പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ - സോൻനഗർ റെയിൽവേ ചരക്ക് ഇടനാഴി ഉദ്ഘാടനം ചെയ്തു
ദേശീയ പാത 56ന്റെ വാരാണസി - ജൗൻപൂർ നാലുവരിപ്പാതാഭാഗം രാഷ്ട്രത്തിന് സമർപ്പിച്ചു
വാരാണസിയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മണികർണിക, ഹരിശ്ചന്ദ്ര ഘാട്ടുകളുടെ പുനർവികസനത്തിന് തറക്കല്ലിട്ടു
കർസരയിലെ സിപെറ്റ് (CIPET) ക്യാമ്പസിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് തറക്കല്ലിട്ടു
പിഎം സ്വനിധി വായ്പ, പിഎംഎവൈ ഗ്രാമീണ വീടുകളുടെ താക്കോൽ, ആയുഷ്മാൻ കാർഡുകൾ എന്നിവ പ്രധാനമന്ത്രി ഗുണഭോക്താക്കൾക്കു വിതരണം ചെയ്തു
"കാശിയുടെ പുരാതന ചൈതന്യം നിലനിർത്തി പുതിയ മുഖം നൽകാനുള്ള ഗവണ്മെന്റ് പദ്ധതിയുടെ വിപുലീകരണമാണ് ഇന്നത്തെ പദ്ധതികൾ"
"'നേരിട്ടുള്ള ആനുകൂല്യവും നേരിട്ടുള്ള പ്രതികരണവും' എന്ന നിലയിൽ ഗുണഭോക്താക്കളുമായുള്ള സംഭാഷണത്തിന്റെയും ആശയവിനിമയത്തിന്റെയും പുതിയ സംസ്കാരത്തിന് ഗവണ്മെന്റ് തുടക്കം കുറിച്ചു"
"സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും യഥാർഥ രൂപത്തിന്റെ ഉദാഹരണമായി ഗുണഭോക്തൃ വിഭാഗം മാറിയിരിക്കുന്നു"
"പിഎംആവാസ്, ആയുഷ്മാൻ തുടങ്ങിയ പദ്ധതികൾ വിവിധ തലമുറകളെ സ്വാധീനിക്കുന്നു"
"പാവപ്പെട്ടവരുടെ ആത്മാഭിമാനം ഗവണ്മെന്റിന്റെ ഉറപ്പാണ്"
"ഗരീബ് കല്യാൺ പദ്ധതിയാകട്ടെ അടിസ്ഥാനസൗകര്യ പദ്ധതികളാകട്ടെ, ഇവയ്ക്കൊന്നിനും ബജറ്റിൽ ഇന്ന് കുറവേതുമില്ല"

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ വാരാണസിയിൽ 12,100 കോടി രൂപയുടെ വിവിധ  വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചു. പണ്ഡിറ്റ്  ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ - സോൻനഗർ റെയിൽവേ  ചരക്ക് ഇടനാഴി, വൈദ്യുതവൽക്കരണവും ഇരട്ടിപ്പിക്കലും പൂർത്തിയായ മൂന്ന് റെയിൽവേ പാതകൾ, ദേശീയ പാത 56-ലെ  വാരാണസ‌ി-ജൗൻപൂർ ഭാഗത്തിന്റെ നാലുവരിപ്പാത വികസനം, വാരാണസിയിലെ വിവിധ പദ്ധതികൾ എന്നിവയുടെ സമർപ്പണവും പദ്ധതികളിൽ ഉൾപ്പെടുന്നു. 15 പൊതുമരാമത്ത് റോഡുകളുടെ നിർമാണവും നവീകരണവും, 192 ഗ്രാമീണ കുടിവെള്ള പദ്ധതികൾ, മണികർണിക, ഹരിശ്ചന്ദ്ര ഘാട്ടുകളുടെ പുനർരൂപകൽപ്പന, പുനർവികസനം (മതപരമായ പ്രാധാന്യമുള്ള ആറു കുളിക്കടവുകളിൽ വസ്ത്രംമാറുന്നതിനുള്ള സൗകര്യം ഉൾപ്പെടെ) കർസര സിപെറ്റ് (CIPET) ക്യാമ്പസ് ഹോസ്റ്റൽ തുടങ്ങി വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. പിഎം സ്വനിധി വായ്പ, പിഎംഎവൈ ഗ്രാമീണ ഭവനങ്ങളുടെ താക്കോൽ, ആയുഷ്മാൻ ഭാരത് കാർഡുകൾ എന്നിവയുടെ വിതരണോദ്ഘാടനവും ശ്രീ മോദി നിർവഹിച്ചു. മണികർണിക, ഹരിശ്ചന്ദ്ര ഘാട്ട് പുനർനിർമാണ മാതൃക പ്രധാനമന്ത്രി വീക്ഷിച്ചു.

