Quoteവികസിത് ഭാരത് സങ്കല്‍പ് യാത്രയുടെ രാജ്യത്തെമ്പാടുമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കള്‍ പരിപാടിയുടെ ഭാഗമായി
Quote"സര്‍ക്കാര്‍ പദ്ധതികള്‍ എല്ലാവരിലേക്കും എത്തുന്നുവെന്ന് ഉറപ്പുവരുത്തനാണ് 'വികസിത് സങ്കല്‍പ്പ് യാത്ര' ശ്രദ്ധിക്കുന്നത്"
Quote"വിട്ടുപോയ ആളുകളിലേക്ക് എത്താന്‍ ഞാന്‍ എല്ലായിപ്പോഴും ശ്രമിക്കുന്നു"
Quote"'മോദിയുടെ ഉറപ്പിന്റെ വാഹനം' എവിടേക്കെല്ലാം പോകുന്നുവോ അവിടെയല്ലാം ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും അവരുടെ പ്രതീക്ഷകള്‍ നിറവേറുകയും ചെയ്യുന്നു"
Quote"ഞാന്‍ ലക്ഷ്യമായി വച്ചിരിക്കുന്നത് രണ്ട് കോടി ലക്ഷപതികളായ സഹോദരിമാര്‍ എന്നതാണ്"
Quote"ഒരു ജില്ല, ഒരു ഉൽപ്പന്നം ഉദ്യമം ദീര്‍ഘകാലം മുന്നോട്ട് പോകും, അത് നിരവധി ജീവിതങ്ങളില്‍ അഭിവൃദ്ധിയുണ്ടാക്കും"
Quote"ഇന്ത്യയിലെ ഗ്രാമീണ ജീവിതത്തിന്റെ ശക്തമായ ഭാഗമായി സഹകരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവരുന്നതിനാണ് ഞങ്ങളുടെ പരിശ്രമം"

നമസ്‌കാരം!

ഒരു 'വികസിത് ഭാരത്' എന്ന ദൃഢനിശ്ചയവുമായി ബന്ധപ്പെടുത്താനും പൗരന്മാരെ ഒന്നിപ്പിക്കാനുമുള്ള കാമ്പയിന്‍ തുടര്‍ച്ചയായി വികസിക്കുകയും വിദൂര ഗ്രാമങ്ങളില്‍ എത്തുകയും പാവപ്പെട്ടവരില്‍ പാവപ്പെട്ടവനെ പോലും ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രാമങ്ങളിലെ യുവാക്കളോ സ്ത്രീകളോ മുതിര്‍ന്ന പൗരന്മാരോ ആകട്ടെ, എല്ലാവരും മോദിയുടെ വാഹനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയും മോദിയുടെ വാഹനം സംഘടിപ്പിക്കുന്ന പരിപാടികളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. അതിനാല്‍, ഈ മെഗാ കാമ്പെയ്ന്‍ വിജയിപ്പിച്ചതിന് എല്ലാ പൗരന്മാര്‍ക്കും, പ്രത്യേകിച്ച് എന്റെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. യുവജനങ്ങളുടെ ഊര്‍ജവും ശക്തിയും അതില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ പരിപാടി വിജയിപ്പിച്ചതിന് എല്ലാ യുവജനങ്ങളും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. പാടത്ത് പണിയെടുക്കുന്ന ചില സ്ഥലങ്ങളില്‍ പോലും വാഹനം എത്തുമ്പോള്‍ നാലോ ആറോ മണിക്കൂര്‍ കൃഷിപ്പണി ഉപേക്ഷിച്ച് ഈ പരിപാടിയില്‍ പങ്കാളികളാകുന്നു. അങ്ങനെ ഒരു തരത്തില്‍ പറഞ്ഞാല്‍ ഗ്രാമംതോറും വികസനത്തിന്റെ മഹത്തായ ഉത്സവം നടക്കുകയാണ്.

