കർത്തവ്യ പഥിലെ മനോഹരമായ റിപ്പബ്ലിക് ദിന പരേഡിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
നമ്മുടെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ആതിഥ്യമരുളാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനം: പ്രധാനമന്ത്രി
റിപ്പബ്ലിക് ദിന പരേഡിൽ പ്രദർശിപ്പിച്ച അതിശക്തമായ സുരക്ഷാ സംവിധാനങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു
ഇന്ത്യൻ സുരക്ഷാ സേനയുടെ വർദ്ധിച്ചുവരുന്ന കരുത്തിനെയാണ് റിപ്പബ്ലിക് ദിന പരേഡ് പ്രതിഫലിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി
റിപ്പബ്ലിക് ദിന പരേഡിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ഉജ്ജ്വല പ്രകടനം പ്രധാനമന്ത്രി എടുത്തുകാട്ടി

ഇന്ത്യ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

കർത്തവ്യ പഥിൽ നടന്ന പ്രൗഢഗംഭീരമായ പരേഡ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയേയും സമ്പന്നമായ പൈതൃകത്തേയും രാജ്യത്തെ ഒന്നിപ്പിക്കുന്ന ഐക്യത്തെയും വിളിച്ചോതുന്നതാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ആഘോഷങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട്, , റിപ്പബ്ലിക് ദിന ആഘോഷവേളയിൽ ദേശാഭിമാനത്തിന്റെ കരുത്തുറ്റ പ്രകടനത്തിനാണ് കർത്തവ്യ പഥ് സാക്ഷ്യം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയ്ക്കും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്‌നും ആതിഥ്യമരുളാൻ കഴിഞ്ഞത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരുടെ സാന്നിധ്യം ഇന്ത്യ-യൂറോപ്യൻ യൂണിയൻ പങ്കാളിത്തത്തിന്റെ വർദ്ധിച്ചുവരുന്ന കരുത്തിനെയും പങ്കിട്ട മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും അടിവരയിടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ ഇന്ത്യയും യൂറോപ്പും തമ്മിലുള്ള ആഴത്തിലുള്ള ഇടപെടലിനും സഹകരണത്തിനും ഈ സന്ദർശനം ആക്കം കൂട്ടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ അതിശക്തമായ സുരക്ഷാ സന്നാഹങ്ങളെ പ്രദർശിപ്പിച്ചുവെന്നും ഇത് രാജ്യത്തിന്റെ തയ്യാറെടുപ്പുകളും സാങ്കേതിക ശേഷിയും പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ അചഞ്ചലമായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

കരുത്താർജ്ജിക്കുന്ന ഇന്ത്യൻ സുരക്ഷാ സേനയുടെ നേർക്കാഴ്ചയാണ് റിപ്പബ്ലിക് ദിന പരേഡ് നൽകിയതെന്ന് ശ്രീ മോദി പറഞ്ഞു. ഇന്ത്യയുടെ സുരക്ഷാ സേനകൾ യഥാർത്ഥത്തിൽ രാജ്യത്തിന്റെ അഭിമാനമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, പരേഡിലെ അവരുടെ ആകർഷകമായ സാന്നിധ്യം വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പങ്കുവെക്കുകയും ചെയ്തു.

റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെ വർണ്ണാഭമായ കാഴ്ചകൾ കർത്തവ്യ പഥിൽ അനാവരണം ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രകടനങ്ങളിലൂടെയും നിശ്ചലദൃശ്യങ്ങളിലൂടെയും ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ പരേഡ് ആഘോഷമാക്കിയതായും ഇത് രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ശ്രീ മോദി അഭിപ്രായപ്പെട്ടു.

 

“Kartavya Path witnessed a powerful display of national pride as the Republic Day celebrations took place today.

Here are some more glimpses…”

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു: 

"ഇന്ത്യ വളരെ ആവേശത്തോടെയും അഭിമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

കർത്തവ്യ പഥിൽ നടന്ന പ്രൗഢഗംഭീരമായ പരേഡ് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്തും പൈതൃകത്തിന്റെ സമ്പന്നതയും രാജ്യത്തെ ഒന്നിപ്പിക്കുന്ന ഐക്യവും വിളിച്ചോതുന്നതായിരുന്നു.

ആഘോഷങ്ങളിൽ നിന്നുള്ള ചില ദൃശ്യങ്ങൾ..."

@antoniocostapm

@vonderleyen

@EUCouncil

@EU_Commission”

“The Republic Day parade showcased India’s formidable security apparatus, reflecting the nation’s preparedness, technological capability and unwavering commitment to safeguarding its citizens.”

“The Republic Day parade offered a glimpse into the strengthening capabilities of India’s security forces. Our forces are truly our pride!

Here are some more glimpses.”

“A vivid display of India’s cultural mosaic unfolded at Kartavya Path earlier today. The Republic Day parade celebrated India’s cultural diversity, with vibrant performances and tableaux.”

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
From conflict to progress: Remote Irpanar village in Chhattisgarh gets electricity

Media Coverage

From conflict to progress: Remote Irpanar village in Chhattisgarh gets electricity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prof. Gobardhan Das Ji meets the Prime Minister
April 27, 2026

Prof. Gobardhan Das Ji met the Prime Minister, Shri Narendra Modi, today. Shri Modi noted that Prof. Gobardhan Das Ji's personal life journey is very inspiring. Every struggle he faced strengthened his commitment to serve society which is reflected in his contribution to public health and immunology.

The Prime Minister posted on X:

"Met Prof. Gobardhan Das Ji this morning. His personal life journey is very inspiring. Every struggle he faced only strengthened his commitment to serve society and make it free from suffering. This has been reflected in his contribution to public health and immunology. His rich work and scholarship will enrich our policy-making architecture."

@dasgobardhan

"আজ সকালে প্রফেসর গোবর্ধন দাস জির সঙ্গে সাক্ষাৎ করলাম। তাঁর ব্যক্তি জীবনের গল্প অত্যন্ত অনুপ্রেরণাদায়ক। তাঁর প্রতিটি সংগ্রাম, সমাজকে সেবা এবং সমস্যামুক্ত করার প্রতি তাঁর অঙ্গীকারকে দৃঢ়তর করেছে। জনস্বাস্থ্য এবং ইমিউনোলজির ক্ষেত্রে তাঁর অবদানেও এর প্রতিফলন দেখা যায়। তাঁর সমৃদ্ধ কর্মকান্ড এবং পাণ্ডিত্য আমাদের নীতি-নির্ধারণী কাঠামোর ক্ষেত্রে গুরুত্বপূর্ণ অবদান রাখবে।"

@dasgobardhan