 

ഭക്തിനിർഭരമായ ശ്രാവണ മാസത്തിന്റെ ആരംഭവും, ഭഗവാൻ വിശ്വനാഥന്റെയും  ഗംഗ മാതാവിന്റെയും അനുഗ്രഹവും വാരാണസിയിലെ ജനങ്ങളുടെ സാന്നിധ്യവും കൊണ്ട് ജീവിതം  അനുഗ്രഹമായി മാറുമെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് ശിവഭക്തർ 'ജൽ' അർപ്പിക്കാൻ വാരാണസിയിലേക്ക് എത്തുന്നുണ്ടെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, നഗരം റെക്കോർഡ് എണ്ണം തീർഥാടകർക്ക് സാക്ഷിയാകുമെന്നത് ഉറപ്പാണെന്നും കൂട്ടിച്ചേർത്തു. "വാരാണസിയിൽ വരുന്നവർ എപ്പോഴും സന്തോഷത്തോടെയാണ് മടങ്ങുന്നത്" - പ്രദേശവാസികളുടെ ആതിഥ്യമര്യാദ ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ജി 20 പ്രതിനിധികളെ സ്വാഗതം ചെയ്യുന്നതിലും ആരാധനാലയങ്ങളുടെ പരിസരം വൃത്തിയായും പ്രൗഢമായും സൂക്ഷിച്ചതിനും കാശിയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

"കാശിയുടെ പുരാതനമായ ചൈതന്യം നിലനിർത്തി നഗരത്തിന് പുതിയ മുഖം നൽകാനുള്ള ഗവണ്മെന്റിന്റെ പദ്ധതിയുടെ വിപുലീകരണമാണിത്"- 12000 കോടിയോളം രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു പ്രധാനമന്ത്രി പറഞ്ഞു. പദ്ധതികൾക്ക് അദ്ദേഹം ജനങ്ങളെ അഭിനന്ദിച്ചു.

വിവിധ പദ്ധതി ഗുണഭോക്താക്കളുമായി സംവദിച്ച പ്രധാനമന്ത്രി, മുൻകാലങ്ങളിൽ പദ്ധതികൾ അടിസ്ഥാന ജനവിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. നിലവിലെ ഗവണ്മെന്റ്  'നേരിട്ടുള്ള ആനുകൂല്യവും നേരിട്ടുള്ള പ്രതികരണവും' എന്ന നിലയിൽ ഗുണഭോക്താക്കളുമായുള്ള സംഭാഷണത്തിന്റെയും ആശയവിനിമയത്തിന്റെയും പുതിയ സംസ്കാരം ആരംഭിച്ചു. ഇത് വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും മികച്ച പ്രകടനത്തിന് കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സ്വാതന്ത്ര്യത്തിന് ഇത്രയും വർഷങ്ങൾക്ക് ശേഷം, ജനാധിപത്യത്തിന്റെ യഥാർഥ നേട്ടം ശരിയായ അർഥത്തിൽ ശരിയായ വ്യക്തികളിലേക്ക് എത്തിയിരിക്കുന്നു"- പ്രധാനമന്ത്രി വ്യക്തമാക്കി.

