“ഗുജറാത്തിലെ അധ്യാപകരുമായുള്ള എന്റെ അനുഭവം ദേശീയ തലത്തിലും
ഒരു നയ ചട്ടക്കൂട് ഉണ്ടാക്കുന്നതിന് എന്നെ സഹായിച്ചു"
"പല ലോക നേതാക്കളും തങ്ങളുടെ ഇന്ത്യൻ അദ്ധ്യാപകനെ ആദരവോടെ അനുസ്മരിക്കുന്നു"
"ഞാൻ ഒരു നിത്യ വിദ്യാർത്ഥിയാണ്, സമൂഹതയ്യിൽ എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മമായി നിരീക്ഷിക്കാൻ പഠിച്ചു
ആത്മവിശ്വാസവും നിർഭയത്വവുമുള്ള “ഇന്നത്തെ വിദ്യാർത്ഥികൾ പരമ്പരാഗത അധ്യാപന രീതി യിൽ നിന്ന് അധ്യാപകരെ പുറത്തുവരാൻ വെല്ലുവിളിക്കുന്നു
വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയുടെ അവസരങ്ങൾ
"ജിജ്ഞാസുക്കളായ വിദ്യാർത്ഥികളിൽ നിന്നുള്ള വെല്ലുവിളികളെ നമുക്ക് പഠിക്കാനും പഠിച്ചത് മറക്കാനും , വീണ്ടും പഠിക്കാനുമുള്ള വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയുടെ അവസരങ്ങളായി അധ്യാപകർ കാണണം
"സാങ്കേതികവിദ്യയ്ക്ക് വിവരങ്ങൾ നൽകാനേ കഴിയൂ , കാഴ്ചപ്പാട് നൽകാനാവില്ല
ഇന്ത്യ ഇന്ന് 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കുന്നു, അത് മനസ്സിൽ വെച്ചു കൊണ്ടാണ് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചത് "
പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസത്തിനാണ് ഗവണ്മെന്റ് ഊന്നൽ നൽകുന്നത്; അത് അധ്യാപകരുടെ ജീവിതവും മെച്ചപ്പെടുത്തും സ്‌കൂളിന്റെ ജന്മദിനം ആഘോഷിക്കുന്നത് സ്‌കൂളുകളും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം ബന്ധമില്ലായ്മ പരിഹരിക്കും

അഖിലേന്ത്യ  പ്രൈമറി ടീച്ചർ ഫെഡറേഷന്റെ 29-ാമത് ദ്വിവത്സര സമ്മേളനമായ അഖില ഭാരതീയ ശിക്ഷാ സംഘ് അധിവേശനിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. തദവസരത്തിൽ സംഘടിപ്പിച്ച പ്രദർശനവും അദ്ദേഹം നാടാണ് കണ്ടു.  'വിദ്യാഭ്യാസത്തെ മാറ്റുന്നതിന്റെ ഹൃദയഭാഗത്ത് അധ്യാപകർ' എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രമേയം.

 

 സദസിനെ അഭിസംബോധന ചെയ്യവെ     അമൃത കാലത്തെ വികസിത ഭാരതം  എന്ന ദൃഢനിശ്ചയവുമായി ഇന്ത്യ മുന്നേറുന്ന ഈ സമയത്ത്, എല്ലാ അധ്യാപകരുടെയും മഹത്തായ സംഭാവനകൾ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തു്  പ്രൈമറി അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസ മേഖലയെ മാറ്റിയതിന്റെ അനുഭവം പങ്കു വെച്ച് കൊണ്ട്, സ്‌കൂലുകളിലെ  കൊഴിഞ്ഞുപോക്ക് നിരക്ക് 40 ശതമാനത്തിൽ നിന്ന് 3 ശതമാനത്തിൽ താഴെയായി കുറഞ്ഞുവെന്ന് ഇപ്പോഴത്തെ  ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ അറിയിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. . ഗുജറാത്തിലെ അധ്യാപകരുമായുള്ള അനുഭവം ദേശീയ തലത്തിലും നയപരമായ ചട്ടക്കൂട് രൂപീകരിക്കുന്നതിന് സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മിഷൻ മോഡിൽ പെൺകുട്ടികൾക്കായി സ്‌കൂളുകളിൽ ശൗചാലയങ്ങൾ നിർമിക്കുന്നതിന്റെ ഉദാഹരണം അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലകളിൽ ശാസ്ത്ര വിദ്യാഭ്യാസം ആരംഭിക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.