'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ആരംഭിച്ചിട്ട് 50 ദിവസം ആയിട്ടില്ല, എന്നാല്‍ ഇത് ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ഇതിനകം എത്തിയിട്ടുണ്ട്. ഇതൊരു റെക്കോര്‍ഡാണ്. ചില കാരണങ്ങളാല്‍ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട വ്യക്തികളിലേക്ക് എത്തിച്ചേരുക എന്നതാണ് 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യുടെ ലക്ഷ്യം. ചിലപ്പോഴൊക്കെ, തങ്ങളുടെ ഗ്രാമത്തിലെ രണ്ടുപേര്‍ക്ക് സര്‍ക്കാരിന്റെ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചാല്‍, അത് എന്തെങ്കിലും ബന്ധം മൂലമാകാം, കൈക്കൂലി കൊടുത്തിരിക്കാം, അല്ലെങ്കില്‍ ബന്ധുക്കള്‍ ഉള്‍പ്പെട്ടിരിക്കാം എന്ന് ആളുകള്‍ കരുതുന്നു. അതിനാല്‍, ഇവിടെ അഴിമതിയോ സ്വജനപക്ഷപാതമോ പക്ഷപാതമോ ഇല്ലെന്ന് അറിയിക്കാനാണ് ഞാന്‍ ഈ വാഹനവുമായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കുന്നത്. സത്യസന്ധതയോടും അര്‍പ്പണബോധത്തോടും കൂടിയാണ് ഈ ജോലി ചെയ്യുന്നത്. അതിനാല്‍, ഇപ്പോഴും അവശേഷിക്കുന്നവരെ കണ്ടെത്താന്‍ ഞാന്‍ നിങ്ങളുടെ ഗ്രാമങ്ങളില്‍ വന്നിരിക്കുന്നു. ഞാന്‍ ആ ആളുകളെ തിരയുകയാണ്. ഞാന്‍ അവരെക്കുറിച്ച് പഠിക്കുമ്പോള്‍, സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വരും ദിവസങ്ങളില്‍ അവരിലേക്ക് എത്തുമെന്ന് ഞാന്‍ ഉറപ്പാക്കും. ഇതാണ് എന്റെ ഉറപ്പ്. ഇതുവരെ വീട് കണ്ടെത്താത്തവര്‍ക്ക് വീട് ലഭിക്കും. ഗ്യാസ് ലഭ്യമല്ലാത്തവര്‍ക്ക് അത് ലഭിക്കും. ആയുഷ്മാന്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് അത് ലഭിക്കും. നിങ്ങളുടെ ക്ഷേമത്തിനായി ഞങ്ങള്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ നിങ്ങളിലേക്ക് എത്തണം. എന്നതുകൊണ്ടാണ് രാജ്യത്തുടനീളം ഇത്തരം കാര്യമായ ശ്രമങ്ങള്‍ നടക്കുന്നത്.

എന്റെ സഹോദരീ സഹോദരന്മാരേ,

കഴിഞ്ഞ ദിവസങ്ങളില്‍ ഈ 'യാത്ര'യുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചിരുന്നു. പാവപ്പെട്ടവരുടെയും നമ്മുടെ കര്‍ഷക സഹോദരീസഹോദരന്മാരുടെയും യുവാക്കളുടെയും നമ്മുടെ സ്ത്രീകളുടെയും ശബ്ദം ഞാന്‍ ശ്രദ്ധിക്കുമ്പോള്‍, അവര്‍ എങ്ങനെ ആത്മവിശ്വാസത്തോടെ അവരുടെ ചിന്തകള്‍ പ്രകടിപ്പിക്കുന്നുവെന്ന് കാണുമ്പോള്‍, അത് എന്നില്‍ ആഴത്തിലുള്ള വിശ്വാസബോധം നിറയ്ക്കുന്നു. അവരെ കേള്‍ക്കുമ്പോള്‍, എനിക്ക് തോന്നുന്നത്, ഈ ശക്തമായ ശബ്ദങ്ങളുള്ള എന്റെ രാജ്യത്ത് എന്തൊരു ശക്തിയാണ് നിലനില്‍ക്കുന്നത്! ഇവരാണ് എന്റെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ പോകുന്നത്.' അതൊരു അത്ഭുതകരമായ അനുഭവമാണ്.രാജ്യത്തുടനീളമുള്ള ഓരോ ഗുണഭോക്താവിനും കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ അവരുടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളുടെ വീക്ഷണത്തില്‍ ധൈര്യവും സംതൃപ്തിയും സ്വപ്നങ്ങളും നിറഞ്ഞ ഒരു കഥയുണ്ട്. രാജ്യവുമായി തങ്ങളുടെ യാത്ര പങ്കിടാന്‍ അവര്‍ ഉത്സുകരാണ് എന്നതാണ്. അല്‍പം മുമ്പ്, ഞാന്‍ നടത്തിയ സംഭാഷണത്തിനിടയില്‍, നിങ്ങളുടെ കഥകളുടെ സമ്പന്നതയും നിങ്ങള്‍ക്ക് എത്രമാത്രം പറയാനുണ്ട്.

