ബഹുമാനപ്പെട്ട പ്രസിഡന്റ് സ്റ്റബ്ബ്,

ഇരുരാജ്യങ്ങളിലെയും വിശിഷ്ട പ്രതിനിധികളെ,

മാധ്യമ സുഹൃത്തുക്കളെ,

നമസ്കാരം!

തെർവേ (Terve)!

ഫിൻലൻഡ് പ്രസിഡന്റ് എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള തന്റെ ആദ്യ സന്ദർശനത്തിനെത്തിയ പ്രസിഡന്റ് സ്റ്റബ്ബിനെ ഞാൻ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് സ്റ്റബ്ബ് ഒരു വിശിഷ്ടനായ ആഗോള നേതാവ് മാത്രമല്ല, ആദരണീയനായ ഒരു ചിന്തകനും ഗ്രന്ഥകർത്താവുമാണ്.

ബഹുമാനപ്പെട്ട പ്രസിഡന്റ്, അങ്ങയെപ്പോലെ പരിചയസമ്പന്നനും ഊർജ്ജസ്വലനുമായ ഒരു നേതാവ് ഈ വർഷത്തെ റൈസീന ഡയലോഗിൽ മുഖ്യാതിഥിയായി എത്തിയത് ഞങ്ങൾക്ക് വലിയ ബഹുമതിയും സന്തോഷവും നൽകുന്ന കാര്യമാണ്.

സുഹൃത്തുക്കളെ,

ഇന്ന് ലോകം അസ്ഥിരതയുടെയും അനിശ്ചിതത്വത്തിന്റെയും ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. യുക്രെയ്ൻ മുതൽ പശ്ചിമേഷ്യ വരെ, ലോകത്തിന്റെ പല ഭാഗങ്ങളും സംഘർഷാവസ്ഥ നേരിടുന്നത് തുടരുകയാണ്. ഇത്തരമൊരു ആഗോള സാഹചര്യത്തിൽ, ലോകത്തിലെ രണ്ട് പ്രധാന നയതന്ത്ര ശക്തികളായ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ബന്ധം ഒരു സുവർണ്ണ ഘട്ടത്തിലേക്ക് കടക്കുകയാണ്. നമ്മുടെ വളരുന്ന സഹകരണം ആഗോള സ്ഥിരതയ്ക്കും വികസനത്തിനും പങ്കാളിത്ത സമൃദ്ധിക്കും പുതിയ കരുത്ത് പകരുന്നു.

 

സുഹൃത്തുക്കളെ,

2026-ന്റെ തുടക്കത്തിൽ, ചരിത്രപരമായ ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement) പൂർത്തിയായി. ഈ കരാർ ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള വ്യാപാരം, നിക്ഷേപം, സാങ്കേതിക സഹകരണം എന്നിവയെ കൂടുതൽ ശക്തിപ്പെടുത്തും. ഡിജിറ്റൽ സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിരത തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ഫിൻലൻഡും പ്രധാന പങ്കാളികളാണ്.

നോക്കിയ (Nokia) മൊബൈൽ ഫോണുകളും ടെലികോം നെറ്റ്‌വർക്കുകളും ഇന്ത്യയിലുടനീളം ദശലക്ഷക്കണക്കിന് ആളുകളെ തമ്മിൽ ബന്ധിപ്പിച്ചിട്ടുണ്ട്. ഫിന്നിഷ് ആർക്കിടെക്റ്റുകളുടെ സഹകരണത്തോടെ ചെനാബ് നദിക്ക് കുറുകെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം നമ്മൾ നിർമ്മിച്ചു. ഫിൻലൻഡിന്റെ പങ്കാളിത്തത്തോടെ നുമലിഗഡിൽ ലോകത്തിലെ ഏറ്റവും വലിയ ബാംബൂ-ടു-ബയോഎത്തനോൾ (bamboo-to-bioethanol) റിഫൈനറിയും നമ്മൾ സ്ഥാപിച്ചിട്ടുണ്ട്.