ഇന്ത്യൻ അധ്യാപകരോട് ലോകനേതാക്കൾ പുലർത്തുന്ന ഉന്നതമായ ബഹുമാനത്തെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വിദേശ രാഷ്ട്രങ്ങളിലെ  പ്രമുഖരെ കാണുമ്പോൾ  തൻ ഇത് പലപ്പോഴും കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂട്ടാനിലെയും സൗദി അറേബ്യയിലെയും രാജാക്കന്മാരും ലോകാരോഗ്യ സംഘടനയുടെ  ഡിജിയും തങ്ങളുടെ ഇന്ത്യൻ അധ്യാപകരെക്കുറിച്ച് എങ്ങനെ ഉന്നതമായി സംസാരിച്ചുവെന്ന് പ്രധാനമന്ത്രി വിവരിച്ചു.

 

നിത്യവിദ്യാർത്ഥിയെന്നതിൽ അഭിമാനിക്കുന്നുവെന്നു പറഞ്ഞ  പ്രധാനമന്ത്രി, സമൂഹത്തിൽ എന്ത് സംഭവിച്ചാലും അത് നിരീക്ഷിക്കാൻ താൻ പഠിച്ചുവെന്ന്  ചൂണ്ടിക്കാട്ടി . പ്രധാനമന്ത്രി തന്റെ അനുഭവങ്ങൾ അധ്യാപകരുമായി പങ്കുവെച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മാറുന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപകരും വിദ്യാർത്ഥികളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ വിഭവങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും വെല്ലുവിളികൾ ഉണ്ടായിരുന്നുവെങ്കിലും വിദ്യാർത്ഥികൾ വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളും വിഭവ വെല്ലുവിളികളും ക്രമേണ അഭിസംബോധന ചെയ്യപ്പെടുമ്പോൾ, വിദ്യാർത്ഥികൾക്ക് അതിരുകളില്ലാത്ത ജിജ്ഞാസയുണ്ട്. ആത്മവിശ്വാസമുള്ള  ഭയമില്ലാത്ത ഈ യുവ വിദ്യാർത്ഥികൾ അദ്ധ്യാപകനെ വെല്ലുവിളിക്കുകയും ചർച്ചയെ പരമ്പരാഗത പരിധിക്കപ്പുറം പുതിയ കാഴ്ചകളിലേക്ക് കൊണ്ടുപോകുകയും ചെയ്യുന്നു. വിദ്യാർത്ഥികൾക്ക് ഒന്നിലധികം വിവര സ്രോതസ്സുകൾ ഉള്ളതിനാൽ അധ്യാപകരെ അപ്ഡേറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്നു. "ഈ വെല്ലുവിളികളെ അധ്യാപകർ എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാവി പ്രവചിക്കുന്നത്", പ്രധാനമന്ത്രി പറഞ്ഞു. ഈ വെല്ലുവിളികളെ വ്യക്തിപരവും തൊഴിൽപരവുമായ വളർച്ചയ്ക്കുള്ള അവസരങ്ങളായി അധ്യാപകർ കാണണമെന്നും അദ്ദേഹം പറഞ്ഞു. ഈ വെല്ലുവിളികൾ നമുക്ക് പഠിക്കാനും പഠിച്ചത് മറക്കാനും, വീണ്ടും പഠിക്കാനുമുള്ള അവസരം നൽകുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അധ്യാപകർ എന്നതിനൊപ്പം വിദ്യാർഥികളുടെ വഴികാട്ടിയും മാർഗദർശികളുമാകാൻ അദ്ദേഹം അധ്യാപകരോട് ആവശ്യപ്പെട്ടു. ലോകത്തെ ഒരു സാങ്കേതിക വിദ്യയ്ക്കും ഒരു വിഷയത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ കഴിയില്ലെന്നും വിവരങ്ങളുടെ അമിതഭാരം ഉണ്ടാകുമ്പോൾ പ്രധാന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. വിഷയത്തിൽ ആഴത്തിലുള്ള പഠനത്തിലൂടെ യുക്തിസഹമായ ഒരു നിഗമനത്തിലെത്തേണ്ടതിന്റെ ആവശ്യകത ശ്രീ മോദി ഊന്നിപ്പറഞ്ഞു. അതുകൊണ്ട് 21-ാം നൂറ്റാണ്ടിൽ വിദ്യാർത്ഥികളുടെ ജീവിതത്തിൽ അധ്യാപകരുടെ പങ്ക് മുമ്പത്തേക്കാൾ കൂടുതൽ അർത്ഥവത്തായതായി പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ കുട്ടികൾ മികച്ച അധ്യാപകരാൽ പഠിപ്പിക്കപ്പെടണമെന്നും അവരിൽ പൂർണമായി പ്രതീക്ഷ അർപ്പിക്കാനുമാണ് ഓരോ രക്ഷിതാവിന്റെയും ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

