എഞ്ചിനീയേഴ്‌സ് ദിനത്തോടനുബന്ധിച്ച്, ഇന്ത്യയുടെ ആധുനിക എഞ്ചിനീയറിംഗ് രംഗത്തിന് അടിത്തറ പാകിയ ഭാരതരത്‌ന സർ എം. വിശ്വേശ്വരയ്യയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
എക്സിൽ പങ്കുവച്ച ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു:
"ഇന്ന്, എഞ്ചിനീയേഴ്‌സ് ദിനത്തിൽ, ഇന്ത്യയുടെ എഞ്ചിനീയറിംഗ് മേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ച സർ എം. വിശ്വേശ്വരയ്യയ്ക്ക് ഞാൻ ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. തങ്ങളുടെ മേഖലകളിലുടനീളം സർഗ്ഗാത്മകതയിലൂടെയും ദൃഢനിശ്ചയത്തിലൂടെയും, നവീകരണത്തിന് നേതൃത്വം നൽകുകയും കടുത്ത വെല്ലുവിളികളെ നേരിടുകയും ചെയ്യുന്ന എല്ലാ എഞ്ചിനീയർമാർക്കും ഞാൻ ഊഷ്മളമായ ആശംസകൾ നേരുന്നു. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള കൂട്ടായ ശ്രമങ്ങളിൽ നമ്മുടെ എഞ്ചിനീയർമാർ നിർണായക പങ്ക് വഹിക്കും."
Today, on Engineers’ Day, I pay homage to Sir M. Visvesvaraya, whose brilliance left an indelible mark on India’s engineering landscape. I extend warm greetings to all engineers who, through their creativity and determination, continue to drive innovation and tackle tough…
— Narendra Modi (@narendramodi) September 15, 2025


