ഗവണ്മെന്റ് പദ്ധതികളുടെയും സംരംഭങ്ങളുടെയും പ്രധാന മുൻഗണന സ്ത്രീശാക്തീകരണമാണെന്ന് പ്രധാനമന്ത്രി
ഇന്ത്യയുടെ നാരീശക്തിയുടെ നേട്ടങ്ങളും അഭിലാഷങ്ങളും വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിന് വഴികാട്ടിയാകുന്നുവെന്ന് പ്രധാനമന്ത്രി

അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് ആശംസകൾ നേർന്നു. ഇന്ത്യയുടെ നാരീശക്തിയുടെ കരുത്തിനും നിശ്ചയദാർഢ്യത്തിനും നേട്ടങ്ങൾക്കും അദ്ദേഹം ആദരമർപ്പിച്ചു.

രാജ്യത്തെ വനിതകളെ അഭിവാദ്യം ചെയ്ത പ്രധാനമന്ത്രി, ഇന്ത്യയുടെ പുരോഗതി രൂപപ്പെടുത്തുന്നതിൽ അവർ വഹിക്കുന്ന വർധിച്ചുവരുന്ന പങ്ക് ഉയർത്തിക്കാട്ടി. ഓരോ മേഖലയിലും സ്ത്രീകൾ നിശ്ചയദാർഢ്യത്തോടും സർഗാത്മകതയോടും സമാനതകളില്ലാത്ത ഉത്സാഹത്തോടും കൂടി സംഭാവനകൾ നൽകുന്നുണ്ടെന്നും, അവരുടെ നേട്ടങ്ങൾ രാജ്യത്തിന് പ്രചോദനമാകുന്നതോടൊപ്പം വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള കൂട്ടായ ദൃഢനിശ്ചയത്തിന് കരുത്ത് പകരുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തോടുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഗവണ്മെന്റിന്റെ വിവിധ പദ്ധതികളുടെയും പരിപാടികളുടെയും കാതൽ സ്ത്രീശാക്തീകരണമാണെന്ന് ചൂണ്ടിക്കാട്ടി. ഓരോ സ്ത്രീക്കും തങ്ങളുടെ പൂർണമായ കഴിവുകൾ തിരിച്ചറിയാനും ഇന്ത്യയുടെ വികസന യാത്രയിൽ പങ്കുചേരാനും പ്രാപ്തമാക്കുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഗവണ്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയുടെ നാരീശക്തിയുടെ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനമാണെന്നും രാഷ്ട്രനിർമാണത്തിൽ സ്ത്രീകൾ വഹിക്കുന്ന പരിവർത്തനപരമായ പങ്കിന്റെ കരുത്തുറ്റ ഓർമപ്പെടുത്തലാണിതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യ കൂടുതൽ പുരോഗതി കൈവരിക്കുമ്പോൾ, സ്ത്രീകളുടെ അഭിലാഷങ്ങളും സംഭാവനകളും ശക്തവും സമൃദ്ധവുമായ രാഷ്ട്രത്തിലേക്കുള്ള കൂട്ടായ യാത്രയ്ക്ക് വഴികാട്ടിയായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദശകത്തിൽ താഴെത്തട്ടിലുള്ള സ്ത്രീകളുടെ ജീവിതം എങ്ങനെയെല്ലാം മാറിമറിഞ്ഞു എന്നതിന്റെ ലഘുചിത്രവും ശ്രീ മോദി പങ്കുവച്ചു. രാജ്യത്തുടനീളമുള്ള സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതികളുടെ സ്വാധീനം അദ്ദേഹം ഇതിലൂടെ എടുത്തുകാട്ടി.

എക്സ് പോസ്റ്റുകളുടെ പരമ്പരയിൽ, ശ്രീ മോദി കുറിച്ചതിങ്ങനെ:

"അന്താരാഷ്ട്ര വനിതാദിനത്തിൽ നമ്മുടെ എല്ലാ നാരീശക്തികൾക്കും ഞാൻ ആശംസകൾ നേരുന്നു.

ഓരോ മേഖലയിലും സ്ത്രീകൾ നിശ്ചയദാർഢ്യത്തോടും സർഗാത്മകതയോടും സമാനതകളില്ലാത്ത ഉത്സാഹത്തോടും കൂടി ഇന്ത്യയുടെ പുരോഗതിക്ക് രൂപം നൽകുന്നു. അവരുടെ നേട്ടങ്ങൾ നമ്മുടെ രാജ്യത്തിന് പ്രചോദനമാവുകയും വികസിത ഇന്ത്യ കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് കരുത്ത് പകരുകയും ചെയ്യുന്നു.

സ്ത്രീശാക്തീകരണമാണ് നമ്മുടെ വിവിധ പദ്ധതികളുടെയും പ്രവർത്തനങ്ങളുടെയും കാതൽ. ഓരോ സ്ത്രീക്കും അവരുടെ പൂർണമായ കഴിവുകൾ തിരിച്ചറിയാനും ഇന്ത്യയുടെ വികസന യാത്രയിൽ സംഭാവന നൽകാനും പ്രാപ്തമാക്കുന്ന അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.

#NayeBharatKiNariShakti"

 

"ഇന്ത്യയുടെ നാരീശക്തിയുടെ നേട്ടങ്ങൾ അഭിമാനത്തിന്റെ ഉറവിടവും രാഷ്ട്രനിർമാണത്തിലെ പരിവർത്തനപരമായ പങ്കിന്റെ ശക്തമായ ഓർമപ്പെടുത്തലുമാണ്. ഇന്ത്യ കൂടുതൽ പുരോഗതി കൈവരിക്കുമ്പോൾ, സ്ത്രീകളുടെ അഭിലാഷങ്ങളും സംഭാവനകളും ശക്തവും സമൃദ്ധവുമായ രാഷ്ട്രത്തിലേക്കുള്ള നമ്മുടെ കൂട്ടായ യാത്രയ്ക്ക് വഴികാട്ടിയായി തുടരും.

#NayeBharatKiNariShakti"

 

"കഴിഞ്ഞ ദശകത്തിൽ താഴേത്തട്ടിലുള്ള സ്ത്രീകളുടെ ജീവിതം എങ്ങനെയെല്ലാം മാറിയെന്നതിന്റെ നേർക്കാഴ്ച...

#NayeBharatKiNariShakti"

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian economy set for robust growth, stronger markets after May 1: WTC

Media Coverage

Indian economy set for robust growth, stronger markets after May 1: WTC
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഏപ്രിൽ 22
April 22, 2026

One Nation, One Vision: PM Modi Delivers Healthcare Revolution, Security Revenge & Economic Self-Reliance