ജനങ്ങൾക്കായുള്ള വിവിധ പദ്ധതികൾ പരമാവധി പൗരന്മാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട്, ക്ഷേമാധിഷ്ഠിത വികസനത്തിനായുള്ള സർക്കാരിന്റെ അചഞ്ചലമായ സമർപ്പണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആവർത്തിച്ചു. ഈ സംരംഭങ്ങളുടെ ഫലപ്രാപ്തിയിലും വ്യാപനത്തിലും ഉണ്ടായ പ്രശംസനീയമായ വർധനവിനെ അദ്ദേഹം അഭിനന്ദിച്ചു.
കേന്ദ്ര മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ഒരു എക്സ് പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
"ഇത് പ്രശംസനീയമായ ഒരു വളർച്ചയാണ്, ക്ഷേമാധിഷ്ഠിത വികസനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയും നമ്മുടെ വിവിധ ജനക്ഷേമ പദ്ധതികൾ പരമാവധി പേരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കലും ഇത് സൂചിപ്പിക്കുന്നു."
This is a commendable rise, indicating our commitment towards welfare-driven development and ensuring our various pro-people schemes reach maximum number of people. https://t.co/pxVNxXf51k
— Narendra Modi (@narendramodi) June 11, 2025


