ആദ്യമായി രഞ്ജി ട്രോഫി നേടിയ ജമ്മു കശ്മീർ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ഈ ചരിത്ര വിജയം ടീമിന്റെ ശ്രദ്ധേയമായ മനക്കരുത്ത്, അച്ചടക്കം, അഭിനിവേശം എന്നിവ പ്രതിഫലിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ജനതയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ വിജയം മേഖലയിലെ വളർന്നുവരുന്ന കായികാഭിനിവേശത്തെയും പ്രതിഭയെയും അടിവരയിടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ നേട്ടം നിരവധി യുവ അത്‌ലറ്റുകൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കളിക്കാനും പ്രചോദനമാകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു:

"ആദ്യ രഞ്ജി ട്രോഫി വിജത്തിന് ജമ്മു കശ്മീർ ടീമിന് അഭിനന്ദനങ്ങൾ! ഈ ചരിത്ര വിജയം ടീമിന്റെ ശ്രദ്ധേയമായ മനക്കരുത്ത്, അച്ചടക്കം, അഭിനിവേശം എന്നിവ പ്രതിഫലിപ്പിക്കുന്നു. ജമ്മു കശ്മീർ ജനതയ്ക്ക് ഇത് അഭിമാനകരമായ നിമിഷമാണ്, അവിടെ വളർന്നുവരുന്ന കായികാഭിനിവേശത്തെയും പ്രതിഭയെയും ഇത് എടുത്തുകാണിക്കുന്നു. ഈ നേട്ടം നിരവധി യുവ അത്‌ലറ്റുകൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും കൂടുതൽ കളിക്കാനും പ്രചോദനം നൽകട്ടെ."

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Media Coverage

"Overwhelmed By The Warmth": PM Modi Receives Grand Welcome In Uzbekistan
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ഓഗസ്റ്റ് 29
August 29, 2026

New India, New Speed, New Stage: Missiles, Medals, Multilateralism under PM Modi