എന്റെ കുടുംബാംഗങ്ങളേ,

ഇന്ന്, രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിക്കായി സജീവമായി സംഭാവന ചെയ്യുന്നു. സ്ഥിരമായ വീട്, വൈദ്യുതി, വെള്ളം, ഗ്യാസ്, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ മാത്രം ഒതുങ്ങുന്നില്ല. എല്ലാം കിട്ടിക്കഴിഞ്ഞാല്‍ ഇനി എന്തെങ്കിലും ചെയ്യണമെന്ന് അവര്‍ വിചാരിക്കുന്നില്ല. ഈ പിന്തുണ ലഭിച്ച ശേഷം, അവര്‍ നിര്‍ത്തുന്നില്ല; പകരം, അവര്‍ ഒരു പുതിയ ശക്തിയും ഊര്‍ജ്ജവും ഉപയോഗിക്കുന്നു. കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും നല്ല ഭാവിക്കായി പരിശ്രമിക്കാനും അവര്‍ മുന്നോട്ട് പോകുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഇതാണ് ഏറ്റവും വലിയ സന്തോഷം. മോദിയുടെ ഉറപ്പിന് പിന്നിലെ യഥാര്‍ത്ഥ സാരാംശം കൃത്യമായി ഇതായിരുന്നു, അത് ഫലവത്താകുന്നതിന് സാക്ഷ്യം വഹിക്കുന്നത് അളവറ്റ സന്തോഷവും സംതൃപ്തിയും നല്‍കുന്നു. സ്വന്തം കണ്ണുകൊണ്ട് കാണുമ്പോള്‍ ജീവിതത്തിന്റെ എല്ലാ ക്ഷീണവും ഇല്ലാതാകുന്നു. ഈ വികാരം ഒരു 'വികസിത് ഭാരത'ത്തിന്റെ ഊര്‍ജ്ജമായി മാറുകയാണ്.

 

|

സുഹൃത്തുക്കളേ,

മോദിയുടെ ഉറപ്പുള്ള വാഹനം സഞ്ചരിക്കുന്നിടത്തെല്ലാം അത് ജനങ്ങളുടെ വിശ്വാസം വളര്‍ത്തുകയും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും ചെയ്യുന്നു. ഈ 'യാത്ര' ആരംഭിച്ചതിന് ശേഷം ഏകദേശം 450,000 പുതിയ അപേക്ഷകര്‍ ഉജ്ജ്വല ഗ്യാസ് കണക്ഷന്‍ തേടി. എന്തിനാണ് വന്നത് എന്ന് ചോദിച്ചപ്പോള്‍? തങ്ങളുടെ കുടുംബങ്ങള്‍ വളര്‍ന്നപ്പോള്‍, ആണ്‍മക്കള്‍ വേറിട്ട വീടുകളിലേക്ക് മാറിയതോടെ, പുതിയ വീടുകള്‍ ഉണ്ടായി, ഇപ്പോള്‍ അവര്‍ക്ക് ഒരു ഗ്യാസ് സ്റ്റൗ ആവശ്യമാണെന്ന് അവര്‍ വിശദീകരിച്ചു. എല്ലാവരും പുരോഗമിക്കുന്നു എന്നതിന്റെ ഒരു നല്ല അടയാളമാണ് അതെന്ന് ഞാന്‍ പറഞ്ഞു, 


'യാത്ര'യില്‍ ഇതിനകം ഒരു കോടി ആയുഷ്മാന്‍ കാര്‍ഡുകള്‍ സ്ഥലത്ത് വിതരണം ചെയ്തു. ആദ്യമായാണ് വ്യാപകമായ ആരോഗ്യ പരിശോധന നടക്കുന്നത്. ഏകദേശം 1.25 കോടി ആളുകള്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരായി. 70 ലക്ഷം പേര്‍ക്ക് ക്ഷയരോഗ പരിശോധന നടത്തി. 15 ലക്ഷം പേര്‍ക്ക് സിക്കിള്‍ സെല്‍ അനീമിയയുടെ പരിശോധന നടത്തി. ഇക്കാലത്ത് ആയുഷ്മാന്‍ ഭാരത് കാര്‍ഡിനൊപ്പം ABHA കാര്‍ഡുകളും അതിവേഗം വിതരണം ചെയ്യുന്നുണ്ട്. ആളുകള്‍ക്ക് ആധാര്‍ കാര്‍ഡ് പരിചിതമാണെങ്കിലും, ABHA കാര്‍ഡിനെക്കുറിച്ച് ഇപ്പോഴും പരിമിതമായ അവബോധം മാത്രമേയുള്ളൂ.

