പങ്കിടുക
 
Comments
''സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ പട്ടേലിന്റെ പരിശ്രമത്താല്‍ ക്ഷേത്രം പുതുക്കിപ്പണിത സാഹചര്യവും വലിയ സന്ദേശമാണ് നല്‍കുന്നത്''
''ഇന്ന്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഗവണ്മെന്റ് പദ്ധതികളുടെ ഒരു ഭാഗം മാത്രമല്ല, പൊതുജന പങ്കാളിത്തത്തിന്റെ ഒരു സംഘടിതപ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാസവും ഇതിന് മികച്ച ഉദാഹരണങ്ങളാണ്''
രാജ്യം സമഗ്രമായ രീതിയിലാണ് വിനോദസഞ്ചാരത്തെ വീക്ഷിക്കുന്നത്. ശുചിത്വം, സൗകര്യം, സമയം, ചിന്ത തുടങ്ങിയ ഘടകങ്ങള്‍ വിനോദസഞ്ചാര ആസൂത്രണത്തിന് പരിശോധിക്കുന്നു
'' നമ്മുടെ ചിന്ത നൂതനാശയപരവും ആധുനികവുമാകേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അതേ സമയം നമ്മുടെ പുരാതന പൈതൃകത്തില്‍ നാം എത്രമാത്രം അഭിമാനിക്കുന്നു എന്നതും വളരെ പ്രധാനമാണ്''

ഗുജറാത്തിലെ സോമനാഥില്‍ പുതിയ സര്‍ക്യൂട്ട് ഹൗസ് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

സോമനാഥ് സര്‍ക്യൂട്ട് ഹൗസിന്റെ ഉദ്ഘാടനത്തിന് ഗുജറാത്ത് ഗവണ്‍മെന്റിനേയും സോമനാഥ ക്ഷേത്ര ട്രസ്റ്റിനേയും ഭക്തരെയും സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിനന്ദിച്ചു. കാലത്തിന്റെ കെടുതികള്‍ക്കിടയിലും ക്ഷേത്രത്തിന്റെ ഉച്ചസ്ഥാനത്തും മുകള്‍ത്തട്ടിലും ഇന്ത്യയുടെ അഭിമാനബോധം ഭക്തര്‍ക്ക് അനുഭവപ്പെടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ നാഗരികതയുടെ വെല്ലുവിളി നിറഞ്ഞ യാത്രയെയും നൂറുകണക്കിന് വര്‍ഷത്തെ അടിമത്തത്തിന്റെ സാഹചര്യങ്ങളെയും കുറിച്ച് സംസാരിക്കവെ, സോമനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ട സാഹചര്യവും സര്‍ദാര്‍ പട്ടേലിന്റെ പരിശ്രമത്താല്‍ ക്ഷേത്രം നവീകരിച്ച സാഹചര്യവും ഒരു വലിയ സന്ദേശം വഹിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇന്ന്, ആസാദി കാ അമൃത് മഹോത്സവത്തില്‍, നമ്മുടെ ഭൂതകാലത്തില്‍ നിന്നും നിന്നും പഠിക്കാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു; സോമനാഥ് പോലെയുള്ള സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും കേന്ദ്രങ്ങളാണ് അതിന്റെ കേന്ദ്രബിന്ദു'' , പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

