ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നിൽ എണ്ണമറ്റ ആളുകൾ അനുഭവിച്ച വലിയ പ്രക്ഷുബ്ധതയും  വേദനയും ആദരപൂർവ്വം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിഭജന ഭീതി അനുസ്മരണ ദിനം ആചരിച്ചു. സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തെ നേരിടാനും ജീവിതം പുനർനിർമ്മിക്കാനുള്ള ശക്തി കണ്ടെത്താനുമുള്ള അവരുടെ കഴിവ് അംഗീകരിച്ചു കൊണ്ട്, വിഭജനം ബാധിച്ചവരുടെ മനക്കരുത്തിനും ധൈര്യത്തിനും പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു,  

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു: 

“നമ്മുടെ ചരിത്രത്തിലെ ദാരുണമായ ആ അധ്യായത്തിൽ എണ്ണമറ്റ ആളുകൾ അനുഭവിച്ച  പ്രക്ഷുബ്ധതയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് ഇന്ത്യ #PartitionHorrorsRemembranceDay ആചരിക്കുന്നത്. സഹിക്കാൻ കഴിയാത്ത നഷ്ടങ്ങളെ മറന്നു പുതിയ ഒരു ജീവിതം ആരംഭിക്കാനുള്ള ശക്തി കണ്ടെത്തിയ അവരുടെ കഴിവിനേയും അവരുടെ മനക്കരുത്തിനേയും ആദരിക്കാനുള്ള ദിനം കൂടിയാണിത്. ദുരിതബാധിതരിൽ പലരും ജീവിതം പുനർനിർമ്മിക്കുകയും ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ ഏവരേയും ചേർത്ത് നിർത്തുന്ന  ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.”

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities

Media Coverage

How India’s Rs 175 crore Diving Support Craft projects strengthen Navy’s underwater capabilities
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Governor of Jharkhand meets Prime Minister
August 03, 2026