ABHA കാര്‍ഡ്, അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് അക്കൗണ്ട് കാര്‍ഡ്, നിരവധി ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇത് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍, കുറിപ്പടി വിശദാംശങ്ങള്‍, രക്തഗ്രൂപ്പ് വിവരങ്ങള്‍, പങ്കെടുക്കുന്ന ഡോക്ടറുടെ ഐഡന്റിറ്റി എന്നിവയെല്ലാം ഒരു സമഗ്രമായ രേഖയില്‍ ഏകീകരിക്കുന്നു. ഇതിനര്‍ത്ഥം, വര്‍ഷങ്ങള്‍ക്ക് ശേഷം, നിങ്ങള്‍ ഒരു ഡോക്ടറെ സന്ദര്‍ശിക്കുകയും നിങ്ങളുടെ മെഡിക്കല്‍ ചരിത്രം, മരുന്നുകള്‍ മുതലായവയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്താല്‍, എല്ലാ വിവരങ്ങളും എളുപ്പത്തില്‍ ലഭ്യമാകും. മെഡിക്കല്‍ ഹിസ്റ്ററി തിരയുന്നത് ഇനി ഒരു ബുദ്ധിമുട്ടായിരിക്കില്ല. നിങ്ങള്‍ക്ക് എപ്പോള്‍ അസുഖം വന്നു, ഏത് ഡോക്ടറെയാണ് നിങ്ങള്‍ സമീപിച്ചത്, എന്ത് പരിശോധനകള്‍ നടത്തി, എന്ത് മരുന്നുകള്‍ കഴിച്ചു തുടങ്ങിയ വിശദാംശങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഈ സംരംഭം രാജ്യത്തുടനീളം ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം വ്യാപിപ്പിക്കും.

സുഹൃത്തുക്കളേ,

ഇന്ന്, നിരവധി സഹപ്രവര്‍ത്തകര്‍ മോദിയുടെ ഗ്യാരണ്ടീഡ് വാഹനത്തില്‍ നിന്ന് പ്രയോജനം നേടുന്നു. അവരില്‍, സര്‍ക്കാര്‍ പദ്ധതികള്‍ക്ക് അര്‍ഹരാണെന്ന് ഒരിക്കലും തിരിച്ചറിയാത്ത വ്യക്തികളും ഉണ്ടായിരിക്കാം. പഴയ ശീലങ്ങള്‍ കാരണം, 'ഞങ്ങള്‍ക്ക് സ്വാധീനമുള്ള ബന്ധുക്കളോ ബന്ധങ്ങളോ ഇല്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് എന്ത് പ്രയോജനം?' ശരി, മോദി നിങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്; മറ്റൊരു അംഗീകാരവും ആവശ്യമില്ല. നിങ്ങളും എന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഇത് 10 വര്‍ഷം മുമ്പായിരുന്നുവെങ്കില്‍,  നിങ്ങള്‍ പാടുപെട്ട് സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ഈ പ്രക്രിയയില്‍ തന്നെ നിരാശ തോന്നുന്ന അസ്ഥയിലെത്തിയേനെ.

ഗ്രാമപഞ്ചായത്തുകളിലെയും മറ്റ് തദ്ദേശസ്ഥാപനങ്ങളിലെയും ജനപ്രതിനിധികളോടും ജീവനക്കാരോടും ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. നിങ്ങളുടെ ഗ്രാമം, വാര്‍ഡ്, നഗരം, പ്രദേശം എന്നിവിടങ്ങളിലെ എല്ലാ ആവശ്യക്കാരെയും സത്യസന്ധതയോടെ തിരിച്ചറിയണം. മോദിയുടെ ഉറപ്പുള്ള വാഹനം കഴിയുന്നത്ര സഹയാത്രികരില്‍ എത്തിക്കുകയും അവരുടെ പങ്കാളിത്തവും ആനുകൂല്യങ്ങളും സ്ഥലത്തുതന്നെ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഇത് ഉറപ്പാക്കാന്‍ ശ്രമിക്കണം.

