മാതൃമരണ അനുപാതം 2014-16-ൽ ഒരു ലക്ഷത്തിന് 130-ൽ നിന്ന് 2018-20-ൽ ഒരു ലക്ഷത്തിന് 97 ആയി കുറഞ്ഞതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ ഉദ്യമങ്ങളും വളരെ ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
“വളരെ പ്രോത്സാഹജനകമായ പ്രവണത. ഈ മാറ്റം കണ്ടതിൽ സന്തോഷം. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഞങ്ങളുടെ ഊന്നൽ വളരെ ശക്തമായി തുടരുന്നു.
A very encouraging trend. Happy to see this change. Our emphasis on furthering all aspects relating to women empowerment remains very strong. https://t.co/Z4yOBLMd9N
— Narendra Modi (@narendramodi) November 30, 2022


