പങ്കിടുക
 
Comments
16 ലക്ഷത്തോളം വനിതാ അംഗങ്ങൾക്ക് പ്രയോജനപ്പെടുന്ന സ്വയം സഹായ ഗ്രൂപ്പുകൾക്ക് പ്രധാനമന്ത്രി 1000 കോടി രൂപ കൈമാറി
പ്രധാനമന്ത്രി ആദ്യ മാസത്തെ സ്‌റ്റൈപ്പന്റ് ബിസിനസ് കറസ്‌പോണ്ടന്റ്-സഖികൾക്ക് കൈമാറുകയും മുഖ്യ മന്ത്രി കന്യാ സുമംഗല പദ്ധതിയുടെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പണം നൽകുകയും ചെയ്തു
200-ലധികം അനുബന്ധ പോഷഹാകാഹാര നിർമ്മാണ യൂണിറ്റുകൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
"മുഖ്യമന്ത്രി കന്യാ സുമംഗല യോജന പോലുള്ള പദ്ധതികൾ ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിശ്വാസത്തിന്റെ മികച്ച മാധ്യമമായി മാറുകയാണ്"
"യുപിയിലെ സ്ത്രീകൾക്ക് ഇരട്ട എഞ്ചിൻ ഗവണ്മെന്റ് ഉറപ്പുനൽകുന്ന സുരക്ഷയും അന്തസ്സും ബഹുമാനവും അഭൂതപൂർവമാണ്. മുൻകാല സാഹചര്യങ്ങൾ തിരിച്ചുവരാൻ അനുവദിക്കില്ലെന്ന് ഉത്തർപ്രദേശിലെ സ്ത്രീകൾ തീരുമാനിച്ചു"
“ആത്മനിർഭർ ഭാരത് പ്രചാരണ പരിപാടിയുടെ വക്താക്കളായി വനിതാ സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാരെ ഞാൻ കണക്കാക്കുന്നു. ഈ സ്വയം സഹായ സംഘങ്ങൾ യഥാർത്ഥത്തിൽ ദേശീയ സഹായ ഗ്രൂപ്പുകളാണ്"
"പെൺമക്കൾക്ക് അവരുടെ പഠനം തുടരാനും തുല്യ അവസരങ്ങൾ ലഭിക്കാനും സമയം ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ പെൺമക്കളുടെ നിയമപരമായ വിവാഹപ്രായം 21 ആക്കാനാണ് ശ്രമം. പെൺമക്കൾക്ക് വേണ്ടിയാണ് രാജ്യം ഈ തീരുമാനം എടുക്കുന്നത്
"മാഫിയ രാജും നിയമലംഘനവും തുടച്ചുനീക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് യുപിയിലെ സഹോദരിമാരും പെൺമക്കളുമാണ്"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രയാഗ്‌രാജ് സന്ദർശിക്കുകയും സ്ത്രീകളെ, പ്രത്യേകിച്ച് താഴെത്തട്ടി ലുള്ളവരെ  ശാക്തീകരിക്കുന്നതിനുള്ള ഒരു പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു, സ്വയം സഹായ സംഘങ്ങളുടെ (എസ്എച്ച്ജി) ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക്  1000 കോടി രൂപപ്രധാനമന്ത്രി കൈമാറി.  എസ്എച്ച്ജികളിലെ 16 ലക്ഷം വനിതാ അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ദീൻദയാൽ അന്ത്യോദയ യോജന - ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിന് കീഴിലാണ് ഈ കൈമാറ്റം. 80000  എസ്എച്ച്ജികൾക്ക് കമ്മ്യൂണിറ്റി നിക്ഷേപ ഫണ്ടായി  1.10 ലക്ഷം രൂപ വീതവും ,  60,000 എസ്എച്ച്ജികൾക്ക് റിവോൾവിംഗ് ഫണ്ടായി ഓരോ എസ്എച്ച്ജിക്കും  15000 രൂപയും  ലഭിക്കും. 