ഓരോ പദ്ധതിയിലെയും ആനുകൂല്യങ്ങൾ അവസാനത്തെ മനുഷ്യനിലേക്കും എത്തിക്കാൻ ഗവണ്മെന്റ് ശ്രമിക്കുന്നതിനാൽ ഗുണഭോക്തൃ വിഭാഗം സാമൂഹ്യനീതിയുടെയും മതനിരപേക്ഷതയുടെയും യഥാർഥ രൂപത്തിന്റെ ഉദാഹരണമായി മാറിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ കമ്മീഷൻ കൈപ്പറ്റുന്നവരെയും, ദല്ലാളന്മാരെയും തട്ടിപ്പുകാരെയും നിർധാരണം ചെയ്യാനും, അതുവഴി അഴിമതിയും വിവേചനവും ഇല്ലാതാക്കാനും ഈ സമീപനം വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

കഴിഞ്ഞ 9 വർഷത്തിനിടെ ഒരു കുടുംബത്തിനും ഒരു തലമുറയ്ക്കും മാത്രമായി ഗവണ്മെന്റ് പ്രവർത്തിച്ചിട്ടില്ലെന്നും ഭാവിതലമുറയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. പിഎംഎവൈ പദ്ധതിയിലൂടെ 4 കോടിയിലധികം കുടുംബങ്ങൾക്ക് വീടുകൾ കൈമാറിയ ഉദാഹരണം ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഉത്തർപ്രദേശിൽ ഇന്ന് 4 ലക്ഷം  ഗുണഭോക്താക്കൾക്ക് വീടുകൾ നിർമിച്ച് നൽകിയ കാര്യവും പരാമർശിച്ചു. “ഈ വീടുകൾ സുരക്ഷിതത്വബോധം വളർത്തുകളയും ഉടമകളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നു” - ഭൂരിഭാഗം വീട്ടുടമകളും തങ്ങളുടെ പേരിൽ ആദ്യമായി സ്വത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീകളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സ്ത്രീകൾക്ക് സാമ്പത്തിക ഭദ്രതയാണ് ഈ വീടുകൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാൻ ഭാരത് പദ്ധതി കേവലം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും,  ചികിത്സച്ചെലവുകൾ തലമുറകളെ  ദാരിദ്ര്യത്തിലേക്കും കടത്തിലേക്കും തള്ളിവിടും എന്ന കാരണത്താൽ ഒന്നിലധികം തലമുറകളെ അത് സ്വാധീനിക്കുന്നുവെന്നും, ഗവണ്മെന്റ് പദ്ധതികളുടെ ഫലങ്ങൾ സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. "ആയുഷ്മാൻ യോജന പാവപ്പെട്ടവരെ ഈ അവസ്ഥയിൽ നിന്ന് സംരക്ഷിക്കുകയാണ്. ഓരോ ദരിദ്രർക്കും ദ്രുതഗതിയിൽ കാർഡ് ലഭ്യത ഉറപ്പാക്കാൻ ഗവണ്മെന്റ് കഠിനമായി പരിശ്രമിക്കുന്നത് അതുകൊണ്ടാണ്"-  അദ്ദേഹം പറഞ്ഞു. 1.6 കോടി പേർക്കുള്ള ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണവും ചടങ്ങിൽ നടന്നു.

 

"ഒരു രാജ്യത്തിന്റെ വിഭവങ്ങളുടെ ഏറ്റവും വലിയ അവകാശം ദരിദ്രർക്കും അധസ്ഥിതർക്കുമാണ്” - 50 കോടി ജൻധൻ അക്കൗണ്ടുകൾ, മുദ്രാ പദ്ധതിയ്ക്ക് കീഴിലുള്ള ഈടില്ലാതെയുള്ള വായ്പകൾ തുടങ്ങിയ സാമ്പത്തിക ഉൾപ്പെടുത്തൽ നടപടികളെ പരാമർശിച്ചു പ്രധാനമന്ത്രി പറഞ്ഞു. ദരിദ്രർ, ദളിതർ, പിന്നാക്കം നിൽക്കുന്നവർ, ഗോത്രവർഗക്കാർ, ന്യൂനപക്ഷങ്ങൾ, വനിതാ സംരംഭകർ എന്നിവർക്ക് ഇത് ഗുണം ചെയ്തു.

