എണ്ണയുടെ അളവ് 10% കുറയ്ക്കാൻ കഴിയുമോ? പുതിയ 10 പേർക്ക് ഇതേ വെല്ലുവിളി നൽകാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇത് അമിതവണ്ണത്തിനെതിരെ പോരാടാൻ വളരെയധികം സഹായിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.

സുഹൃത്തുക്കളേ, Asiatic Lion, Hangul, Pygmy Hogs, Lion-tailed Macaque എന്നിവ തമ്മിലുള്ള സാമ്യം എന്താണെന്ന് നിങ്ങൾക്കറിയാമോ? ഇതിനുള്ള ഉത്തരം, ഇവയെല്ലാം ലോകത്ത് മറ്റൊരിടത്തും കാണുന്നില്ല എന്നതാണ്, നമ്മുടെ രാജ്യത്ത് മാത്രമാണ് ഇവ കാണപ്പെടുന്നത്. ശരിക്കും, നമുക്ക് സസ്യജന്തുജാലങ്ങളുടെ വളരെ ഊർജ്ജസ്വലമായ ഒരു ആവാസവ്യവസ്ഥയുണ്ട്, ഈ വന്യജീവികൾ നമ്മുടെ ചരിത്രത്തിലും സംസ്കാരത്തിലും ആഴത്തിൽ പതിഞ്ഞുകിടക്കുന്നു. നമ്മുടെ ദേവീദേവന്മാരുടെ വാഹനങ്ങളായും നിരവധി മൃഗങ്ങളെ കാണുന്നു. മധ്യഭാരതത്തിലെ പല ഗോത്രങ്ങളും ബാഗേശ്വരനെ ആരാധിക്കുന്നു. മഹാരാഷ്ട്രയിൽ വാഗോബയെ ആരാധിക്കുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്. അയ്യപ്പ ഭഗവാന് കടുവയുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ട്. സുന്ദർവനത്തിൽ ആരാധിക്കപ്പെടുന്ന ബോൺബീബിയുടെ വാഹനം കടുവയാണ്. കർണാടകയിലെ ഹുളിവേഷ, തമിഴ്‌നാട്ടിലെ പുലി, കേരളത്തിലെ പുലികളി തുടങ്ങി പ്രകൃതിയുമായും വന്യജീവികളുമായും ബന്ധപ്പെട്ട നിരവധി സാംസ്കാരിക നൃത്തങ്ങൾ നമുക്കുണ്ട്. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന എന്റെ ഗോത്ര സഹോദരീസഹോദരന്മാർക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കർണാടകയിലെ ബിആർടി ടൈഗർ റിസർവിൽ കടുവകളുടെ എണ്ണത്തിൽ ക്രമാനുഗതമായ വർധനവുണ്ടായിട്ടുണ്ട്. ഇതിനുള്ള ബഹുമതി കടുവയെ ആരാധിക്കുന്ന സോളിഗ ഗോത്രങ്ങൾക്കാണ്. ഇക്കാരണത്താൽ, ഈ പ്രദേശത്ത് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഇല്ലെന്നു തന്നെ പറയാം. ഗിറിലെ ഏഷ്യാറ്റിക് സിംഹങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലും ഗുജറാത്തിലെ ജനങ്ങൾ ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രകൃതിയുമായുള്ള സഹവർത്തിത്വം എന്താണെന്ന് അവർ ലോകത്തിന് കാണിച്ചുകൊടുത്തു. സുഹൃത്തുക്കളേ, ഈ ശ്രമങ്ങൾ കാരണം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുവകൾ, പുള്ളിപ്പുലികൾ, ഏഷ്യൻ സിംഹങ്ങൾ, കാണ്ടാമൃഗങ്ങൾ, ബാരസിംഗ മാനുകൾ എന്നിവയുടെ എണ്ണം അതിവേഗം വർദ്ധിച്ചു, ഭാരതത്തിലെ വന്യജീവികളുടെ വൈവിധ്യം എത്ര മനോഹരമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഏഷ്യാറ്റിക് സിംഹങ്ങളെ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് കാണപ്പെടുന്നത്, അതേസമയം കടുവകളുടെ ആവാസവ്യവസ്ഥ ഭാരതത്തിന്റെ കിഴക്ക്, മധ്യ, ദക്ഷിണ ഭാഗങ്ങളിലാണ്. അതേസമയം കാണ്ടാമൃഗങ്ങൾ വടക്കുകിഴക്കൻ ഭാഗത്താണ് കാണപ്പെടുന്നത്. ഭാരതത്തിന്റെ ഓരോ ഭാഗവും പ്രകൃതിയോട് സംവേദനക്ഷമതയുള്ളവരാണെന്ന് മാത്രമല്ല, വന്യജീവി സംരക്ഷണത്തിനും പ്രതിജ്ഞാബദ്ധമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുമായി നിരവധി തലമുറകൾക്ക് ബന്ധമുള്ള അനുരാധ റാവ്നെക്കുറിച്ച് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. അനുരാധ ചെറുപ്രായത്തിൽ തന്നെ മൃഗസംരക്ഷണത്തിനായി സ്വയം സമർപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടുകളായി അവർ മാനുകളെയും മയിലുകളെയും സംരക്ഷിക്കുന്നത് ദൗത്യമാക്കി മാറ്റി. ഇവിടുത്തെ ആളുകൾ അവരെ 'Deer Woman' എന്നാണ് വിളിക്കുന്നത്. അടുത്ത മാസം ആദ്യം നമ്മൾ ലോക വന്യജീവി ദിനം ആഘോഷിക്കും. വന്യജീവി സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഈ മേഖലയിൽ നിരവധി സ്റ്റാർട്ടപ്പുകൾ ഉയർന്നുവന്നിട്ടുണ്ട് എന്നത് എനിക്ക് വളരെയധികം സംതൃപ്തി നൽകുന്ന കാര്യമാണ്.
സുഹൃത്തുക്കളെ, ഇത് ബോർഡ് പരീക്ഷാ കാലമാണ്. എന്റെ യുവ സുഹൃത്തുക്കൾക്ക്, അതായത് എക്സാം വാരിയേഴ്‌സിന്, അവരുടെ പരീക്ഷകൾക്ക് എല്ലാ ആശംസകളും നേരുന്നു. യാതൊരു സമ്മർദ്ദവുമില്ലാതെ പൂർണ്ണമായ പോസിറ്റീവ് മനോഭാവത്തോടെയാണ് നിങ്ങൾ പരീക്ഷ എഴുതേണ്ടത്. എല്ലാ വർഷവും 'പരീക്ഷ പേ ചർച്ച'യിൽ പരീക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് എക്സാം വാരിയേഴ്സുമായി സംസാരിക്കാറുണ്ട്. ഈ പരിപാടി ഇപ്പോൾ ഒരു സ്ഥാപനത്തിന്റെ രൂപം സ്വീകരിക്കുന്നതിലും Institutionalise ചെയ്യപ്പെടുന്നതിലും എനിക്ക് സന്തോഷമുണ്ട്. പുതിയ പുതിയ Expertകളും അതിൽ ചേരുന്നു. ഈ വർഷം ഞങ്ങൾ 'പരീക്ഷ പേ ചർച്ച' പുതിയൊരു രൂപത്തിൽ നടത്താൻ ശ്രമിച്ചു. വിദഗ്ദ്ധർക്കൊപ്പം, എട്ട് വ്യത്യസ്ത അദ്ധ്യായങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിലുള്ള പരീക്ഷകൾ മുതൽ ആരോഗ്യ സംരക്ഷണം, മാനസികാരോഗ്യം വരെയുള്ള വിഷയങ്ങളും ഭക്ഷണപാനീയങ്ങളും ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ഉന്നത വിജയം നേടിയവരും അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവെച്ചു. ഇതുസംബന്ധിച്ച് നിരവധി യുവാക്കളും അവരുടെ മാതാപിതാക്കളും അധ്യാപകരും എനിക്ക് കത്തുകൾ എഴുതിയിട്ടുണ്ട്. ഈ ഫോർമാറ്റ് വളരെ ഇഷ്ടപ്പെട്ടുവെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്, കാരണം ഇതിൽ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോലും, ഈ അദ്ധ്യായങ്ങൾ നമ്മുടെ യുവ സുഹൃത്തുക്കൾ ധാരാളം കണ്ടു. ഡൽഹിയിലെ സുന്ദർ നഴ്സറിയിലാണ് ഈ പരിപാടി സംഘടിപ്പിച്ചത് എന്നതും നിങ്ങളിൽ പലർക്കും ഇഷ്ടപ്പെട്ടു. 'പരീക്ഷ പേ ചർച്ച'യുടെ ഈ അദ്ധ്യായങ്ങൾ ഇതുവരെ കാണാൻ കഴിയാത്ത നമ്മുടെ യുവ സുഹൃത്തുക്കൾ തീർച്ചയായും ഇത് കാണണം. ഈ അദ്ധ്യായങ്ങളെല്ലാം NaMoApp-ൽ ലഭ്യമാണ്. എക്സാം വാരിയേഴ്സിനുള്ള എന്റെ സന്ദേശം ഒരിക്കൽ കൂടി "Be Happy and Stress Free". 