സുഹൃത്തുക്കളെ,

ഇത്തരം സുപ്രധാന ഉദാഹരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്രസിഡന്റ് സ്റ്റബ്ബിന്റെ സന്ദർശന വേളയിൽ ഇന്ത്യ-ഫിൻലൻഡ് ബന്ധത്തെ 'ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക്' നമ്മൾ ഉയർത്തുകയാണ്.നിർമ്മിത ബുദ്ധി  (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,AI) മുതൽ 6G ടെലികമ്മ്യൂണിക്കേഷൻ വരെയും, ശുദ്ധമായ ഊർജ്ജം മുതൽ ക്വാണ്ടം കമ്പ്യൂട്ടിംഗ് വരെയുമുള്ള നിരവധി ഉന്നത സാങ്കേതിക മേഖലകളിലെ നമ്മുടെ സഹകരണത്തിന് ഈ പങ്കാളിത്തം പുതിയ വേഗതയും ഊർജ്ജവും നൽകും.

അതോടൊപ്പം തന്നെ പ്രതിരോധം, ബഹിരാകാശം, സെമി കണ്ടക്ടറുകൾ, നിർണ്ണായക ധാതുക്കൾ തുടങ്ങിയ പ്രധാന മേഖലകളിൽ നമ്മുടെ പങ്കാളിത്തം കൂടുതൽ ആഴത്തിലുള്ളതാകും. ഇന്ത്യയെയും ഫിൻലൻഡിനെയും പോലുള്ള ജനാധിപത്യപരവും ഉത്തരവാദിത്തവുമുള്ള രാജ്യങ്ങൾ തമ്മിലുള്ള ഈ തന്ത്രപരമായ പങ്കാളിത്തം, ലോകമെമ്പാടും വിശ്വസനീയമായ സാങ്കേതികവിദ്യകളും തടസ്സമില്ലാത്ത വിതരണ ശൃംഖലകളും ഉറപ്പാക്കുന്നതിന് സഹായകമാകും.

സുഹൃത്തുക്കളെ,

ഇന്ത്യൻ വിദ്യാർത്ഥികൾക്കും പ്രതിഭകൾക്കും ഏറെ പ്രിയപ്പെട്ട ഒരു ലക്ഷ്യസ്ഥാനമായി ഫിൻലൻഡ് മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ഇരുരാജ്യങ്ങളിലെയും നവീകരണ ആവാസവ്യവസ്ഥകളെ  തമ്മിൽ ബന്ധിപ്പിക്കുന്നതിനായി, ഇന്ന് നമ്മൾ ഫിൻലൻഡുമായി സമഗ്രമായ ഒരു 'കുടിയേറ്റ-ചലനാത്മക കരാറിൽ' (Migration and Mobility Agreement) ഒപ്പുവെച്ചു.

 

ഇതോടൊപ്പം തന്നെ, സംയുക്ത ഗവേഷണങ്ങളും സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള സഹകരണവും നമ്മൾ കൂടുതൽ ശക്തിപ്പെടുത്തും. വിദ്യാഭ്യാസ മേഖലയിൽ ഫിൻലൻഡ് ഒരു മാതൃകയാണ്. അധ്യാപക പരിശീലനം, സ്കൂളുകൾ തമ്മിലുള്ള പങ്കാളിത്തം, വിദ്യാഭ്യാസത്തിന്റെ ഭാവി സംബന്ധിച്ച ഗവേഷണം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കാനും ഇന്ന് നമ്മൾ തീരുമാനിച്ചിട്ടുണ്ട്.

മറ്റൊരു തരത്തിൽ പറഞ്ഞാൽ, സ്കൂളുകൾ മുതൽ വ്യവസായ മേഖല വരെ, മനുഷ്യവികസനത്തിന്റെ ഓരോ തലത്തിലും നമ്മുടെ സഹകരണം ആഴത്തിലുള്ളതാക്കാൻ നമ്മൾ ഒരുങ്ങുകയാണ്.