തെരുവോരക്കച്ചവടക്കാരിൽ ഭൂരിഭാഗവും പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരാണെങ്കിലും മുൻകാല ഗവണ്മെന്റുകൾ ഒരിക്കലും അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്തില്ലെന്നും അവരെ ഉപദ്രവിക്കുക മാത്രമാണ് ചെയ്‌തതെന്നും പിഎം സ്വനിധി പദ്ധതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. പിഎം സ്വനിധി യോജനയിലൂടെ 35 ലക്ഷത്തിലധികം പേർക്ക് ഇതുവരെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും, ഇന്ന് വാരാണസിയിൽ 1.25 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്ക് വായ്പ വിതരണം ചെയ്തവെന്നും പ്രധാനമന്ത്രി അറിയിച്ചു. "പാവപ്പെട്ടവരുടെ ആത്മാഭിമാനമാണ് ഗവണ്മെന്റിന്റെ ഉറപ്പ്" -  ശ്രീ മോദി  പറഞ്ഞു.

സത്യസന്ധതയില്ലാത്ത മുൻ ഗവണ്മെന്റുകളുടെ പ്രവർത്തനം ശാശ്വത ധനദൗർലഭ്യത്തിലേക്ക് നയിച്ചിരുന്നതായി പ്രധാനമന്ത്രി  പറഞ്ഞു. “ഗരീബ് കല്യാൺ പദ്ധതിയാകട്ടെ അടിസ്ഥാനസൗകര്യ പദ്ധതികളാകട്ടെ, ഇവയ്ക്കായുള്ള ബജറ്റിൽ ഇന്നു കുറവേതുമില്ല. അതേ നികുതിദായകൻ, അതേ സംവിധാനം, ഗവണ്മെന്റ് മാത്രം മാറി. ഉദ്ദേശ്യങ്ങൾ മാറിയതോടെ ഫലങ്ങളും പിന്നാലെ വന്നു” - അദ്ദേഹം പറഞ്ഞു. പണ്ടത്തെ തട്ടിപ്പുകളുടെയും കരിഞ്ചന്തയുടെയും വാർത്തകൾക്ക് പകരം പുതിയ പദ്ധതികളുടെ സമർപ്പണത്തിന്റെയും തറക്കല്ലിടലിന്റെയും വാർത്തകൾ വന്നു. ചരക്കു ട്രെയിനുകൾക്കായുള്ള പ്രത്യേക റെയിൽപ്പാത പദ്ധതിയായ സമർപ്പിത കിഴക്കൻ ചരക്ക് ഇടനാഴി ഈ മാറ്റത്തിന്റെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. 2006ൽ വിഭാവനം ചെയ്ത പദ്ധതി 2014 വരെ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പാത പോലും കണ്ടിട്ടില്ലെന്നും കഴിഞ്ഞ 9 വർഷത്തിനുള്ളിൽ പദ്ധതിയുടെ വലിയൊരു ഭാഗം പൂർത്തീകരിച്ചതായും ചരക്ക് ട്രെയിനുകൾ മേഖലയിൽ സർവീസ് നടത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. "ദീൻ ദയാൽ ഉപാധ്യായ ജംഗ്ഷനിൽ നിന്നും സോൻനഗർ ഭാഗം  വരെയുള്ള പാത ഇന്ന് ഉദ്ഘാടനം ചെയ്തു. ഇത് ചരക്ക് ട്രെയിനുകളുടെ വേഗത വർധിപ്പിക്കുക മാത്രമല്ല, പൂർവാഞ്ചലിലും കിഴക്കൻ ഇന്ത്യയിലും നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും"- അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 50 വർഷം മുമ്പ് രാജധാനി എക്സ്‌‌പ്രസ് രാജ്യത്ത് ആദ്യമായി ഓടിയിരുന്നെങ്കിലും ഇന്ന് വരെ 16 പാതകളിൽ മാത്രമേ രാജധാനിക്ക് ഓടാൻ കഴിഞ്ഞുള്ളൂവെന്ന്, അതിവേഗ ട്രെയിനുകൾക്കായുള്ള രാജ്യത്തിന്റെ ആഗ്രഹം എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു. 30-35 വർഷം മുമ്പ് ആരംഭിച്ച ശതാബ്ദി എക്സ്‌പ്രസ്, ഇപ്പോൾ 19 പാതകളിൽ മാത്രമാണ് ഓടുന്നതെന്ന ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. വന്ദേ ഭാരത് എക്സ്‌പ്രസ്സ് ട്രെയിനുകൾ  4 വർഷത്തിനി‌ടെ 25 പാതകളിൽ ഓടിത്തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. "രാജ്യത്തെ ആദ്യത്തെ വന്ദേ ഭാരത് വന്നുവെന്ന ഖ്യാതി ബനാറസിനുണ്ട്" - പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഗോരഖ്പുർ - ലഖ്‌നൗ, ജോധ്പുർ - അഹമ്മദാബാദ് പാതകളിൽ സർവീസ് നടത്തുന്ന രണ്ട് പുതിയ വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിനുകൾ ഇന്ന് ഗോരഖ്പുരിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തതായും അദ്ദേഹം അറിയിച്ചു. "രാജ്യത്തെ ഇടത്തരക്കാർക്കിടയിൽ വന്ദേ ഭാരത് വളരെ സൂപ്പർഹിറ്റായി മാറിയിരിക്കുന്നു. അതിന്റെ ആവശ്യം വർധിച്ചുകൊണ്ടിരിക്കുകയാണ്"- ശ്രീ മോദി പറഞ്ഞു. വന്ദേ ഭാരത് രാജ്യത്തിന്റെ എല്ലാ കോണുകളേയും ബന്ധിപ്പിക്കുന്ന ദിവസം വിദൂരമല്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

