വികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയുടെ ഭാഗമായി
"സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തനാണ് 'വികസിത് സങ്കല്‍പ്പ് യാത്ര' ശ്രദ്ധിക്കുന്നത്"
"വിട്ടുപോയ ആളുകളിലേക്ക് എത്താന്‍ ഞാന്‍ എല്ലായിപ്പോഴും ശ്രമിക്കുന്നു"
"'മോദിയുടെ ഉറപ്പിന്റെ വാഹനം' എവിടേക്കെല്ലാം പോകുന്നുവോ അവിടെയല്ലാം ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും അവരുടെ പ്രതീക്ഷകള്‍ നിറവേറുകയും ചെയ്യുന്നു"
"ഞാന്‍ ലക്ഷ്യമായി വച്ചിരിക്കുന്നത് രണ്ട് കോടി ലക്ഷപതികളായ സഹോദരിമാര്‍ എന്നതാണ്"
"ഒരു ജില്ല, ഒരു ഉൽപ്പന്നം ഉദ്യമം ദീര്‍ഘകാലം മുന്നോട്ട് പോകും, അത് നിരവധി ജീവിതങ്ങളില്‍ അഭിവൃദ്ധിയുണ്ടാക്കും"
"ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ ശക്തമായ ഭാഗമായി സഹകരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നതിനാണ് ഞങ്ങളുടെ പരിശ്രമം"

'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിദൂര ദൃശ്യ സംവിധാനത്തിലൂടെ   ആശയ വിനിമയം നടത്തി. അതിന് ശേഷം അദ്ദേഹം കൂട്ടായ്മയെ അഭിസംബോധന   ചെയ്തു. രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഗുണഭോക്താക്കള്‍ പരിപാടിയുടെ ഭാഗമായി. കേന്ദ്ര മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, എംഎല്‍എമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍ തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി.

ഒരു വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയവുമായി ബന്ധിപ്പിക്കുന്നതിനുള്ള ഈ യജ്ഞം  തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന്   പ്രധാനമന്ത്രി പറഞ്ഞു. വികസിത് സങ്കല്‍പ്പ് യാത്ര ആരംഭിച്ചിട്ട് 50 ദിവസം പോലും തികയുന്നതിന് മുമ്പ് 2.25 ലക്ഷം ഗ്രാമങ്ങളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞു. ഇത് തന്നെ ഒരു റെക്കോര്‍ഡ് ആണ് എന്ന് പറഞ്ഞ പ്രധാനമന്ത്രി എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. പരിപാടി ഒരു മഹാ വിജയമാക്കിയതിന് പ്രത്യേകിച്ച് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. സര്‍ക്കാര്‍ പദ്ധതികളിൽ നിന്ന് എന്തെങ്കിലും കാരണവശാല്‍ അതിന്റെ ഗുണം അനുഭവിക്കാന്‍ കഴിയാതെ പോയവര്‍ക്ക് വേണ്ടിയാണ് 'വികസിത് സങ്കല്‍പ്പ് യാത്ര'യെന്ന് പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ പദ്ധതികള്‍ ഒരു വിവേചനവുമില്ലാതെ എല്ലാ പൗരനിലേക്കും എത്തുകയെന്നതാണ് ഈ പരിപാടികൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 'വിട്ടുപോയ ആളുകളിലേക്ക് എത്താന്‍ ഞാന്‍ എല്ലായ്പ്പോഴും ശ്രമിക്കുന്നു'- പ്രധാനമന്ത്രി പറഞ്ഞു. ഗുണഭോക്താക്കള്‍ക്കിടയിലെ അഭൂതപൂര്‍വമായ ആത്മവിശ്വാസം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു, 'രാജ്യത്തുടനീളമുള്ള ഓരോ ഗുണഭോക്താവിനും കഴിഞ്ഞ 10 വര്‍ഷത്തിനിടെ അവരുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് ഒരു കഥയുണ്ട്. ഇത് ധൈര്യം നിറഞ്ഞ കഥയാണ്.' ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ ജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റാന്‍ കഴിയുന്നു. ഇന്ന് ലക്ഷക്കണക്കിന് ജനങ്ങൾ തങ്ങളുടെ ജീവിതത്തെ മുന്നോട്ട് നയിക്കാന്‍ സര്‍ക്കാര്‍ പദ്ധതികളെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