എന്റെ പ്രിയ സുഹൃത്തുക്കളെ, ഇത്തവണ മൻ കി ബാത്തിൽ എനിക്ക് ഇത്രമാത്രം. അടുത്ത മാസം നമ്മൾ വീണ്ടും പുതിയ വിഷയങ്ങളുമായി 'മൻ കി ബാത്തിൽ ഒത്തുചേരും. നിങ്ങൾ എനിക്ക് കത്തുകളും സന്ദേശങ്ങളും അയച്ചുകൊണ്ടിരിക്കുക. ആരോഗ്യത്തോടെയിരിക്കുക, ആനന്ദത്തോടെ ഇരിയ്ക്കുക. വളരെ നന്ദി. നമസ്ക്കാരം.

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Ilaiyaraaja Credits PM Modi For Padma Vibhushan, Calls Him India’s Most Accepted Leader

Media Coverage

Ilaiyaraaja Credits PM Modi For Padma Vibhushan, Calls Him India’s Most Accepted Leader
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates Ms. Kamla Persad-Bissessar on election victory in Trinidad and Tobago
April 29, 2025

Prime Minister Shri Narendra Modi extended his congratulations to Ms. Kamla Persad-Bissessar on her victory in the elections. He emphasized the historically close and familial ties between India and Trinidad and Tobago.

In a post on X, he wrote:

"Heartiest congratulations @MPKamla on your victory in the elections. We cherish our historically close and familial ties with Trinidad and Tobago. I look forward to working closely with you to further strengthen our partnership for shared prosperity and well-being of our people."