ഇന്ത്യക്കും ലോകത്തിനും വേണ്ടി മേക്ക് ഇൻ ഇന്ത്യ: പ്രധാനമന്ത്രി മോദി
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പ്രതിരോധ ഉൽ‌പാദനത്തിൽ എം‌എസ്‌എം‌ഇകളുടെ എണ്ണം 15,000 ആയി ഉയർത്താനാണ് ഞങ്ങളുടെ ശ്രമം: പ്രധാനമന്ത്രി മോദി
ഇന്ത്യയിൽ പ്രതിരോധ ഉൽ‌പാദനത്തിനുള്ള വളരെയധികം സാധ്യതകൾ ഉണ്ട്; ഇവിടെ ആവശ്യകതയും ജനാധിപത്യവും നിർണ്ണായകതയും ഉണ്ട്: പ്രധാനമന്ത്രി

11ാമത് ഡെഫെക്‌സ്‌പോ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന ഇന്ത്യയുടെ സൈനിക പ്രദര്‍ശനം ആഗോള പ്രതിരോധ സാമഗ്രി ഉല്‍പാദന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിനുള്ള കഴിവിനെ പ്രദര്‍ശിപ്പിക്കുന്നു. ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിരോധ പ്രദര്‍ശനത്തോടൊപ്പം ഡെഫെക്‌സ്‌പോ 2020 ലോകത്തിലെ തന്നെ ഏറ്റവും മുന്‍പന്തിയിലുള്ള ഡെഫെക്‌സ്‌പോയുമാണ്. ഇത്തവണ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരത്തിലേറെ പ്രതിരോധ സാമഗ്രി ഉല്‍പാദകരും 150 കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യ കേവലം വിപണിയല്ല; ലോകത്തിനുള്ള അളവറ്റ അവസരമാണ്
‘പ്രതിരോധ മേഖലയുടെ ഡിജിറ്റല്‍ പരിണാമം’ എന്ന ഡെഫെക്‌സ്‌പോയുടെ ഉപ പ്രമേയം നാളെയുടെ ആശങ്കകളെയും വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ജീവിതം സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുമ്പോള്‍ സുരക്ഷ സംബന്ധിച്ച ആശങ്കകളുടെയും വെല്ലുവിളികളുടെയും ഗൗരവം വര്‍ധിച്ചുവരികയാണ്. ഇത് ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പ്രധാനപ്പെട്ടതാണ്. ആഗോളതലത്തില്‍ പ്രതിരോധ ശക്തികള്‍ പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുത്തുകയാണ്. ലോകത്തിനൊപ്പം നീങ്ങാന്‍ ഇന്ത്യക്കും സാധിക്കുന്നുണ്ട്. ഇഷ്ടംപോലെ മാതൃകകള്‍ വികസിപ്പിക്കപ്പെടുന്നുമുണ്ട്. വരുന്ന അഞ്ചു വര്‍ഷംകൊണ്ട് നിര്‍മിത ബുദ്ധിയോടുകൂടിയ 25 ഉല്‍പന്നങ്ങളെങ്കിലും യാഥാര്‍ഥ്യമാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.

ഇന്ത്യ കേവലം വിപണിയല്ല; ലോകത്തിനുള്ള അളവറ്റ അവസരമാണ്
‘പ്രതിരോധ മേഖലയുടെ ഡിജിറ്റല്‍ പരിണാമം’ എന്ന ഡെഫെക്‌സ്‌പോയുടെ ഉപ പ്രമേയം നാളെയുടെ ആശങ്കകളെയും വെല്ലുവിളികളെയും പ്രതിഫലിപ്പിക്കുന്നു എന്നു പ്രധാനമന്ത്രി പറഞ്ഞു. ജീവിതം സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുമ്പോള്‍ സുരക്ഷ സംബന്ധിച്ച ആശങ്കകളുടെയും വെല്ലുവിളികളുടെയും ഗൗരവം വര്‍ധിച്ചുവരികയാണ്. ഇത് ഇപ്പോള്‍ മാത്രമല്ല, ഭാവിയിലും പ്രധാനപ്പെട്ടതാണ്. ആഗോളതലത്തില്‍ പ്രതിരോധ ശക്തികള്‍ പുതിയ സാങ്കേതിക വിദ്യ രൂപപ്പെടുത്തുകയാണ്. ലോകത്തിനൊപ്പം നീങ്ങാന്‍ ഇന്ത്യക്കും സാധിക്കുന്നുണ്ട്. ഇഷ്ടംപോലെ മാതൃകകള്‍ വികസിപ്പിക്കപ്പെടുന്നുമുണ്ട്. വരുന്ന അഞ്ചു വര്‍ഷംകൊണ്ട് നിര്‍മിത ബുദ്ധിയോടുകൂടിയ 25 ഉല്‍പന്നങ്ങളെങ്കിലും യാഥാര്‍ഥ്യമാക്കുക എന്നതാണു നമ്മുടെ ലക്ഷ്യം.