കഴിഞ്ഞ 9 വർഷത്തിനിടെ കാശിയുടെ ഗതാഗത സൗകര്യം  മെച്ചപ്പെടുത്തുന്നതിനായി നടത്തിയ അഭൂതപൂർവമായ പ്രവർത്തനങ്ങൾ എടുത്തുകാട്ടിയ പ്രധാനമന്ത്രി, ഇത് നിരവധി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒരു വർഷത്തിനുള്ളിൽ 7 കോടി വിനോദസഞ്ചാരികളും ഭക്തരും കാശിയിൽ എത്തി. ഇത് മുൻ വർഷത്തിനേക്കാൾ 12 മടങ്ങ് വർധനയാണ്‌. റിക്ഷാ തൊഴിലാളികൾ, കടയുടമകൾ, ധാബകളിലും ഹോട്ടലുകളിലും ബനാറസി സാരി വ്യവസായത്തിലും ജോലി ചെയ്യുന്നവർ എന്നിവർക്ക് മികച്ച വരുമാനത്തിനുള്ള അവസരങ്ങൾ ഇത് സൃഷ്ടിച്ചു. വൈകുന്നേരത്തെ ഗംഗാ ആരതി സമയത്തുള്ള ബോട്ടുകളുടെ എണ്ണത്തിലെ വർധനയിൽ അത്ഭുതം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതിലൂടെ തുഴക്കാർ ഏറെ പ്രയോജനം നേടിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. “നിങ്ങൾ ബനാറസിനെ മികച്ച രീതിയിൽ  പരിപാലിക്കുന്നു” - അദ്ദേഹം പറഞ്ഞു.

ഇന്ന് തുടക്കം കുറിച്ച പദ്ധതികളുടെ പേരിൽ ഏവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, വാരാണസിയുടെ വികസന യാത്ര ബാബയുടെ അനുഗ്രഹത്തോടെ തുടരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണു പ്രസംഗം  ഉപസംഹരിച്ചത്.