 

|

ഉദാഹരണത്തിന്, കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 11 കോടിയിലധികം ഗ്രാമീണ കുടുംബങ്ങളിലേക്ക് ടാപ്പുകളിലൂടെ വെള്ളമെത്തി. വാട്ടര്‍ ടാപ്പ് സ്ഥാപിച്ചാല്‍ മതിയെന്നതില്‍ നമ്മള്‍ ഒതുങ്ങരുത്. ഇപ്പോള്‍ നമ്മള്‍ മികച്ച ജല മാനേജ്‌മെന്റ്, ജലത്തിന്റെ ഗുണനിലവാരം, മറ്റ് അനുബന്ധ പ്രശ്‌നങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഗ്രാമീണരുടെ പിന്തുണയോടെ ഈ ഉത്തരവാദിത്തത്തില്‍ ഞാന്‍ വിജയം കാണുന്നു. ഗ്രാമവാസികള്‍ ഇത്തരം ജോലിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാരിന് വലിയ വിഷമമൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ കണ്ടിട്ടുണ്ട്. ജോലി സുഗമമായി നടക്കുന്നു. അതുകൊണ്ട് ഗ്രാമങ്ങളില്‍ ജലകമ്മിറ്റികളുടെ ദ്രുത രൂപീകരണം ഉണ്ടാകണം. അതിനായി എല്ലാവരും ബോധവാന്മാരാകുകയും പ്രവര്‍ത്തിക്കുകയും വേണം. ഇക്കാര്യത്തില്‍ നിങ്ങള്‍ എന്നെ സഹായിക്കണം.

സുഹൃത്തുക്കളേ,

ഗ്രാമീണ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന് അവര്‍ക്ക് സ്വയം തൊഴില്‍ അവസരങ്ങള്‍ നല്‍കിക്കൊണ്ട് ഗ്രാമീണ മേഖലയിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു വലിയ കാമ്പെയ്ന്‍ നടത്തുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഏകദേശം 10 കോടി സഹോദരിമാരും പെണ്‍മക്കളും 'ദീദികളും' സ്വയം സഹായ സംഘങ്ങളില്‍ ചേര്‍ന്നു. ഈ സ്ത്രീകള്‍ക്ക് ബാങ്കുകള്‍ വഴി ലഭിച്ചത് ഏഴര ലക്ഷം കോടി രൂപയാണ്. ഈ കണക്ക് നിങ്ങള്‍ പത്രങ്ങളില്‍ വായിക്കുമായിരുന്നില്ല. ഈ രാജ്യത്തെ സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട സ്ത്രീകളുടെ കൈകളില്‍ ഏഴര ലക്ഷം കോടിയിലേറെ രൂപ ബാങ്കുകള്‍ വഴി എത്തിയെന്നത് വിപ്ലവകരമായ നേട്ടമാണ് സൂചിപ്പിക്കുന്നത്. സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട കോടിക്കണക്കിന് സ്ത്രീകള്‍ ഈ കാമ്പയിനിലൂടെ പുരോഗതി കൈവരിക്കുന്നുണ്ട്. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, രണ്ട് കോടി പുതിയ സ്ത്രീകളെ 'ലക്ഷാധിപതികള്‍' ആക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം എന്റെ സ്വാശ്രയ സംഘങ്ങളിലെ സഹോദരിമാരുമായി സഹകരിച്ച് ഈ കാമ്പയിന്‍ വിജയിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എത്രത്തോളം മുന്നോട്ടുവരുന്നുവോ അത്രയധികം നിങ്ങള്‍ പ്രവര്‍ത്തിക്കുന്തോറും രണ്ട് കോടി 'ലക്ഷപതി ദീദികള്‍' ഉണ്ടാക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഞങ്ങള്‍ക്ക് എളുപ്പമാകും. 'വികസിത് ഭാരത് സങ്കല്‍പ് യാത്ര' ഈ പ്രചാരണത്തിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നു.

