ഗയാനയിലെ പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം നേടിയ പ്രസിഡന്റ് ഇർഫാൻ അലിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങളുടെ ബന്ധത്തിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു" - ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
"പൊതു-പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം കൈവരിച്ച പ്രസിഡന്റ് ഇർഫാൻ അലിക്ക് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. കരുത്തുറ്റതും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ ആധാരമായ ഇന്ത്യ-ഗയാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു."
@presidentaligy
Heartiest congratulations to President Irfaan Ali on the resounding success in General and Regional elections. I look forward to further strengthening India-Guyana partnership anchored in strong and historical people-to-people ties.@presidentaligy
— Narendra Modi (@narendramodi) September 6, 2025