സുഹൃത്തുക്കളെ,

നോർഡിക് മേഖലയിൽ  ഇന്ത്യയുടെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഫിൻലൻഡ്. ഫിൻലൻഡുമായി ചേർന്ന് ആർട്ടിക്, പോളാർ ഗവേഷണങ്ങളിലും നമ്മൾ സഹകരണം വർദ്ധിപ്പിക്കുന്നുണ്ട്.

ആരോഗ്യമുള്ള ഒരു ഭൂമി നമ്മുടെ പങ്കിട്ട മുൻഗണനയാണ്. ഈ വർഷം ഫിൻലൻഡുമായി ചേർന്ന് ഇന്ത്യയിൽ 'വേൾഡ് സർക്കുലർ ഇക്കോണമി ഫോറത്തിന്'  ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇത് സുസ്ഥിരതയിലേക്കുള്ള നമ്മുടെ ശ്രമങ്ങൾക്ക് പുതിയ വേഗതയും പുത്തൻ ആശയങ്ങളും നൽകും.

സുഹൃത്തുക്കളെ,

ഇന്ത്യയും ഫിൻലൻഡും നിയമവാഴ്ചയിലും (Rule of law) ചർച്ചകളിലും നയതന്ത്രത്തിലും വിശ്വസിക്കുന്ന രാജ്യങ്ങളാണ്. സൈനിക സംഘർഷങ്ങളിലൂടെ മാത്രം ഒരു പ്രശ്നവും പരിഹരിക്കാനാവില്ലെന്ന കാര്യത്തിൽ നമ്മൾ യോജിക്കുന്നു. യുക്രെയ്നിലായാലും പശ്ചിമേഷ്യയിലായാലും, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും നമ്മൾ തുടർന്നും പിന്തുണയ്ക്കും.

 

വർദ്ധിച്ചുവരുന്ന ആഗോള വെല്ലുവിളികളെ നേരിടുന്നതിന് അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പരിഷ്കരണം അത്യാവശ്യം മാത്രമല്ല, അത് അടിയന്തരവുമാണെന്ന കാഴ്ചപ്പാട് നമ്മൾ പങ്കിടുന്നു. കൂടാതെ, ഭീകരവാദത്തെ അതിന്റെ എല്ലാ രൂപങ്ങളിലും ഇല്ലാതാക്കുക എന്നത് നമ്മുടെ സംയുക്ത പ്രതിജ്ഞയായി തുടരുന്നു.

ബഹുമാനപ്പെട്ട പ്രസിഡന്റ്,

അങ്ങ് ഒരു 'അയൺമാൻ ട്രയാത്‌ലൺ' (Ironman Triathlon) പൂർത്തിയാക്കിയ വ്യക്തിയാണ്. അങ്ങയെപ്പോലെയുള്ള ഊർജ്ജസ്വലനായ ഒരു നേതാവിനൊപ്പം ചേർന്ന് നവീകരണം, ഡിജിറ്റലൈസേഷൻ, സുസ്ഥിരത എന്നിവയുടെ ഒരു പുതിയ 'ട്രയാത്‌ലൺ' ഇന്ത്യയും ഫിൻലൻഡും തമ്മിൽ കൈവരിക്കാൻ നമുക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

ഇന്ത്യയും ഫിൻലൻഡും തമ്മിലുള്ള ഈ ഭാവി പങ്കാളിത്തത്തിൽ നമുക്കൊരു പുതിയ സുവർണ്ണ അധ്യായം ആരംഭിക്കാം.

വളരെയധികം നന്ദി.

 

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era

Media Coverage

India’s Defence Exports Explode: ₹40,000 Crore Milestone Signals a New Manufacturing Era
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares moments from his metro journey to and from the SRCC programme
September 05, 2026

Prime Minister Shri Narendra Modi today shared glimpses of his metro journey while traveling to and from the SRCC programme.

In a post on X, the Prime Minister shared:

"Metro moments…

On the way to the SRCC programme and back."