ബിസിനസ് കറസ്‌പോണ്ടന്റ്-സഖികളെ (ബി.സി.-സഖികൾ)  പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20,000 ബിസി-സഖികളുടെ അക്കൗണ്ടിൽ ആദ്യ മാസത്തെ സ്റ്റൈപ്പൻഡായി 4000 രൂപ പ്രധാനമന്ത്രി കൈമാറ്റം ചെയ്തതിനും  പരിപാടി സാക്ഷ്യം വഹിച്ചു.   മുഖ്യ മന്ത്രി കന്യാ സുമംഗല സ്കീമിന് കീഴിൽ 1 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് പ്രധാനമന്ത്രി മൊത്തം 20 കോടിയിലധികം തുക കൈമാറി. 202 അനുബന്ധ പോഷകാഹാര നിർമാണ യൂണിറ്റുകളുടെ തറക്കല്ലിടലും  പ്രധാനമന്ത്രി നിർവഹിച്ചു.

ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി, ഹിന്ദി സാഹിത്യത്തിലെ പ്രമുഖനായ ആചാര്യ മഹാവീർ പ്രസാദ് ദ്വിവേദിയുടെ ചരമവാർഷികത്തിൽ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ മാതൃശക്തിയുടെ പ്രതീകമായ ഗംഗ-യമുന-സരസ്വതി സംഗമിക്കുന്ന നാടാണ് പ്രയാഗ്രാജ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഈ തീർത്ഥാടന നഗരവും സ്ത്രീശക്തിയുടെ അത്തരമൊരു അത്ഭുതകരമായ സംഗമത്തിന് സാക്ഷ്യം വഹിക്കുന്നു, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

ഉത്തർപ്രദേശിൽ സ്ത്രീ ശാക്തീകരണത്തിനായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് രാജ്യം മുഴുവൻ സാക്ഷ്യം വഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ഗുണഭോക്താക്കളായ പെൺമക്കളുടെ അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ കൈമാറിയ മുഖ്യമന്ത്രി കന്യാ സുമംഗല യോജന പോലുള്ള പദ്ധതികൾ ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിശ്വാസത്തിന്റെ മികച്ച മാധ്യമമായി മാറുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

യുപിയിലെ സ്ത്രീകൾക്ക് ഇരട്ട എൻജിൻ ഗവണ്മെന്റ്  ഉറപ്പുനൽകുന്ന സുരക്ഷയും അന്തസ്സും ബഹുമാനവും അഭൂതപൂർവമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഉത്തർപ്രദേശിലെ സ്ത്രീകൾ, പഴയ സാഹചര്യങ്ങൾ തിരിച്ചുവരാൻ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബേട്ടി ബച്ചാവോ ബേഠി പഠാവോ കാമ്പെയ്‌നിലൂടെ ലൈംഗികതയെ തിരഞ്ഞെടുക്കുന്ന ഗർഭഛിദ്രം തടയാൻ സമൂഹത്തിന്റെ അവബോധം ഉണർത്താൻ ഗവണ്മെന്റ്  ശ്രമിച്ചതായി പ്രധാനമന്ത്രി പരാമർശിച്ചു. ഇത് പല സംസ്ഥാനങ്ങളിലും പെൺമക്കളുടെ എണ്ണത്തിൽ വർദ്ധനവിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ്, ആശുപത്രികളിലെ പ്രസവം, ഗർഭകാലത്തെ പോഷകാഹാരം എന്നിവയിൽ ഗവണ്മെന്റ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മാതൃ വന്ദന യോജനയ്ക്ക് കീഴിൽ, ഗർഭാവസ്ഥയിൽ സ്ത്രീകൾക്ക് ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിനായി 5000 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നു.

സ്ത്രീകളുടെ അന്തസ്സ് വർധിപ്പിക്കുന്നതിന് കാരണമായ നിരവധി നടപടികൾ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിൽ കോടിക്കണക്കിന് ശൗചാലയങ്ങളുടെ  നിർമ്മാണം  ഉജ്ജ്വല സ്കീമിന് കീഴിൽ ഗ്യാസ് കണക്ഷൻ സൗകര്യം, വീട്ടിൽ തന്നെ പൈപ്പ് വെള്ളം, സഹോദരിമാരുടെ ജീവിതത്തിലും ഒരു പുതിയ സൗകര്യം വരുന്നു, പ്രധാനമന്ത്രി പറഞ്ഞു.

