സ്വാതന്ത്ര്യ സമര സേനാനി ശ്യാംജി കൃഷ്ണ വർമ്മയുടെ ജീവിതാഭിലാഷം നിറവേറ്റുന്ന തരത്തിൽ, ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് വളരെ വിജയകരമായി നടത്തിയ ഒരു ദേശീയ ശ്രമത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു.
1930-ൽ അന്തരിച്ച ശ്യാംജി കൃഷ്ണ വർമ്മക്ക് തന്റെ ചിതാഭസ്മം സ്വതന്ത്ര ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ പതിറ്റാണ്ടുകളായി ആ ആഗ്രഹം പൂർത്തീകരിച്ചിരുന്നില്ല. ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന 2003 ആഗസ്റ്റിൽ, സ്വിറ്റ്സർലൻഡിലെ ജനീവയിൽ നിന്ന് ശ്യാംജി കൃഷ്ണ വർമ്മയുടെ ചിതാഭസ്മം തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ചരിത്രപരമായ സംരംഭം ഏറ്റെടുത്തു.
ഈ സംരംഭം, ഭാരതത്തിന്റെ ധീരനായ ഒരു മകന്റെ സ്മരണയെ ആദരിക്കുന്നതായും സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശ്യാംജി കൃഷ്ണ വർമ്മയുടെ ജീവിതത്തെക്കുറിച്ചും, നീതിക്കുവേണ്ടിയുള്ള അദ്ദേഹത്തിന്റെ നിർഭയമായ പരിശ്രമത്തെക്കുറിച്ചും, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ സമർപ്പണത്തെക്കുറിച്ചും, കൂടുതൽ യുവാക്കൾ വായിക്കുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
എക്‌സിലെ മോദി ആർക്കൈവ് ഹാൻഡിലിൽ വന്ന ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി ഇപ്രകാരം കുറിച്ചു:
"രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് ശ്യാംജി കൃഷ്ണ വർമ്മയുടെ ആഗ്രഹം നിറവേറ്റുന്നതിനും ഭാരതമാതാവിന്റെ ധീരനായ മകനെ ആദരിക്കുന്നതിനും വേണ്ടിയുള്ള വളരെ വിജയകരവും സന്തോഷദായകവുമായ ഒരു ശ്രമത്തെയാണ് ഇത് എടുത്തുകാണിക്കുന്നത്.
അദ്ദേഹത്തിന്റെ മഹത്വത്തെയും ധീരതയെയും കുറിച്ച് കൂടുതൽ യുവാക്കൾ വായിക്കട്ടെ!"
This thread highlights a very satisfying effort undertaken about two decades ago, thus fulfilling a wish of Shyamji Krishna Varma and honouring a courageous son of Maa Bharti.
— Narendra Modi (@narendramodi) October 4, 2025
May more youngsters read about his greatness and bravery! https://t.co/H6NwdQC3zu