.

അധ്യാപകന്റെ ചിന്തയും പെരുമാറ്റവും വിദ്യാർത്ഥികളെ സ്വാധീനിക്കുന്നുവെന്ന് അടിവരയിട്ടുകൊണ്ട്, പഠിപ്പിക്കുന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ധാരണ ലഭിക്കുക മാത്രമല്ല, ക്ഷമ, ധൈര്യം, വാത്സല്യം, പെരുമാറ്റത്തിലെ നിഷ്പക്ഷത എന്നിവയ്‌ക്കൊപ്പം ആശയവിനിമയം നടത്താനും അവരുടെ കാഴ്ചപ്പാടുകൾ മുന്നോട്ട് വയ്ക്കാനും പഠിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  പ്രൈമറി അധ്യാപകരുടെ പ്രാധാന്യം എടുത്തുകാണിച്ച പ്രധാനമന്ത്രി, കുടുംബത്തിന് പുറമെ കുട്ടിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്ന ആദ്യ വ്യക്തികളിൽ ഒരാളാണ് അവരെന്നും പരാമർശിച്ചു. "ഒരു അധ്യാപകന്റെ ഉത്തരവാദിത്തങ്ങളുടെ സാക്ഷാത്കാരം രാജ്യത്തിന്റെ ഭാവി തലമുറയെ കൂടുതൽ ശക്തിപ്പെടുത്തും", പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് സംസാരിക്കവേ, നയ രൂപീകരണത്തിൽ ലക്ഷക്കണക്കിന് അധ്യാപകർ നൽകിയ സംഭാവനയിൽ പ്രധാനമന്ത്രി അഭിമാനം അറിയിച്ചു. "ഇന്ന് ഇന്ത്യ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പുതിയ സംവിധാനങ്ങൾ സൃഷ്ടിക്കുന്നു, അത് മനസ്സിൽ വെച്ചുകൊണ്ട് ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ചു", അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെ പുസ്തകവിജ്ഞാനത്തിൽ മാത്രം ഒതുക്കിയിരുന്ന പഴയ അപ്രസക്തമായ വിദ്യാഭ്യാസ സമ്പ്രദായത്തിന് പകരമാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും അദ്ദേഹം പറഞ്ഞു. ഈ പുതിയ നയം പ്രായോഗിക ധാരണയുടെ അടിസ്ഥാനത്തിലാണ്. കുട്ടിക്കാലം മുതലുള്ള പഠനത്തിന്റെ വ്യക്തിപരമായ അനുഭവങ്ങൾ പ്രധാനമന്ത്രി അനുസ്മരിക്കുകയും പഠന പ്രക്രിയയിൽ അധ്യാപകന്റെ വ്യക്തിപരമായ ഇടപെടലിന്റെ ഗുണപരമായ നേട്ടങ്ങൾ ഊന്നിപ്പറയുകയും ചെയ്തു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകാനുള്ള വ്യവസ്ഥയിലേക്ക് വെളിച്ചം വീശിക്കൊണ്ട്, 200 വർഷത്തിലേറെയായി ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിട്ടും ഇംഗ്ലീഷ് ഭാഷ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രാദേശിക ഭാഷകളിൽ പഠിക്കുന്ന പ്രൈമറി അധ്യാപകർ ഇംഗ്ലീഷിൽ പഠിക്കാൻ മുൻഗണന നൽകിയത് മൂലം ബുദ്ധിമുട്ട് നേരിട്ടെന്നും എന്നാൽ നിലവിലെ സർക്കാർ പ്രാദേശിക ഭാഷകളിൽ പഠിക്കാൻ തുടങ്ങി, അതുവഴി പ്രാദേശിക ഭാഷകൾ ഇഷ്ടപ്പെടുന്ന അധ്യാപകരുടെ ജോലി ഇല്ലാതാക്കിയെന്നും അദ്ദേഹം പരാമർശിച്ചു. . പ്രാദേശിക ഭാഷകളിലെ വിദ്യാഭ്യാസത്തിന് ഗവൺമെന്റ് ഊന്നൽ നൽകുന്നു, അത് അധ്യാപകരുടെ ജീവിതവും മെച്ചപ്പെടുത്തും, പ്രധാനമന്ത്രി പറഞ്ഞു.

