#KochiMetro will contribute to the city's economic growth: PM Modi
#KochiMetro reflects the “Make in India” vision: PM Narendra Modi
#KochiMetro presents good example of an e-Governance digital platform: Prime Minister Modi
Government has placed special focus on overall infrastructure development of the nation: PM Modi
Government seeks to transform cities, from being transit dependent to being transit oriented: PM Modi

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുകയും പുതിയ മെട്രോയില്‍ കുറേദൂരം യാത്ര ചെയ്യുകയും ചെയ്തു. അതിനുശേഷം കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു ചടങ്ങില്‍ വന്‍ജനാവലിയെ അദ്ദേഹം അഭിസംബോധന ചെയ്തു.

പ്രധാനമന്ത്രിയുടെ പ്രസംഗം ചുവടെ:-

‘കൊച്ചി മെട്രോയുടെ ഉദ്ഘാടനചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു. അഭിമാനാര്‍ഹമായ ഈ അവസരത്തില്‍ കൊച്ചിയിലെ ജനങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളെ!

അറബികടലിന്റെ റാണിയായ കൊച്ചി, ഒരു പ്രമുഖ സുഗന്ധവ്യജ്ഞന വ്യാപാരകേന്ദ്രമാണ്. ഇന്ന് കേരളത്തിന്റെ വാണിജ്യതലസ്ഥാനം എന്നാണ് ഇത് അറിയപ്പെടുന്നതും. കേരളത്തിലെത്തുന്ന ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ മൊത്തം എണ്ണം എടുത്താല്‍ അതില്‍ ഒന്നാം സ്ഥാനത്തുള്ളതും കൊച്ചിയാണ്. അതുകൊണ്ട് ഒരു മെട്രോറെയില്‍ സംവിധാനം എന്നത് കൊച്ചിയ്ക്ക് ഏറ്റവും അനുയോജ്യമായതുമാണ്.

ഈ നഗരത്തിന്റെ ജനസംഖ്യ ക്രമമായി ഉയര്‍ന്നുവരികയാണ്. 2021 ആകുമ്പോള്‍ ഇത് ഏകദേശം 23 ലക്ഷത്തിലെത്തുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ നഗര അടിസ്ഥാന സൗകര്യവികസനത്തില്‍ വല്ലാത്ത സമ്മര്‍ദ്ദം നേരിടുമ്പോള്‍ അതിനെ മറികടക്കാന്‍ ഇത്തരത്തില്‍ ഒരു ബഹുജന ദ്രുത ഗതാഗത സംവിധാനം ആവശ്യമാണ്. ഇത് കൊച്ചിയുടെ സാമ്പത്തിക വളര്‍ച്ചയ്ക്കും സംഭാവന നല്‍കും.

കേന്ദ്ര ഗവണ്‍മെന്റിനും കേരള ഗവണ്‍മെന്റിനും 50ഃ50 അനുപാതമുള്ള ഒരു സംയുക്ത സംരംഭമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. കേന്ദ്ര ഗവണ്‍മെന്റ് ഇതിനകം കൊച്ചി മെട്രോയ്ക്ക് വേണ്ടി 2000 കോടിയിലധികം രൂപ നല്‍കിയിട്ടുമുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്ത ഈ ഘട്ടം ആലുവ മുതല്‍ പാലാരിവട്ടംവരെയുള്ളതാണ്. 13.26 കിലോമീറ്റര്‍ ദൂരം വരുന്ന ഈ ഘട്ടത്തില്‍ 11 സ്‌റ്റേഷനുകളാണുള്ളത്.

ഈ മെട്രോ പദ്ധതിക്ക് നിരവധി പ്രത്യേക സവിശേഷതകളുണ്ട്.

 

” കമ്മ്യൂണിക്കേഷന്‍ ബെയ്‌സ്ഡ് ട്രെയിന്‍ കണ്‍ട്രോളിംഗ് സിഗ്നലിംഗ് സിസ്റ്റംന്‍ന്‍ എന്ന അത്യന്താധുനിക വാര്‍ത്താ വിനിമയ നിയന്ത്രിത സിഗ്നലിംഗ് സംവിധാനം ഉപയോഗിച്ച് രാജ്യത്ത് കമ്മിഷന്‍ ചെയ്യുന്ന ആദ്യത്തെ മെട്രോ പദ്ധതിയാണ് ഇത്. ഇതിന്റെ കോച്ചുകള്‍ ” മേക്ക് ഇന്‍ ഇന്ത്യ” വീക്ഷണം പ്രതിഫലിപ്പിക്കുന്നതാണ്. ഫ്രാന്‍സിലെ ആള്‍സ്‌റ്റോം ചെന്നൈയ്ക്ക് സമീപമുള്ള തങ്ങളുടെ ഫാക്ടറിയിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളില്‍ 70%നും ഇന്ത്യയില്‍ നിന്നുള്ളതുമാണ്.