അടല്‍ ബിഹാരി വാജ്‌പേയിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കല്‍
മറ്റൊരു കാരണത്താല്‍കൂടി ലഖ്‌നൗവിലെ പ്രദര്‍ശനം പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രതിരോധ മേഖലയിലെ ആഭ്യന്തര ഉല്‍പാദനം സ്വപ്‌നം കണ്ടിരുന്നു എന്നും അതിനായി പല ചുവടുകളും വെച്ചിരുന്നു എ്‌നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അദ്ദേഹത്തിന്റെ വീക്ഷണം മുന്‍നിര്‍ത്തി പല പ്രതിരോധ ഉല്‍പന്നങ്ങളും ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്കു നാം വേഗം കൂട്ടി. 2014ല്‍ തന്നെ നാം 217 പ്രതിരോധ ലൈസന്‍സുകള്‍ നല്‍കി. കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ഇത് 460 ആയി ഉയര്‍ന്നു. തോക്കും വിമാന വാഹിനിയും മുതല്‍ അന്തര്‍വാഹിനി യുദ്ധക്കപ്പല്‍ വരെ ഇന്ത്യ ഉല്‍പാദിപ്പിക്കുന്നുണ്ട്. ആഗോള പ്രതിരോധ സാമഗ്രി കയറ്റുമതില്‍ ഇന്ത്യയുടെ പങ്കു വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 17,000 കോടി രൂപയുടെ പ്രതിരോധ സാമഗ്രികള്‍ ഇന്ത്യ കയറ്റുമതി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നാം ലക്ഷ്യം വെക്കുന്നതു പ്രതിരോധ മേഖലയിലെ കയറ്റുമതി അഞ്ഞൂറു കോടി ഡോളര്‍ മൂല്യമുള്ളതാക്കാനാണ്’, പ്രധാനമന്ത്രി പറഞ്ഞു.

പ്രതിരോധ മേഖലയിലെ ഗവേഷണവും വികസനവും രാഷ്ട്രനയത്തിന്റെ പ്രധാന വശം
‘കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നമ്മുടെ ഗവണ്‍മെന്റ് ഗവേഷണവും വികസനവും നമ്മുടെ രാജ്യത്തിന്റെ നയങ്ങളുടെ പ്രധാന ഭാഗമാക്കി മാറ്റിയിട്ടുണ്ട്. പ്രതിരോധ മേഖലയിലെ ആര്‍ ആന്‍ഡ് ഡിക്കും ഉല്‍പാദനത്തിനുമായി അവശ്യം വേണ്ടുന്ന അടിസ്ഥാന സൗകര്യം രാജ്യത്ത് ഒരുക്കിവരികയാണ്. മറ്റു രാജ്യങ്ങളുമായി ചേര്‍ന്നു സംയുക്ത സംരംഭങ്ങളും ആലോചിച്ചുവരുന്നു. ലക്ഷ്യബോധത്തോടെയുള്ള സമീപനത്തിലൂടെ എല്ലാ തടസ്സങ്ങളും നീക്കുന്നതിനു ശ്രമം നടത്തുന്നുണ്ട്. നിക്ഷേപത്തിനും നൂതനാശയത്തിനും ഉതകുന്ന പരിതസ്ഥിതി സൃഷ്ടിക്കുന്നതിന് ഇതു സഹായകമായിട്ടുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.

ഉപയോക്താവും ഉല്‍പാദകനും തമ്മിലുള്ള പങ്കാളിത്തം
ഉപയോക്താവും ഉല്‍പാദകനും തമ്മിലുള്ള പങ്കാളിത്തം വഴി ദേശസുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.
‘പ്രതിരോധ മേഖലയിലെ ഉല്‍പാദനം ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ മാത്രമായി ഒതുങ്ങരുത്. സ്വകാര്യ മേഖലയും തുല്യ പങ്കാളിത്തം ഉറപ്പു വരുത്തണം’, അദ്ദേഹം ഓര്‍മിപ്പിച്ചു.

പുതിയ ഇന്ത്യക്കു പുതിയ ലക്ഷ്യങ്ങള്‍
ഇന്ത്യയില്‍ രണ്ടു ബൃഹത്തായ പ്രതിരോധ ഇടനാഴികളുടെ നിര്‍മാണം നടന്നുവരികയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതില്‍ ഒന്ന് തമിഴ്‌നാട്ടിലും ഒന്ന് ഉത്തര്‍പ്രദേശിലും ആണ്. യു.പിയിലെ പ്രതിരോധ ഇടനാഴിക്കു കീഴില്‍ ലഖ്‌നൗവിനു പുറമെ, അലിഗഢ്, ആഗ്ര, ഝാന്‍സി, ചിത്രകൂടം, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ കവലകള്‍ ഉണ്ടായിരിക്കും. ഇന്ത്യയിലെ പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിനു കൂടുതല്‍ ഊര്‍ജം പകരുന്നതിനായി പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചിട്ടുമുണ്ട്.
‘വരുന്ന അഞ്ചു വര്‍ഷത്തിനിടെ 15,000 ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രതിരോധ സാമഗ്രി ഉല്‍പാദന മേഖലയിലേക്ക് എത്തിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. ഐ-ഡെക്‌സ് എന്ന ആശയം വികസിപ്പിക്കുന്നതിനായി 200 പ്രതിരോധ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞത് 50 പുതിയ സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും വികസിപ്പിക്കുന്നതിനാണു ശ്രമം. രാജ്യത്തെ വന്‍കിട വ്യവസായ സംഘടനകളെല്ലാം പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തിനായി പൊതു വേദി രൂപീകരിക്കണമെന്നും പ്രതിരോധ മേഖലയിലെ സാങ്കേതിക വിദ്യയുടെ വികസനവും ഉല്‍പാദനവും വഴി ലഭിക്കുന്ന നേട്ടം അവര്‍ ലക്ഷ്യം വെക്കണമെന്നും ഞാന്‍ അഭിപ്രായപ്പെടുകയാണ്.’

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
ISRO achieves milestone with successful sea-level test of CE20 cryogenic engine

Media Coverage

ISRO achieves milestone with successful sea-level test of CE20 cryogenic engine
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 13
December 13, 2024

Milestones of Progress: Appreciation for PM Modi’s Achievements