അധ്യാപകരാകാൻ ആളുകൾ മുന്നോട്ട് വരുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. അധ്യാപക പദവി ഒരു തൊഴിൽ എന്ന നിലയിൽ ആകർഷകമാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ഓരോ അദ്ധ്യാപകനും അവന്റെ അല്ലെങ്കിൽ അവളുടെ ഹൃദയത്തിന്റെ കാമ്പിൽ നിന്ന് ഒരു അധ്യാപകനാകണമെന്ന് അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയായിരുന്ന  അവസരത്തിൽ തന്റെ രണ്ട് വ്യക്തിപരമായ ആഗ്രഹങ്ങൾ പ്രധാനമന്ത്രി അനുസ്മരിച്ചു. ഒന്നാമതായി, തന്റെ സ്കൂൾ സുഹൃത്തുക്കളെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിക്കുക, രണ്ടാമത് തന്റെ എല്ലാ അധ്യാപകരെയും ആദരിക്കുക. ഇന്നും ചുറ്റുമുള്ള തന്റെ അധ്യാപകരുമായി താൻ ബന്ധപ്പെടുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള വ്യക്തിബന്ധം കുറയുന്ന പ്രവണതയിൽ  അദ്ദേഹം ഖേദിച്ചു. എങ്കിലും കായിക മേഖലയിൽ ഈ ബന്ധം ഇപ്പോഴും ദൃഢമാണെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ, സ്‌കൂൾ വിട്ടശേഷം വിദ്യാർഥികൾ സ്‌കൂളിനെ മറക്കുന്നതിനാൽ വിദ്യാർഥികളും സ്‌കൂളും തമ്മിലുള്ള ബന്ധം വേർപെടുത്തിയതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ഥാപനം ആരംഭിച്ച തീയതി സംബന്ധിച്ച് വിദ്യാർത്ഥികൾക്ക്, മാനേജ്‌മെന്റിന് പോലും അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളിന്റെ ജന്മദിനം ആഘോഷിക്കുന്നത് സ്‌കൂളുകളും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധത്തിന്റെ വിച്ഛേദം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിൽ ഒരു കുട്ടിയും പട്ടിണി കിടക്കാതിരിക്കാൻ സമൂഹം മുഴുവനും ഒന്നായി നിൽക്കുകയാണെന്ന് സ്‌കൂളുകളിൽ നൽകുന്ന ഭക്ഷണത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ സമയത്ത് വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പാൻ ഗ്രാമങ്ങളിൽ നിന്നുള്ള പ്രായമായവരെ ക്ഷണിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു, അതുവഴി കുട്ടികൾ പാരമ്പര്യങ്ങൾ വളർത്തിയെടുക്കുകയും വിളമ്പുന്ന ഭക്ഷണത്തെക്കുറിച്ച് പഠിക്കാനുള്ള സംവേദനാത്മക അനുഭവം നേടുകയും ചെയ്യും.