പതിറ്റാണ്ടുകളായി വീടും വസ്തുവകകളും പുരുഷന്മാരുടെ മാത്രം അവകാശമായി കണക്കാക്കപ്പെട്ടിരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ അസമത്വം ഇല്ലാതാക്കുകയാണ് ഗവണ്മെന്റിന്റെ  പദ്ധതികളെന്നും അദ്ദേഹം പറഞ്ഞു. പ്രധാൻ മന്ത്രി ആവാസ് യോജന അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം നൽകുന്ന വീടുകൾ മുൻഗണനാടിസ്ഥാനത്തിൽ സ്ത്രീകളുടെ പേരിലാണ് നിർമിക്കുന്നത്.

തൊഴിലിനും കുടുംബത്തിന്റെ വരുമാനം വർധിപ്പിക്കുന്നതിനുമായി നടപ്പാക്കുന്ന പദ്ധതികളിൽ സ്ത്രീകളെ തുല്യ പങ്കാളികളാക്കി മാറ്റുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന്, ഗ്രാമങ്ങളിലെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുപോലും പുതിയ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുകയാണ് മുദ്ര യോജന. ദീൻദയാൽ അന്ത്യോദയ യോജനയിലൂടെ രാജ്യത്തുടനീളമുള്ള സ്വയം സഹായ സംഘങ്ങളുമായും ഗ്രാമീണ സംഘടനകളുമായും സ്ത്രീകളെ ബന്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ആത്മനിർഭർ ഭാരത് പ്രചാരണ പരിപാടിയുടെ  വക്താക്കളായി  വനിതാ സ്വയം സഹായ സംഘങ്ങളിലെ സഹോദരിമാരെ ഞാൻ കരുതുന്നു. ഈ സ്വയം സഹായ സംഘങ്ങൾ യഥാർത്ഥത്തിൽ ദേശീയ സഹായ സംഘങ്ങളാണ്”, പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

പെൺമക്കളുടെ ഭാവി ശാക്തീകരിക്കാൻ ഒരു വിവേചനവുമില്ലാതെ ഇരട്ട എഞ്ചിൻ ഗവണ്മെന്റ് അക്ഷീണം പ്രവർത്തിക്കുകയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സുപ്രധാന തീരുമാനവും അദ്ദേഹം അറിയിച്ചു. “നേരത്തെ, ആൺമക്കളുടെ നിയമപരമായ വിവാഹപ്രായം 21 വയസ്സായിരുന്നു, എന്നാൽ പെൺമക്കൾക്ക് അത് 18 വയസ്സായിരുന്നു. പഠനം തുടരാനും തുല്യ അവസരങ്ങൾ ലഭിക്കാനും പെൺമക്കൾ ആഗ്രഹിച്ചു. അതിനാൽ പെൺമക്കളുടെ വിവാഹപ്രായം 21 ആക്കാനുള്ള ശ്രമത്തിലാണ്. പെൺമക്കൾക്ക് വേണ്ടിയാണ് രാജ്യം ഈ തീരുമാനം എടുക്കുന്നത്," ശ്രീ മോദി പറഞ്ഞു.

കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെട്ടതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി മാഫിയ രാജും നിയമലംഘനവും ഇല്ലാതാക്കുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് യുപിയിലെ സഹോദരിമാരും പെൺമക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതിന് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥിനെ അദ്ദേഹം അഭിനന്ദിച്ചു.

ഇന്ന് ഉത്തർപ്രദേശിൽ അവകാശങ്ങൾക്കൊപ്പം സുരക്ഷയുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് യുപിക്ക് ബിസിനസ്സിനോടൊപ്പം സാധ്യതകളുമുണ്ട്. നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അനുഗ്രഹത്താൽ ആർക്കും ഈ പുതിയ യുപിയെ ഇരുട്ടിലേക്ക് തിരികെ കൊണ്ടുപോകാൻ കഴിയില്ലെന്ന് എനിക്ക് പൂർണ വിശ്വാസമുണ്ട്.

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Rs 1,780 Cr & Counting: How PM Modi’s Constituency Varanasi is Scaling New Heights of Development

Media Coverage

Rs 1,780 Cr & Counting: How PM Modi’s Constituency Varanasi is Scaling New Heights of Development
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 26
March 26, 2023
പങ്കിടുക
 
Comments

PM Modi Inspires and Motivates the Nation with The 99 th episode of Mann Ki Baat

During the launch of LVM3M3, people were encouraged by PM Modi's visionary thinking