ലോകത്തിലെ പല രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയില്‍ വിനോദസഞ്ചാരത്തിന് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''എല്ലാ സംസ്ഥാനങ്ങളിലും എല്ലാ മേഖലകളിലും ഇതുപോലെ അനന്തമായ സാദ്ധ്യതകള്‍ നമുക്കുണ്ട്'', അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആത്മീയ ലക്ഷ്യസ്ഥാനങ്ങളുടെ വെര്‍ച്വല്‍ ഭാരത് ദര്‍ശന്‍ വിവരിച്ചു, ഗുജറാത്തിലെ സോമനാഥ്, ദ്വാരക, റാണ്‍ ഓഫ് കച്ച്, സ്റ്റാച്യു ഓഫ് യൂണിറ്റി; ഉത്തര്‍പ്രദേശിലെ അയോധ്യ, മഥുര, കാശി, പ്രയാഗ്, കുശിനഗര്‍, വിന്ധ്യാചല്‍ തുടങ്ങിയ സ്ഥലങ്ങളുടെ പട്ടിക ഉയര്‍ത്തിക്കാട്ടുകയും ചെയ്തു; ദേവഭൂമി ഉത്തരാഖണ്ഡില്‍ ബദരീനാഥും കേദാര്‍നാഥും ഉണ്ട്; ഹിമാചലില്‍ ജ്വാലാ ദേവി, നൈനാ ദേവി; വടക്ക് കിഴക്ക് മുഴുവനും ദൈവികവും പ്രകൃതിദത്തവുമായ തിളക്കം കൊണ്ട് നിറഞ്ഞിരിക്കുകയാണ്; തമിഴ്‌നാട്ടിലെ രാമേശ്വരം; ഒഡീഷയിലെ പുരി; ആന്ധ്രാപ്രദേശിലെ തിരുപ്പതി ബാലാജി; മഹാരാഷ്ട്രയില്‍ സിദ്ധി വിനായക്; കേരളത്തിലെ ശബരിമല എന്നിവയും വിവരിച്ചു. ''ഈ സ്ഥലങ്ങള്‍ നമ്മുടെ ദേശീയ ഐക്യത്തെയും ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ (ഏക ഭാരതം ശ്രേഷ്ഠ ഭാരതം) ആത്മാവിനെയും പ്രതിനിധീകരിക്കുന്നു. ഇന്ന്, രാജ്യം അവയെ അഭിവൃദ്ധിയുടെ ശക്തമായ ഉറവിടമായി കാണുകയാണ്. അവയുടെ വികസനത്തിലൂടെ നമുക്ക് ഒരു വലിയ പ്രദേശത്തിന്റെ വികസനത്തിനെ ഉത്തേജിപ്പിക്കാന്‍ കഴിയും'', അദ്ദേഹം പറഞ്ഞു.

വിനോദസഞ്ചാരത്തിന്റെ സാദ്ധ്യതകള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ 7 വര്‍ഷമായി രാജ്യം അക്ഷീണം പ്രയത്‌നിച്ചുവരുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ''ഇന്ന്, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം കേവലം ഗവണ്‍മെന്‍്‌റ്‌ പദ്ധതികളുടെ ഒരു ഭാഗം മാത്രമല്ല, പൊതുജന പങ്കാളിത്തത്തിന്റെ ഒരു സംഘടിതപ്രവര്‍ത്തനമാണ്. രാജ്യത്തിന്റെ പൈതൃക കേന്ദ്രങ്ങളും നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വികാസവും ഇതിന് മികച്ച ഉദാഹരണങ്ങളാണ്''. ആശയാധിഷ്ഠിത 15 ടൂറിസ്റ്റ് സര്‍ക്യൂട്ടുകള്‍ പോലുള്ള നടപടികളുടെ പട്ടികയും അദ്ദേഹം വിശദീകരിച്ചു. ഉദാഹരണത്തിന്, രാമായണ സര്‍ക്യൂട്ടില്‍, ഭഗവാന്‍ രാമനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കാം. ഒരു പ്രത്യേക ട്രെയിന്‍ ആരംഭിച്ചിട്ടുമുണ്ട്. നാളെ ദിവ്യകാശി യാത്രയ്ക്കായി ഡല്‍ഹിയില്‍ നിന്ന് ഒരു പ്രത്യേക ട്രെയിന്‍ ആരംഭിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു. അതുപോലെ ബുദ്ധ സര്‍ക്യൂട്ട് ഭഗവാന്‍ ബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് എളുപ്പമാക്കുന്നു. വിദേശ വിനോദസഞ്ചാരികള്‍ക്കുള്ള വിസ നിയമങ്ങള്‍ ലഘൂകരിക്കുകയും പ്രതിരോധകുത്തിവയ്പ്പ് യജ്ഞത്തില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും ചെയ്തു.