സുഹൃത്തുക്കളേ,

കാര്‍ഷിക മേഖലയിലെ സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനും സഹോദരിമാര്‍, പെണ്‍മക്കള്‍, ദീദികള്‍ എന്നിവരെ സ്വാശ്രയ ഗ്രൂപ്പുകളിലൂടെ ശാക്തീകരിക്കുന്നതിനുമായി ഗവണ്‍മെന്റ് സുപ്രധാനമായ ഒരു പുതിയ കാമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. മോദിയുടെ വാഹനത്തിനൊപ്പം ഇതും ഒരു പ്രധാന ആകര്‍ഷണമാണ്. എന്താണ് അത്? നമോ ഡ്രോണ്‍ ദീദി എന്നാണ് ഇതിന്റെ പേര്. ചിലര്‍ ഇതിനെ നമോ ദീദി എന്നും വിളിക്കുന്നു. നമോ ഡ്രോണ്‍ ദീദി പദ്ധതിക്ക് തുടക്കമായിക്കഴിഞ്ഞു.ഇതിന് കീഴില്‍, സ്വാശ്രയ സംഘങ്ങളുമായി ബന്ധപ്പെട്ട സഹോദരിമാര്‍ക്ക് ആദ്യ റൗണ്ടില്‍ 15,000 ഡ്രോണുകള്‍ ലഭ്യമാക്കും. സഹോദരിമാരുടെ കൈകളില്‍ ഡ്രോണുകള്‍ വരുമ്പോള്‍ ആരും ട്രാക്ടറുകളെ കുറിച്ച് സംസാരിക്കാന്‍ പോകുന്നില്ല. നമോ ഡ്രോണ്‍ ദിദിസിനുള്ള പരിശീലനവും ആരംഭിച്ചു. ഈ പ്രചാരണം മൂലം, സ്വയം സഹായ സംഘങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, ഗ്രാമീണ സഹോദരിമാര്‍ക്ക് പുതിയ ആത്മവിശ്വാസം ലഭിക്കും, കൂടാതെ ഇത് നമ്മുടെ കര്‍ഷകരെ സഹായിക്കുകയും ചെയ്യും. അത് കൃഷിയെ ആധുനികവല്‍ക്കരിക്കുകയും ശാസ്ത്രീയമാക്കുകയും പാഴാക്കുന്നത് കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, ഇത് സമ്പാദ്യത്തിലേക്കും നയിക്കും.


എന്റെ കുടുംബാംഗങ്ങളേ,

ചെറുകിട കര്‍ഷകരെ സംഘടിപ്പിക്കാന്‍ രാജ്യത്തുടനീളം കാര്യമായ പ്രചാരണം നടക്കുന്നുണ്ട്. നമ്മുടെ കര്‍ഷകരില്‍ ഭൂരിഭാഗവും വളരെ കുറച്ച് ഭൂമിയേ ഉള്ളൂ-അവരില്‍ 80-85 ശതമാനം പേര്‍ക്കും ഒന്നോ രണ്ടോ ഏക്കര്‍ ഭൂമി മാത്രമേയുള്ളൂ. കൂടുതല്‍ കൂടുതല്‍ കര്‍ഷകര്‍ ഒരു സംഘമായി ഒത്തുചേരുമ്പോള്‍ അവരുടെ കൂട്ടായ ശക്തി വര്‍ദ്ധിക്കുന്നു. അതിനാല്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒ) രൂപീകരിക്കുന്നു. പ്രൈമറി അഗ്രികള്‍ച്ചറല്‍ ക്രെഡിറ്റ് സൊസൈറ്റികളും (പിഎസിഎസ്) ഗ്രാമങ്ങളിലെ മറ്റ് സഹകരണ സംരംഭങ്ങളും ശാക്തീകരിക്കപ്പെടുന്നു.

ഭാരതത്തിലെ ഗ്രാമീണ ജീവിതത്തിന്റെ കരുത്തുറ്റ വശമായ സഹകരണ സംഘങ്ങളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനാണ് ഞങ്ങളുടെ ശ്രമം. ക്ഷീര, കരിമ്പ് മേഖലകളിലെ സഹകരണ സംഘങ്ങളുടെ നേട്ടങ്ങളാണ് ഇതുവരെ നാം കണ്ടത്. ഇപ്പോള്‍, കൃഷി, മത്സ്യ ഉല്‍പ്പാദനം തുടങ്ങിയ മറ്റ് മേഖലകളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ്. സമീപഭാവിയില്‍ രണ്ട് ലക്ഷം ഗ്രാമങ്ങളില്‍ പുതിയ പിഎസിഎസ് സ്ഥാപിക്കുന്നതിനുള്ള ദിശയിലേക്ക് ഞങ്ങള്‍ നീങ്ങുകയാണ്. ക്ഷീരവികസനവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ വിപുലീകരണം നടത്തും. ഇത് നമ്മുടെ ക്ഷീരകര്‍ഷകര്‍ക്ക് പാലിന് മികച്ച വില ലഭിക്കാന്‍ സഹായിക്കും.