ഉത്തർപ്രദേശ് ഗവർണർ ശ്രീമതി ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രിമാരായ ശ്രീ കേശവ് പ്രസാദ് മൗര്യ, ശ്രീ ബ്രിജേഷ് പഥക്, കേന്ദ്ര ഖനവ്യവസായ മന്ത്രി ശ്രീ മഹേന്ദ്ര നാഥ് പാണ്ഡെ, കേന്ദ്ര ആരോഗ്യ-കുടുംബ ക്ഷേമ സഹമന്ത്രി പ്രൊഫ. എസ് പി സിംഗ് ബാഘേൽ, ഉത്തർപ്രദേശ് മന്ത്രി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ - സോൻ നഗർ സമർപ്പിത ചരക്ക് ഇടനാഴി റെയിൽവേപ്പാത പ്രധാനമന്ത്രി രാഷ്ട്രത്തിനു സമർപ്പിച്ചു. 6760 കോടിയിലധികം രൂപ ചെലവിൽ നിർമ്മിച്ച പുതിയ പാത ചരക്ക് ഗതാഗതം വേഗത്തിലാക്കാനും കാര്യക്ഷമമാക്കാനും സൗകര്യമൊരുക്കും. 990 കോടിയിലധികം രൂപ ചെലവഴിച്ച് വൈദ്യുതവൽക്കരണമോ ഇരട്ടിപ്പിക്കലോ പൂർത്തിയാക്കിയ മൂന്ന് റെയിൽവേ പാതകളും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഗാസിപുർ ടൗൺ - ഔൻരിഹാർ റെയിൽ പാത, ഔൻരിഹാർ- ജൗൻപുർ റെയിൽ പാത, ഭട്നി- ഔൻരിഹാർ റെയിൽ പാത എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉത്തർപ്രദേശിലെ റെയിൽവേ പാതകളുടെ 100 ശതമാനം വൈദ്യുതവൽക്കരണം പൂർത്തിയാക്കാൻ ഈ പദ്ധതികൾ സഹായിച്ചു.

വാരാണസിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള യാത്ര സുഗമമാക്കാനും വേഗത്തിലാക്കാനും 2750 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ  ദേശീയ പാത 56-ന്റെ വാരാണസി - ജൗൻപൂർ ഭാഗത്തിന്റെ നാലുവരി വീതികൂട്ടൽ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

18 പൊതുമരാമത്ത് റോഡുകളുടെ നിർമാണവും നവീകരണവും; ബിഎച്ച്‌യു ക്യാമ്പസിൽ നിർമ്മിച്ച അന്താരാഷ്ട്ര വനിതാ ഹോസ്റ്റൽ കെട്ടിടം; കർസാര ഗ്രാമത്തിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോകെമിക്കൽസ് എൻജിനിയറിങ് & ടെക്നോളജി (CIPET) തൊഴിൽ പരിശീലന കേന്ദ്രം; സിന്ധൗരയിലെ പൊലീസ് സ്റ്റേഷൻ, പിഎസി ഭുള്ളൻപൂർ, പിന്ദ്ര ഫയർ സ്റ്റേഷൻ, തർസാദ ഗവ. റെസിഡൻഷ്യൽ സ്‌കൂൾ തർസാദ എന്നിവിടങ്ങളിലെ വാസയോഗ്യമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും; സാമ്പത്തിക കുറ്റകൃത്യ ഗവേഷണ സ്ഥാപന കെട്ടിടം; മോഹൻ കത്ര മുതൽ കോണിയ ഘട്ട് വരെയുള്ള മലിനജല പാത, റാംന ഗ്രാമത്തിലെ ആധുനിക സെപ്റ്റേജ് മാനേജ്മെന്റ് സിസ്റ്റം; 30  ഇരുവശ ബാക്ക്‌ലൈറ്റ് എൽഇഡി യൂണിപോളുകൾ; ചാണകത്തെ അടിസ്ഥാനമാക്കി രാംനഗറിലെ NDDB മിൽക്ക് പ്ലാന്റിൽ ജൈവ വാതക പ്ലാന്റ്; ഗംഗാ നദിയിൽ ഭക്തർക്ക് കുളിക്കാൻ സൗകര്യമൊരുക്കുന്ന

ദശാശ്വമേധ് ഘാട്ടിലെ സവിശേഷമായ ഫ്ലോട്ടിംഗ് വസ്ത്രമാറ്റ സൗകര്യം എന്നിവ ഇന്ന് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത വിവിധ പദ്ധതികളിൽ ഉൾപ്പെടുന്നു.