ഇന്ന് വിനോദസഞ്ചാരത്തെ രാജ്യം സമഗ്രമായ രീതിയിലാണ് വീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെ കാലത്ത് വിനോദസഞ്ചാരം വികസിപ്പിക്കാന്‍ നാല് കാര്യങ്ങള്‍ അനിവാര്യമാണ്. ആദ്യത്തേത് ശുചിത്വമാണ്- മുമ്പ് നമ്മുടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, വിശുദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങളും വൃത്തിഹീനമായിരുന്നു. ഇന്ന് സ്വച്ഛ് ഭാരത് അഭിയാന്‍ ഈ ചിത്രം മാറ്റി. വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മറ്റൊരു പ്രധാന ഘടകം സൗകര്യമാണ്. എന്നാല്‍, സൗകര്യങ്ങളുടെ വ്യാപ്തി വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാത്രമായി പരിമിതപ്പെടുത്തരുതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗതാഗത സൗകര്യങ്ങള്‍, ഇന്റര്‍നെറ്റ്, ശരിയായ വിവരങ്ങള്‍, മെഡിക്കല്‍ ക്രമീകരണങ്ങള്‍ എന്നിങ്ങനെ എല്ലാ തരത്തിലുമുള്ളവയായിരിക്കണം. ഈ ദിശയിലും രാജ്യത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കുന്നതിന്റെ മൂന്നാമത്തെ പ്രധാന ഘടകമാണ് സമയം. ഈ കാലഘട്ടത്തില്‍, കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി സ്ഥലത്ത് എത്തിപ്പെടാനാണ് ആളുകള്‍ ആഗ്രഹിക്കുന്നത്. വിനോദസഞ്ചാരം വര്‍ദ്ധിപ്പിക്കാനുള്ള നാലാമത്തേതും വളരെ പ്രധാനപ്പെട്ടതുമായ കാര്യം നമ്മുടെ ചിന്തയാണ്. നമ്മുടെ ചിന്തകള്‍ നൂതനാശയപരവും ആധുനികവുമാകേണ്ടത് അനിവാര്യമാണ്. എന്നാല്‍ അതേ സമയം നമ്മുടെ പുരാതന പൈതൃകത്തില്‍ നാം എത്രമാത്രം അഭിമാനിക്കുന്നു എന്നതും വളരെ പ്രധാനമാണ്.

 

സ്വാതന്ത്ര്യാനന്തരം പുതിയ വികസനം ഡല്‍ഹിയിലെ ഏതാനും കുടുംബങ്ങള്‍ക്ക് മാത്രമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ഇന്ന് രാജ്യം ആ സങ്കുചിത ചിന്ത ഉപേക്ഷിച്ച് അഭിമാനത്തിന്റെ പുതിയ ഇടങ്ങള്‍ കെട്ടിപ്പടുക്കുകയും മഹത്വം നല്‍കുകയും ചെയ്യുന്നു. ''ഡല്‍ഹിയില്‍ ബാബാസാഹേബ് സ്മാരകവും രാമേശ്വരത്ത് എ.പി.ജെ അബ്ദുള്‍ കലാം സ്മാരകവും നിര്‍മ്മിച്ചത് നമ്മുടെ സ്വന്തം ഗവണ്‍മെന്റാണ്. അതുപോലെ നേതാജി സുഭാഷ് ചന്ദ്രബോസ്, ശ്യാംജി കൃഷ്ണ വര്‍മ്മ എന്നിവരുമായി ബന്ധപ്പെട്ട സ്ഥലങ്ങള്‍ക്കും അര്‍ഹമായ ഔന്നിത്യം നല്‍കിയിട്ടുണ്ട്. നമ്മുടെ ഗോത്ര സമൂഹത്തിന്റെ മഹത്തായ ചരിത്രം പുറത്തുകൊണ്ടുവരുന്നതിനായി രാജ്യത്തുടനീളം ആദിവാസി മ്യൂസിയങ്ങളും നിര്‍മ്മിക്കപ്പെടുന്നു'', പ്രധാനമന്ത്രി അറിയിച്ചു. മഹാമാരിക്കിടയിലും 75 ലക്ഷം ആളുകള്‍ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ എത്തിയിട്ടുണ്ടെന്ന് പുതുതായി വികസിപ്പിച്ച സ്ഥലങ്ങളുടെ സാദ്ധ്യതകളെ കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സ്ഥലങ്ങള്‍ വിനോദസഞ്ചാരത്തോടൊപ്പം നമ്മുടെ വ്യക്തിത്വത്തേയും പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

വോക്കല്‍ ഫോര്‍ ലോക്കല്‍ (പ്രാദേശികതയ്ക്ക് വേണ്ടിയുള്ള ശബ്ദം) എന്ന തന്റെ ആഹ്വാനത്തെ സങ്കുചിതമായി വ്യാഖ്യാനിക്കരുതെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു, ആ ആഹ്വാനത്തില്‍ പ്രാദേശിക വിനോദസഞ്ചാരവും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിദേശ വിനോദസഞ്ചാരത്തിന് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയിലെ 15-20 സ്ഥലങ്ങളെങ്കിലും സന്ദര്‍ശിക്കണമെന്ന തന്റെ അഭ്യര്‍ത്ഥനയും അദ്ദേഹം ആവര്‍ത്തിച്ചു.

Click here to read full text speech

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
ASI sites lit up as India assumes G20 presidency

Media Coverage

ASI sites lit up as India assumes G20 presidency
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ഡിസംബർ 2
December 02, 2022
പങ്കിടുക
 
Comments

Citizens Show Gratitude For PM Modi’s Policies That Have Led to Exponential Growth Across Diverse Sectors