ഹേഗിൽ ഇന്ത്യൻ സമൂഹം നൽകിയ സ്വീകരണ ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സംബന്ധിച്ചു. ചടങ്ങിലെത്തിയ അദ്ദേഹത്തിന് നെതർലാൻഡ്‌സിലെ ഇന്ത്യൻ സമൂഹവും ഇന്ത്യൻ സുഹൃത്തുക്കളും അടങ്ങുന്ന വൻ ജനസഞ്ചയം ഊഷ്മളവും ആവേശഭരിതവുമായ സ്വീകരണമാണ് നൽകിയത്. 

ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട്, ആവേശകരവും വർണ്ണാഭവുമായ സ്വീകരണത്തിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ഡച്ച് സമൂഹത്തിന് നൽകിയ സംഭാവനകൾക്കും ഇന്ത്യയും നെതർലാൻഡ്‌സും തമ്മിലുള്ള സൗഹൃദത്തിന്റെ സജീവ കണ്ണിയായി വർത്തിക്കുന്നതിനും അദ്ദേഹം ഇന്ത്യൻ സമൂഹത്തെ പ്രശംസിച്ചു. സുരിനാമി-ഹിന്ദുസ്ഥാനി സമൂഹത്തിന് ഇന്ത്യയുമായുള്ള ആഴമേറിയതും സജീവവുമായ ചരിത്രപരമായ ബന്ധത്തെ അദ്ദേഹം അനുസ്മരിക്കുകയും, തങ്ങളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം തലമുറകളിലുടനീളം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സാങ്കേതികവിദ്യാരംഗത്തെ വലിയൊരു വിഭാഗം ഇന്ത്യൻ പ്രൊഫഷണലുകളും ഡച്ച് സർവ്വകലാശാലകളിൽ, പ്രത്യേകിച്ച് നൂതനാശയാധിഷ്ഠിത മേഖലകളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വർദ്ധിച്ചുവരുന്ന എണ്ണവും ഇരുരാജ്യങ്ങളും തമ്മിലുള്ള സമകാലിക പങ്കാളിത്തത്തിന് ശക്തി പകരുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. കായികരംഗത്തെ ബന്ധങ്ങൾ, പ്രത്യേകിച്ച് ക്രിക്കറ്റും ഹോക്കിയും, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള അടുത്ത ബന്ധത്തിന് നവോന്മേഷം നൽകുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 

സാങ്കേതികവിദ്യയും നൂതനാശയവും പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി ഉയർന്നുവരുന്നതോടെ നെതർലാൻഡ്‌സുമായുള്ള ഉഭയകക്ഷി സഹകരണം ക്രമാനുഗതമായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി അടിവരയിട്ടു. യൂറോപ്പിൽ ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രങ്ങളിലൊന്നും പ്രമുഖ നിക്ഷേപ പങ്കാളികളിലൊന്നുമാണ് നെതർലാൻഡ്‌സ് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, ഇരുരാജ്യങ്ങളും തമ്മിലുള്ള ശക്തവും വളർന്നുവരുന്നതുമായ വ്യാപാര-സാമ്പത്തിക ബന്ധത്തിന് അദ്ദേഹം ഊന്നൽ നൽകി. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇരുപക്ഷത്തിനും പുതിയ അവസരങ്ങൾ തുറന്നുനൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

2047-ഓടെ വികസിത രാജ്യമായി - "വികസിത ഭാരതം" ആയി മാറുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചയും പുരോഗതിയും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ, നിർമ്മാണം, ശുദ്ധമായ ഊർജ്ജം, ഡിജിറ്റൽ സംവിധാനങ്ങൾ എന്നിവയിലുടനീളമുള്ള വിപുലമായ മുന്നേറ്റങ്ങളിലൂടെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പരിവർത്തനത്തിന്റെ വ്യാപ്തിയും വേഗതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വളർച്ചയ്ക്കും ഐശ്വര്യത്തിനും സംഭാവന നൽകിക്കൊണ്ട് ഇന്ത്യ സ്വന്തം ഭാവി ആത്മവിശ്വാസത്തോടെ രൂപപ്പെടുത്തുകയാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

വിദേശത്ത് വസിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും പിന്നിൽ ഇന്ത്യാ ഗവണ്മെന്റ് ഉറച്ചുനിൽക്കുന്നുണ്ടെന്നും അവരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി സമൂഹത്തിന് ഉറപ്പുനൽകി. നെതർലാൻഡ്‌സിലെ തങ്ങളുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്തിക്കൊണ്ട് വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തിൽ സജീവമായി സംഭാവന നൽകാൻ അദ്ദേഹം അവരോട് ആഹ്വാനം ചെയ്തു. 

സുരിനാമി-ഹിന്ദുസ്ഥാനി സമൂഹത്തിലെ ഏകദേശം 2,00,000 അംഗങ്ങൾ ഉൾപ്പെടെ, മെയിൻലാൻഡ് യൂറോപ്പിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജർ താമസിക്കുന്നത് നെതർലാൻഡ്‌സിലാണ്. ഇക്കാര്യത്തിൽ, സുരിനാമി-ഹിന്ദുസ്ഥാനി സമൂഹത്തിനായുള്ള ഒ.സി.ഐ യോഗ്യത നാലാം തലമുറയിൽ നിന്ന് ആറാം തലമുറയിലേക്ക് ഉദാരമാക്കിയത് അദ്ദേഹം എടുത്തുപറഞ്ഞു. പ്രധാനമന്ത്രിയുടെ പൂർണ്ണമായ പ്രസംഗം ഇവിടെ കാണാം[Link]

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
One of the world’s first canal-top solar projects placed a 750-meter solar array above an Indian irrigation canal, generating clean power while saving an estimated 9 million liters of water each year

Media Coverage

One of the world’s first canal-top solar projects placed a 750-meter solar array above an Indian irrigation canal, generating clean power while saving an estimated 9 million liters of water each year
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജൂലൈ 17
July 17, 2026

Green Trains, Private Rockets & Global Partnerships — PM Modi’s New India is Playing to Win