ചൗഖണ്ഡി, കാദിപൂർ, ഹർദത്ത്പൂർ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപം 3 രണ്ട്-വരി റെയിൽ ഓവർ ബ്രിഡ്ജ് (ROB) നിർമ്മാണം; വ്യാസനഗർ-  പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ റെയിൽ മേൽപ്പാല  നിർമ്മാണം; 15 പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണവും നവീകരണവും എന്നിവയുടെ തറക്കില്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഏകദേശം 780 കോടി രൂപ ചെലവിലാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.

ജൽ ജീവൻ മിഷനു കീഴിൽ 550 കോടിയിലധികം രൂപ ചെലവിൽ നിർമിക്കുന്ന 192 ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പദ്ധതിയിലൂടെ 192 ഗ്രാമങ്ങളിലെ 7 ലക്ഷം പേർക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാകും.

മണികർണിക, ഹരിശ്ചന്ദ്ര ഘാട്ടുകളുടെ പുനർരൂപകൽപ്പനയ്ക്കും പുനർവികസനത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. പുനർവികസിത ഘാട്ടുകളിൽ പൊതു സൗകര്യങ്ങൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, തടി സംഭരണം, മാലിന്യ നിർമാർജനം, പരിസ്ഥിതി സൗഹൃദ ശ്മശാനങ്ങൾ എന്നിവയ്ക്ക് പ്രത്യേക സംവിധാനങ്ങൾ ഉണ്ടായിരിക്കും.

ദശാശ്വമേധ് ഘാട്ടിലെ ഫ്ലോട്ടിംഗ് വസ്ത്രമാറ്റ റൂംജെട്ടികളുടെ മാതൃകയിൽ വാരണാസിയിലെ ഗംഗാ നദിയിൽ മതപരമായി പ്രാധാന്യമുള്ള ആറ് സ്നാനഘട്ടങ്ങളിൽ ഫ്ലോട്ടിംഗ് ഡ്രെസിങ് റൂം ജെട്ടികളും, കർസരയിലെ CIPET കാമ്പസ്  വിദ്യാർത്ഥികളുടെ ഹോസ്റ്റൽ നിർമ്മാണവുമാണ് തറക്കല്ലിട്ട മറ്റ് പദ്ധതികൾ.

ഉത്തർപ്രദേശിലെ  പിഎംഎസ്വാനിധി ഗുണഭോക്താക്കൾക്കുള്ള വായ്പ, പിഎംഎവൈ ഗ്രാമീണ ഭവനങ്ങളുടെ താക്കോൽ, ആയുഷ്മാൻ ഭാരത് കാർഡുകൾ എന്നിവയും ചടങ്ങിൽ പ്രധാനമന്ത്രി വിതരണം ചെയ്തു.  5 ലക്ഷം പിഎംഎവൈ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശം, അർഹരായ ഗുണഭോക്താക്കൾക്കുള്ള 1.25 ലക്ഷം പിഎം സ്വനിധി വായ്പകൾ, 2.88 കോടി ആയുഷ്മാൻ കാർഡുകളുടെ വിതരണം എന്നിവയ്ക്ക് ഇതിലൂടെ തുടക്കം കുറിക്കും.

 

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to a mishap in Nashik, Maharashtra
December 07, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap in Nashik, Maharashtra.

Shri Modi also prayed for the speedy recovery of those injured in the mishap.

The Prime Minister’s Office posted on X;

“Deeply saddened by the loss of lives due to a mishap in Nashik, Maharashtra. My thoughts are with those who have lost their loved ones. I pray that the injured recover soon: PM @narendramodi”