 

|

സുഹൃത്തുക്കളേ,

നമ്മുടെ ഗ്രാമങ്ങളില്‍ സംഭരണ സൗകര്യങ്ങളുടെ അഭാവം ചെറുകിട കര്‍ഷകരെ അവരുടെ ഉല്‍പന്നങ്ങള്‍ തിടുക്കത്തില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു പ്രശ്‌നമാണ്. ഇതുമൂലം പലപ്പോഴും ഉല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നില്ല. ചെറുകിട കര്‍ഷകരുടെ ദുരിതം ലഘൂകരിക്കുന്നതിനായി, രാജ്യത്തുടനീളം സംഭരണത്തിനുള്ള ഗണ്യമായ ശേഷി വികസിപ്പിക്കുന്നു. ലക്ഷക്കണക്കിന് സംഭരണ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കേണ്ടതുണ്ട്, ഇതിന്റെ ചുമതല പിഎസിഎസ് പോലുള്ള സഹകരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുന്നു.

ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ രണ്ട് ലക്ഷത്തിലധികം സൂക്ഷ്മ വ്യവസായങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഒരു ജില്ല, ഒരു ഉല്‍പ്പന്നം എന്ന പ്രചാരണം നിങ്ങള്‍ക്ക് പരിചിതമായിരിക്കാം. ഓരോ ജില്ലയില്‍ നിന്നും കുറഞ്ഞത് ഒരു സവിശേഷമായ ഉല്‍പ്പന്നമെങ്കിലും അന്താരാഷ്ട്ര വിപണിയിലേക്ക് പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഓരോ ജില്ലയും സാമ്പത്തികമായി സ്വയംപര്യാപ്തമാക്കുന്നതില്‍ ഈ കാമ്പയിന് നിര്‍ണായക പങ്ക് വഹിക്കാനാകും.

എന്റെ കുടുംബാംഗങ്ങളേ,

ഈ 'വികസിത് ഭാരത് സങ്കല്‍പ് യാത്ര'യില്‍ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം കൂടി 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്ന സന്ദേശമാണ്, അത് എല്ലാ ഗ്രാമങ്ങളിലും എല്ലാ തെരുവുകളിലും പ്രതിധ്വനിക്കേണ്ടതാണ്. ഇപ്പോള്‍, കോട്ടയിലെ ഒരു സഹോദരിയില്‍ നിന്നും പിന്നീട് ദേവാസിലെ റൂബിക ജിയില്‍ നിന്നും ഞങ്ങള്‍ അതിനെക്കുറിച്ച് കേട്ടു. അവര്‍ 'വോക്കല്‍ ഫോര്‍ ലോക്കല്‍' എന്നതിന് ഊന്നല്‍ നല്‍കുന്നു. ഭാരതത്തിലെ കര്‍ഷകരുടെയും യുവാക്കളുടെയും വിയര്‍പ്പുള്ള, ഭാരതത്തിന്റെ മണ്ണിന്റെ സത്ത ഉള്‍പ്പെടുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ നമ്മള്‍ വാങ്ങി പ്രോത്സാഹിപ്പിക്കണം. നമ്മുടെ വീടുകളിലെ കളിപ്പാട്ടങ്ങള്‍ പോലും നാട്ടില്‍ ഉണ്ടാക്കണം. കുട്ടികള്‍ക്കു 'മെയ്ഡ് ഇന്‍ ഇന്ത്യ' കളിപ്പാട്ടങ്ങള്‍ ആദ്യം മുതല്‍ ഉണ്ടായിരിക്കണം. നമ്മുടെ തീന്‍മേശയില്‍ എത്തുന്ന ഭക്ഷണം ഭാരതത്തില്‍ തന്നെ ഉണ്ടാക്കുന്ന ശീലം നാം വളര്‍ത്തിയെടുക്കണം. നല്ല നിലവാരമുള്ള തൈര് നല്ല പാക്കിംഗില്‍ ലഭ്യമാകുമെങ്കില്‍ അതിനായുള്ള ആശങ്കയുടെ കാര്യമില്ല.

'സങ്കല്‍പ് യാത്ര' എത്തുന്നിടത്തെല്ലാം പ്രാദേശിക ഉല്‍പന്നങ്ങള്‍, സ്റ്റാളുകള്‍, കടകള്‍, സ്വയം സഹായ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. സ്വാശ്രയ സംഘങ്ങള്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജിഇഎം പോര്‍ട്ടലില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നു. ഇത്തരം ചെറിയ പരിശ്രമങ്ങളിലൂടെ, ഓരോ ഗ്രാമവും ഓരോ കുടുംബവും ചില ശ്രമങ്ങള്‍ നടത്തുന്നതിലൂടെ, ഒരു 'വികസിത് ഭാരത്' എന്ന ദൃഢപ്രതിബദ്ധത ഈ രാജ്യം കൈവരിക്കും.