കൊച്ചി മെട്രോ നഗരത്തിന്റെ മുഴുവന്‍ പൊതു ഗതാഗതശൃംഖലയേയും ഒരൊറ്റ സംവിധാനത്തിലേക്ക് സമന്വയിപ്പിക്കുന്നു. ഈ സംവിധാനത്തിന് പൊതു ടൈം-ടേബിളും പൊതു ടിക്കറ്റിംഗ് സംവിധാനവും കേന്ദ്രീകൃത കമാന്‍ഡും നിയന്ത്രണവുമാണുള്ളത്. ഇത എറ്റവും താഴെത്തലം വരെ ബന്ധിപ്പിക്കുന്നതിനും നഗരത്തിനുള്ളില്‍ യന്ത്രവല്‍കൃത ഗതാഗതസംവിധാനം കുറയ്ക്കുകയും ചെയ്യും.

കൊച്ചി മെട്രോ ടിക്കറ്റിംഗിലും പി.പി.പിമാതൃകയിലൂടെ നൂതനമായ ഒരു മാര്‍ഗ്ഗം തെളിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ബാങ്കുകളും ധനകാര്യസ്ഥാനപങ്ങളെയും ഓട്ടോമേറ്റഡ് ഫെയര്‍ കളക്ഷന്‍ സംവിധാനത്തില്‍ നിക്ഷേപിക്കാന്‍ ലേലത്തിലൂടെ ക്ഷണിക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ബാങ്കിന് അവരുടെ പേരുകളോടെ കൊച്ചി മെട്രോ ഫെയര്‍കാര്‍ഡ് ആപ്പ് എന്നിവ ഇറക്കാനും ഇതിനെ ഉപ ബ്രാന്‍ഡായി ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.

കൊച്ചി-1 കാര്‍ഡ് വിവിധ ഉദ്ദേശ്യങ്ങള്‍ക്കുള്ള കോണ്ടാക്ട് ആവശ്യമില്ലാത്ത പ്രീപെയ്ഡ് റുപേകാര്‍ഡാണാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇവയെ മെട്രോയില്‍ യാത്രാകാര്‍ഡായും മറ്റിടങ്ങളില്‍ ഒരു സാധാരണ ഡെബിറ്റ്കാര്‍ഡായും ഉപയോഗിക്കാം. ആധുനിക ഓപ്പണ്‍-ലൂപ്പ് സ്മാര്‍ട്ട്കാര്‍ഡുള്ള ലോകത്തെ ചുരുക്കം ചില നഗരങ്ങളിലൊന്നായി മാറിയ കൊച്ചി, ഇന്ത്യയിലെ ഇത്തരത്തിലെ ആദ്യത്തേതാണ്. മറ്റ് ഗതാഗതമാര്‍ഗ്ഗങ്ങളായ ബസുകള്‍, ടാക്‌സികള്‍, ഓട്ടോകള്‍ എന്നിവടങ്ങളിലൊക്കെ ഇവ ഉപയോഗിക്കാനാകും.

ദീര്‍ഘകാല വീക്ഷണത്തോടെയാണ് കൊച്ചി-1 മൊബൈല്‍ ആപ്പ് വികസപ്പിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഈ മൊബൈല്‍ ആപ്പിനോട് സംയോജിപ്പിച്ചുകൊണ്ട് ഒരു ഇലക്‌ട്രോണിക്ക് വാലറ്റുമുണ്ട്. അത് കൊച്ചി-1 കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. തുടക്കത്തില്‍ ഇത് കൊച്ചിയിലെ ജനങ്ങള്‍ക്ക് മെട്രോ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സഹായകരമായിരിക്കും. ഭാവിയില്‍ ഇത് അവരുടെ യാത്രയുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുകയും, നിരന്തര ഇടപാടുകള്‍ക്ക് സഹായിക്കുകയും ഒപ്പം നഗരത്തിന്റെയും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ടവയുടെ വിവരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഇത് ഡിജിറ്റല്‍ ഇ-ഗവേര്‍ണന്‍സ് പ്ലാറ്റ്‌ഫോമിന്റെ ഉത്തമ ഉദാഹരണവുമാണ്.

