പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ക്യാനഡയിലെ ക്യാനനാസ്കിസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ മെക്സിക്കോ പ്രസിഡന്റ് ഡോ. ക്ലോഡിയ ഷെയിൻബോം പാർഡോയുമായി കൂടിക്കാഴ്ച നടത്തി. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ചരിത്രപരമായ വിജയത്തിനു പ്രധാനമന്ത്രി മെക്സിക്കോ പ്രസിഡന്റിനെ അഭിനന്ദിച്ചു.

ഭീകരതയ്ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ മെക്സിക്കോ നൽകിയ​ പിന്തുണയ്ക്കു പ്രസിഡന്റ് ഷെയിൻബോമിനോടു പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഇന്ത്യയും മെക്സിക്കോയും തമ്മിലുള്ള സൗഹൃദത്തിന്റെ ചരിത്രപരമായ ബന്ധങ്ങൾ എടുത്തുകാട്ടി, വ്യാപാരം, നിക്ഷേപം, സ്റ്റാർട്ടപ്പുകൾ, നൂതനത്വം, ശാസ്ത്ര-സാങ്കേതികവിദ്യ, ഓട്ടോമോട്ടീവ് എന്നീ മേഖലകളിലെ ബന്ധം കൂടുതൽ വികസിപ്പിക്കുന്നതിനും ജനങ്ങൾ തമ്മിലുള്ള വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനും ഇരുനേതാക്കളും ധാരണയായി. ഇരുരാജ്യങ്ങൾക്കുമിടയിൽ വളരുന്ന വ്യാപാര-നിക്ഷേപ സഹകരണത്തിൽ ഇരുവരും സംതൃപ്തി പ്രകടിപ്പിച്ചു. ‘നിയർ-ഷോറിങ്ങു’മായി ബന്ധപ്പെട്ടു മെക്സിക്കോ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ നേതാക്കൾ ചർച്ച ചെയ്തു. ഔഷധമേഖലയിലെ വളർന്നുവരുന്ന അവസരങ്ങളും ചർച്ചയുടെ പ്രധാന ഭാഗമായി. താങ്ങാനാകുന്ന നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകളും മറ്റ് ഔഷധസാമഗ്രികളും വിതരണം ചെയ്യുന്നതിലും ഉൽപ്പാദിപ്പിക്കുന്നതിലും ഇന്ത്യക്കു പ്രധാന പങ്കുവഹിക്കാൻ കഴിയും. കാർഷിക-സമഗ്ര ആരോഗ്യ മേഖലകളും ചർച്ചകളിൽ പ്രധാനമായും ഇടംപിടിച്ചു.

 

സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ഇന്ത്യ കൈവരിച്ച പുരോഗതിയെ പ്രസിഡന്റ് ഷെയിൻബോം അഭിനന്ദിക്കുകയും ഈ മേഖലകളിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. സെമികണ്ടക്ടർ, നിർമിതബുദ്ധി, ക്വാണ്ടം, നിർണായക ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണം ഇരുരാജ്യങ്ങളും ആരായണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ബൗദ്ധികസമൂഹങ്ങൾ തമ്മിലുള്ള വരാനിരിക്കുന്ന ഇടപെടലുകളും, വിനോദസഞ്ചാര പ്രവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജസ്വലമായ സാംസ്കാരിക ബന്ധവും ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളും നേതാക്കൾ ചൂണ്ടിക്കാട്ടി.

സഖ്യരാജ്യങ്ങൾ എന്ന നിലയിൽ, ആഗോള-പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഗ്ലോബൽ സൗത്തിന്റെ മുൻഗണനകളെക്കുറിച്ചും നേതാക്കൾ കാഴ്ചപ്പാടുകൾ കൈമാറി. 2016-ൽ മെക്സിക്കോ സന്ദർശിച്ചതു പ്രധാനമന്ത്രി സ്നേഹപൂർവം ഓർക്കുകയും ഇന്ത്യ സന്ദർശിക്കാൻ പ്രസിഡന്റ് ഷെയിൻബോമിനെ ക്ഷണിക്കുകയും ചെയ്തു.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export

Media Coverage

Switch Mobility completes delivery of 100 electric buses to Mauritius in India’s largest e-bus export
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister extends greetings on Maha Bishuba Pana Sankranti
April 14, 2026

The Prime Minister, Narendra Modi has extended greetings on the occasion of Maha Bishuba Pana Sankranti.

In a post on X, he said,

“Happy Maha Bishuba Pana Sankranti!”