മോദിയുടെ ഉറപ്പായ ഈ വാഹനം തുടര്‍ച്ചയായി സഞ്ചരിച്ചുകൊണ്ടേയിരിക്കും, കൂടുതല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തും. 'യാത്ര' കഴിയുന്നത്ര വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ അതില്‍ ചേരുകയും വിവരങ്ങള്‍ നേടുകയും ഇതുവരെ അവര്‍ക്ക് ലഭ്യമാക്കാത്ത ആനുകൂല്യങ്ങള്‍ നേടുകയും വേണം. അതൊരു മഹത്തായ കര്‍മ്മം കൂടിയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹമായത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ടാണ് ഈ 'യാത്ര'യില്‍ ഇത്രയധികം പരിശ്രമം നടത്തുന്നത്. അത് പ്രയോജനപ്പെടുത്തുക. നിങ്ങള്‍ കാണിച്ച വിശ്വാസവും ആത്മവിശ്വാസവും തുടര്‍ച്ചയായ പിന്തുണയും ഓരോ തവണയും നിങ്ങള്‍ക്കായി പുതിയ എന്തെങ്കിലും ചെയ്യാനുള്ള എന്റെ ഉത്സാഹത്തിന് ആക്കം കൂട്ടുന്നു. ഒരു ജോലിയില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ ക്ഷേമത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു. ഈ വിശ്വാസത്തോടെ, നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു.

നന്ദി!

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
PM Modi tops list of global leaders with 75% approval, Trump ranks 8th: Survey

Media Coverage

PM Modi tops list of global leaders with 75% approval, Trump ranks 8th: Survey
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
List of Outcomes: State Visit of Prime Minister to Maldives
July 26, 2025
SI No.Agreement/MoU

1.

Extension of Line of Credit (LoC) of INR 4,850 crores to Maldives

2.

Reduction of annual debt repayment obligations of Maldives on GoI-funded LoCs

3.

Launch of India-Maldives Free Trade Agreement (IMFTA) negotiations

4.

Joint issuance of commemorative stamp on 60th anniversary of establishment of India-Maldives diplomatic relations

SI No.Inauguration / Handing-over

1.

Handing-over of 3,300 social housing units in Hulhumale under India's Buyers' Credit facilities

2.

Inauguration of Roads and Drainage system project in Addu city

3.

Inauguration of 6 High Impact Community Development Projects in Maldives

4.

Handing-over of 72 vehicles and other equipment

5.

Handing-over of two BHISHM Health Cube sets

6.

Inauguration of the Ministry of Defence Building in Male

SI No.Exchange of MoUs / AgreementsRepresentative from Maldivian sideRepresentative from Indian side

1.

Agreement for an LoC of INR 4,850 crores to Maldives

Mr. Moosa Zameer, Minister of Finance and Planning

Dr. S. Jaishankar, External Affairs Minister

2.

Amendatory Agreement on reducing annual debt repayment obligations of Maldives on GoI-funded LoCs

Mr. Moosa Zameer, Minister of Finance and Planning

Dr. S. Jaishankar, External Affairs Minister

3.

Terms of Reference of the India-Maldives Free Trade Agreement (FTA)

Mr. Mohamed Saeed, Minister of Economic Development and Trade

Dr. S. Jaishankar, External Affairs Minister

4.

MoU on cooperation in the field of Fisheries & Aquaculture

Mr. Ahmed Shiyam, Minister of Fisheries and Ocean Resources

Dr. S. Jaishankar, External Affairs Minister

5.

MoU between the Indian Institute of Tropical Meteorology (IITM), Ministry of Earth Sciences and the Maldives Meteorological Services (MMS), Ministry of Tourism and Environment

Mr. Thoriq Ibrahim, Minister of Tourism and Environment

Dr. S. Jaishankar, External Affairs Minister

6.

MoU on cooperation in the field of sharing successful digital solutions implemented at population scale for Digital Transformation between Ministry of Electronics and IT of India and Ministry of Homeland Security and Technology of Maldives

Mr. Ali Ihusaan, Minister of Homeland Security and Technology

Dr. S. Jaishankar, External Affairs Minister

7.

MoU on recognition of Indian Pharmacopoeia (IP) by Maldives

Mr. Abdulla Nazim Ibrahim, Minister of Health

Dr. S. Jaishankar, External Affairs Minister

8.

Network-to-Network Agreement between India’s NPCI International Payment Limited (NIPL) and Maldives Monetary Authority (MMA) on UPI in Maldives

Dr. Abdulla Khaleel, Minister of Foreign Affairs

Dr. S. Jaishankar, External Affairs Minister