ഈ പദ്ധതിയുടെ മറ്റൊരു ശ്രദ്ധേയമായ ഭാഗം, ഏകദേശം 1000 സ്ത്രീകളേയും 23 ഭിന്നലിംഗക്കാരെയും കൊച്ചി മെട്രോ റെയില്‍ സംവിധാനത്തില്‍ ജോലിക്ക് എടുത്തിരിക്കുന്നുവെന്നതാണ്.

ഈ പദ്ധതി പരിസ്ഥിതി സൗഹൃദവികസനത്തിന്റെ ഒരു പ്രധാന ഉദാഹരണവും കൂടിയാണ്. ആവശ്യമുള്ള ഊര്‍ജ്ജത്തിന്റെ 25%വും പുനര്‍നിര്‍മ്മാണ ഊര്‍ജ്ജത്തില്‍ നിന്ന് പ്രത്യേകിച്ച് സൗരോര്‍ജ്ജത്തില്‍ നിന്നും ലഭ്യമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ ദീര്‍ഘകാല പദ്ധതി നഗരത്തിലെ ഗതാഗത സംവിധാനത്തില്‍ കാര്‍ബണ്‍ വിസര്‍ജ്ജനം പൂജ്യമാക്കി മാറ്റും. മെട്രോ സംവിധാനത്തിന്റെ ഓരോ ആറാം സ്തൂപത്തിലും ഒരു ലംബമായ പൂന്തോട്ടമുണ്ട്. അവ നഗരത്തിലെ ഖരമാലിന്യം വലിയതോതില്‍ ഉപയോഗിക്കും.

കൊച്ചി മെട്രോയുള്ള എല്ലാ സ്‌റ്റേഷനുകള്‍ക്കും ഒപ്പം ഓപ്പറേറ്റിംഗ് കേന്ദ്രത്തിനും ഇന്ത്യ ഗ്രീന്‍ ബില്‍ഡിംഗ് കൗണ്‍സിലിംഗിന്റെ ഏറ്റവും വലിയ റേറ്റിംഗായ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ചൂവെന്നറിയുന്നതിലും അതീവ സന്തോഷമുണ്ട്.

സുഹൃത്തുക്കളെ,

കഴിഞ്ഞ മൂന്നുവര്‍ഷമായി ഏന്റെ ഗവണ്‍മെന്റ് രാജ്യത്തിന്റെ പൊതു അടിസ്ഥാനസൗകര്യവികസനത്തിന് പ്രത്യേക ശ്രദ്ധയാണ് നല്‍കിവരുന്നത്. റെയില്‍വേ, റോഡുകള്‍, ഊര്‍ജ്ജം എന്നിവയാണ് മുന്‍ഗണനാ മേഖലകള്‍. പ്രഗതി യോഗങ്ങളില്‍ ഏകദേശം എട്ടുലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 175 പദ്ധതികള്‍ ഞാന്‍ വ്യക്തിപരമായി തന്നെ പുനരവലോകനം നടത്തിയിട്ടുണ്ട്. തടസ്സങ്ങള്‍ ഒഴിവാക്കി പദ്ധതി നിര്‍വഹണത്തിന്റെ ശരാശരി തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭാവിതലമുറ അടിസ്ഥാനസൗകര്യങ്ങളായ ചരക്ക് നീക്കം, ഡിജിറ്റല്‍, ഗ്യാസ് എന്നിവയിലാണ് കേന്ദ്രീകരിക്കുന്നത്.

പൊതുഗതാഗത സംവിധാനം പ്രത്യേകിച്ചും നഗരങ്ങളിലേത് മെച്ചപ്പെടുത്തുന്നതിനായി നിരവധി നടപടികളാണ് സ്വീകരിക്കുന്നത്. ഈ മേഖലയിയേക്ക് വിദേശനിക്ഷേപവും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ 50 നഗരങ്ങള്‍ മെട്രോ റെയില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.