'മോദിയുടെ ഉറപ്പിന്റെ വാഹനം എവിടേക്കെല്ലാം പോകുന്നുവോ അവിടെയല്ലാം ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും അവരുടെ പ്രതീക്ഷകള്‍ നിറവേറുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസിത് ഭാരത് സങ്കല്‍പ് യാത്രയ്ക്കിടെ ഉജ്വല ഗ്യാസ് കണക്ഷന് വേണ്ടിയുള്ള 4.5 ലക്ഷം പുതിയ അപേക്ഷകളാണ് ലഭിച്ചത്. ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. 1.25 കോടി ആരോഗ്യ പരിശോധനകള്‍ സംഘടിപ്പിച്ചു. ക്ഷയരോഗവുമായി ബന്ധപ്പെട്ട് 70 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കി. വിളര്‍ച്ചയുമായി ബന്ധപ്പെട്ട 15 ലക്ഷം പരിശോധനകള്‍ നടത്തി. ആയുഷ്മാന്‍ ഭാരത് ഹെല്‍ത് അക്കൗണ്ട് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതിനെ കുറിച്ചും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ആരോഗ്യരംഗത്ത് പുതിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണിതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേർ ഗുണഭോക്താക്കളാകുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ വാര്‍ഡ്, നഗര, അടിസ്ഥാനത്തില്‍ കണ്ടെത്തണമെന്ന് ഊന്നിപ്പറഞ്ഞു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നല്‍കുന്നതിനായി ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്നതിന് കേന്ദ്രഗവണ്‍മെന്റ് ഒരു വലിയ സംഘടതിപ്രവര്‍ത്തനം നടത്തുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്തെ 10 കോടിയോളം സഹോദരിമാരും പെണ്‍മക്കളും സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. ഈ സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ബാങ്കുകള്‍ 7.5 ലക്ഷം കോടി രൂപയിലധികം സഹായവും നല്‍കിയിട്ടുണ്ട്. '' ഈ സംഘടിതപ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നതിനായി, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 2 കോടി ലക്ഷാധിപതി ദിദികളെ സൃഷ്ടിക്കാനുള്ള ലക്ഷ്യം ഞാനിട്ടിട്ടുണ്ട് '' പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഗ്രാമീണ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന നമോ ഡ്രോണ്‍ ദീദി യോജനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

 

ചെറുകിട കര്‍ഷകരെ സംഘടിപ്പിക്കാനുള്ള സംഘടിതപ്രവര്‍ത്തനത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി എഫ്.പി.ഒ (കാര്‍ഷിക ഉല്‍പ്പാദക സംഘടനകള്‍) കളെക്കുറിച്ചും പി.എ.സി (പ്രാഥമിക കാര്‍ഷിക സംഘങ്ങള്‍) പോലുള്ള സഹകരണ സംരംഭങ്ങളെക്കുറിച്ചും സംസാരിച്ചു. ''ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ ശക്തമായ ഭാഗമായി സഹകരണ പ്രസ്ഥാനം ഉയര്‍ത്തികൊണ്ടുവരുന്നതിനാണ് ഞങ്ങളുടെ ശ്രമം. സഹകരണസംഘങ്ങളുടെ നേട്ടങ്ങള്‍ ഇതുവരെ പാല്‍, കരിമ്പ് മേഖലകളിലാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. ഇപ്പോള്‍ അത് മത്സ്യ ഉല്‍പ്പാദനം പോലുള്ള മറ്റ് കാര്‍ഷിക മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. വരും കാലങ്ങളില്‍ 2 ലക്ഷം ഗ്രാമങ്ങളില്‍ പുതിയ പി.എ.സി.എസുകള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്'' മെന്ന് അദ്ദേഹം പറഞ്ഞു. ഡയറിയിലും സംഭരണത്തിലും സഹകരണ പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളെക്കുറിച്ചും അദ്ദേഹം അറിയിച്ചു. ''ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 2 ലക്ഷത്തിലധികം സൂക്ഷ്മ വ്യവസായങ്ങളെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

ഒരു ജില്ല ഒരു ഉല്‍പ്പന്നം പദ്ധതിയെക്കുറിച്ചും സംസാരിച്ച പ്രധാനമന്ത്രി വോക്കല്‍ ഫോര്‍ ലോക്കലിന്റെ  ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. മോദിയുടെ ഉറപ്പിന്റെ വാഹനം പ്രാദേശിക ഉല്‍പ്പന്നങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയാണെന്നും ഈ ഉല്‍പ്പന്നങ്ങള്‍ ജെം പോര്‍ട്ടലിലും രജിസ്റ്റര്‍ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ഉറപ്പിന്റെ വാഹനത്തിന്റെ  വിജയ തുടര്‍ച്ച പ്രത്യാശിച്ചുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

പശ്ചാത്തലം
2023 നവംബര്‍ 15-ന് ആരംഭിച്ചത് മുതല്‍, വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി (നവംബര്‍ 30, ഡിസംബര്‍ 9, ഡിസംബര്‍ 16) മൂന്ന് തവണ ആശയവിനിമയം നടന്നു. അതോടൊപ്പം, അടുത്തിടെ വാരാണസി സന്ദര്‍ശിച്ച വേളയില്‍ തുടര്‍ച്ചയായി രണ്ട് ദിവസങ്ങളില്‍ പ്രധാനമന്ത്രി (ഡിസംബര്‍ 17 -18 തീയതികളില്‍) വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി നേരിട്ടും ആശയവിനിമയം നടത്തി.
ഗവണ്‍മെന്റിന്റെ പ്രധാന  പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലക്ഷ്യമാക്കിയിട്ടുള്ള എല്ല ഗുണഭോക്താക്കളിലേക്കും സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ ഈ മുന്‍നിര പദ്ധതികളുടെ പരിപൂര്‍ണ്ണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര നടത്തുന്നത്.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned

Media Coverage

PRAGATI proves to be a powerful platform for power sector; 237 projects worth Rs 10.53 lakh crore reviewed and commissioned
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 9
January 09, 2026

Citizens Appreciate New India Under PM Modi: Energy, Economy, and Global Pride Soaring