കുട്ടികളിൽ ശുചിത്വശീലങ്ങൾ വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഒരു ആദിവാസി മേഖലയിലെ ഒരു അധ്യാപിക തന്റെ പഴയ സാരിയുടെ ഭാഗങ്ങൾ മുറിച്ച് കുട്ടികൾക്കായി തൂവാലയുണ്ടാക്കിയതിനെ കുറിച്ചും ,  ഒരുഗിരിവർഗ്ഗ സ്‌കൂളിൽ  വിദ്യാർത്ഥികൾക്ക് തങ്ങളുടെ  മൊത്തത്തിലുള്ള രൂപം വിലയിരുത്താൻ ടീച്ചർ ഒരു കണ്ണാടി സ്ഥാപിച്ചതിന്റെ ഉദാഹരണവും അദ്ദേഹം പങ്കുവെച്ചു. ഈ ചെറിയ മാറ്റം, കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ വലിയ വ്യത്യാസം കൊണ്ടുവന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ,  കേന്ദ്ര മന്ത്രി  ഡോ മുഞ്ജ്പാര മഹേന്ദ്രഭായി , കേന്ദ്ര സഹമന്ത്രി ശ്രീ പുരുഷോത്തം രൂപാല,  ശ്രീ സി ആർ പാട്ടീൽ  എം പി , ഓൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ രാംപാൽ സിംഗ്, ഗുജറാത്ത് ഗവണ്മെന്റിലെ  മന്ത്രിമാർ  തുടങ്ങിയവർ  ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

 

 

 

 

 

 

 

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Two-wheeler sales vroom past 2-crore mark in 2025

Media Coverage

Two-wheeler sales vroom past 2-crore mark in 2025
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister Salutes the Valor of the Indian Army on Army Day
January 15, 2026
PM shares a Sanskrit Subhashitam hailing the armed forces for their timeless spirit of courage, confidence and unwavering duty

On the occasion of Army Day, Prime Minister Shri Narendra Modi paid heartfelt tribute to the indomitable courage and resolute commitment of the Indian Army today.

Shri Modi lauded the steadfast dedication of the jawans who guard the nation’s borders under the most challenging conditions, embodying the highest ideals of selfless service sharing a Sanskrit Subhashitam.

The Prime Minister extended his salutations to the Indian Army, affirming the nation’s eternal gratitude for their valor and sacrifice.

Sharing separate posts on X, Shri Modi stated:

“On Army Day, we salute the courage and resolute commitment of the Indian Army.

Our soldiers stand as a symbol of selfless service, safeguarding the nation with steadfast resolve, at times under the most challenging conditions. Their sense of duty inspires confidence and gratitude across the country.

We remember with deep respect those who have laid down their lives in the line of duty.

@adgpi”

“दुर्गम स्थलों से लेकर बर्फीली चोटियों तक हमारी सेना का शौर्य और पराक्रम हर देशवासी को गौरवान्वित करने वाला है। सरहद की सुरक्षा में डटे जवानों का हृदय से अभिनंदन!

अस्माकमिन्द्रः समृतेषु ध्वजेष्वस्माकं या इषवस्ता जयन्तु।

अस्माकं वीरा उत्तरे भवन्त्वस्माँ उ देवा अवता हवेषु॥”