മെട്രോ റെയില്‍ സംവിധാനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഗുണങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്. ഈ മേഖലയിലെ നയരൂപീകരണം വേഗത്തിലാക്കിയിട്ടുമുണ്ട്. അടുത്തിടെ മെട്രോ റെയിലിന് വേണ്ട ഇരുമ്പുപാതയുടെ സിഗ്നലിംഗ് സംവിധാനവും ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഉല്‍പ്പാദകര്‍ക്ക് ഇവയുടെ നിര്‍മ്മാണയൂണിറ്റുകള്‍ ദീര്‍ഘകാല ലക്ഷ്യത്തോടെ ഇന്ത്യയില്‍ തന്നെ ആരംഭിക്കുന്നതിന് ഗുണകരമാകും. ”മേക്ക് ഇന്‍ ഇന്ത്യ” ലക്ഷ്യം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മെട്രോ റെയിലിന് വേണ്ട ഇരുമ്പുപാളങ്ങളുടെ നിര്‍മ്മാണത്തിന് ആഭ്യന്തര ഉല്‍പ്പാദകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമവും നടത്തും.

സുഹൃത്തുക്കളെ!

നഗരാസൂത്രണത്തില്‍ ജനകേന്ദ്രീകൃത-വികസനവും ഭൂമിയുടെ ഉപയോഗവും ഗതാതവും സമന്വയിപ്പിച്ചുകൊണ്ടും മാതൃകാപരമായ മാറ്റം അനിവാര്യമാണ്.

ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് 2017 ഏപ്രിലില്‍ ഇന്ത്യാ ഗവണ്‍മെന്റ് ദേശീയ ഗതാഗത അടിസ്ഥാന വികസന നയം (നാഷണല്‍ ട്രാന്‍സിറ്റ് ഓറിയെന്റഡ് ഡെവലപ്പ്‌മെന്റ് പോളിസി) പുറപ്പെടുവിച്ചിട്ടുണ്ട്. നഗരങ്ങളെ ഗതാഗത അടിസ്ഥാനത്തിലുള്ളതില്‍ നിന്നും ഗതാഗത ക്രമീകൃതമാക്കി മാറ്റുകയെന്നതാണ് ഈ നയം ലക്ഷ്യമാക്കുന്നത്. ഇത് നിബിഡമായ കാല്‍നട സമൂഹത്തെ സൃഷ്ടിക്കുകയും സഞ്ചാരത്തിന് പൊതുഗതാഗതത്തെ കൂടുതല്‍ ആശ്രയിക്കുന്നതുമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമാക്കുന്നത്.
മൂല്യം പിടിച്ചുനിര്‍ത്തുന്ന തരത്തിലുള്ള ഒരു സാമ്പത്തികരൂപരേഖ തയാറാക്കിയതിന് ഞാന്‍ വെങ്കയ്യാജി നേതൃത്വം നല്‍കുന്ന കേന്ദ്ര നഗരവികസന മന്ത്രാലയത്തെ അഭിനന്ദിക്കുകയാണ്. ഇത് ഭൂമിയുടെ വില വര്‍ദ്ധിപ്പിക്കുന്നതിനും അവ പിടിച്ചെടുക്കുന്നതിനുമുള്ള സംവിധാനം നല്‍കുന്നുണ്ട്.

കൊച്ചിയിലെ ജനങ്ങളെയും കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷനേയും കേരള മുഖ്യമന്ത്രിയേയും ഈ പ്രധാനപ്പെട്ട നാഴികകല്ല് കൈവരിച്ചതില്‍ അഭിനന്ദിച്ചുകൊണ്ട് ഞാന്‍ അവസാനിപ്പിക്കട്ടെ. സ്മാര്‍ട്ട്‌സിറ്റി റൗണ്ട് വണ്‍ ചലഞ്ച് പ്രക്രിയയില്‍ 2016ല്‍ കൊച്ചിയെ തെരഞ്ഞെടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇതിനെക്കാള്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് അതിടയാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

നന്ദി

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka

Media Coverage

Operation Sagar Bandhu: India provides assistance to restore road connectivity in cyclone-hit Sri Lanka
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 5
December 05, 2025

Unbreakable Bonds, Unstoppable Growth: PM Modi's Diplomacy Delivers Jobs, Rails, and Russian Billions