ജോർജ്‌ടൗണിൽ 2024 നവംബർ 20ന് നടന്ന രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഗ്രനാഡ പ്രധാനമന്ത്രിയും നിലവിലെ ക്യാരികോം അധ്യക്ഷനുമായ ഡിക്കൺ മിച്ചലും അധ്യക്ഷതവഹിച്ചു. ഉച്ചകോടിക്ക് ആതിഥ്യമരുളിയതിനു ഗയാന പ്രസിഡന്റ് ഇർഫാൻ അലിക്കു പ്രധാനമന്ത്രി നന്ദി അറിയിച്ചു. ആദ്യത്തെ ഇന്ത്യ-ക്യാരികോം ഉച്ചകോടി 2019-ൽ ന്യൂയോർക്കിലാണു നടന്നത്. ഗയാന പ്രസിഡന്റിനും ഗ്രനഡ പ്രധാനമന്ത്രിക്കും പുറമേ, ഉച്ചകോടിയിൽ ഇനി പറയുന്നവർ പങ്കെടുത്തു:

·      ഡൊമിനിക്ക പ്രസിഡന്റ് സിൽവാനി ബർട്ടണും ഡൊമിനിക്ക പ്രധാനമന്ത്രി റൂസ്‌വെൽറ്റ് സ്കെറിറ്റും

·      സുരിനാം പ്രസിഡന്റ് ചന്ദ്രികാപെർസാദ് സന്തോഖി

·      ട്രിനിഡാഡ് ആൻഡ് ടുബേഗോ പ്രധാനമന്ത്രി ഡോ. കീത്ത് റൗളി;

·      ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടിലി;

·      ആന്റിഗ്വ & ബാർബുഡ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ

·      ബഹാമസ് പ്രധാനമന്ത്രിയും ധനമന്ത്രിയുമായ ഫിലിപ്പ് എഡ്വേർഡ് ഡേവിസ്, കെ.സി.

·      സെന്റ് ലൂസിയ പ്രധാനമന്ത്രി ഫിലിപ്പ് ജെ പിയറി

·      സെന്റ് വിൻസെന്റ് പ്രധാനമന്ത്രി റാൽഫ് എവറാർഡ് ഗോൺസാൽവസ്

·      ബലീസ് വിദേശകാര്യ മന്ത്രി ഫ്രാൻസിസ് ഫൊൻസേക

·      ജമൈക്ക വിദേശകാര്യ മന്ത്രി കാമിന സ്മിത്ത്

·      സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ് വിദേശകാര്യ മന്ത്രി ഡോ. ഡെൻസിൽ ഡഗ്ലസ്

2. ക്യാരികോമിലെ ജനങ്ങളോട് അഗാധമായ ഐക്യദാർഢ്യം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ബെറിൽ ചുഴലിക്കാറ്റ് ഈ മേഖലയിൽ വരുത്തിയ നാശനഷ്ടങ്ങളിൽ അനുശോചനം അറിയിച്ചു. സമീപ വർഷങ്ങളിലെ വെല്ലുവിളികളും സംഘർഷങ്ങളും ഏറ്റവും കൂടുതൽ ബാധിച്ചത് ഗ്ലോബൽ സൗത്ത് രാജ്യങ്ങളെയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, വിശ്വസനീയ പങ്കാളിയെന്ന നിലയിൽ ക്യാരികോം രാജ്യങ്ങളോടുള്ള ഇന്ത്യയുടെ ഉറച്ച പ്രതിബദ്ധത ആവർത്തിച്ചു. ക്യാരികോം രാജ്യങ്ങളുടെ ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കിയാണ് ഇന്ത്യയുടെ വികസന സഹകരണ പിന്തുണയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

 

3. ഇന്ത്യയുടെ വളരെയടുത്ത വികസന പങ്കാളിത്തവും മേഖലയുമായി ജനങ്ങൾ തമ്മ‌ിലുള്ള കരുത്തുറ്റ ബന്ധവും കൂടുതൽ കെട്ടിപ്പടുക്കുന്നതിന്, ഏഴു പ്രധാന മേഖലകളിൽ പ്രധാനമന്ത്രി ക്യാരികോം രാജ്യങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്തു. ഈ മേഖലകൾ CARICOM എന്ന ചുരുക്കെഴുത്തുമായി നന്നായി യോജിക്കുകയും ഇന്ത്യയും ഈ സംഘവും തമ്മിലുള്ള വളരെയടുത്ത സൗഹൃദബന്ധം വർധിപ്പിക്കുകയും ചെയ്യുന്നു. അവ ഇനി പറയുന്നു:

·      C: Capacity Building (ശേഷി കെട്ടിപ്പടുക്കൽ)

·      A: Agriculture and Food Security (കൃഷിയും ഭക്ഷ്യസുരക്ഷയും)

·      R: Renewable Energy and Climate Change (പുനരുപയോഗ ഊർജവും കാലാവസ്ഥാവ്യതിയാനവും)

·      I: Innovation, Technology and Trade (നൂതനാശയവും സാങ്കേതികവിദ്യയും വ്യാപാരവും)

·      C: Cricket and Culture (ക്രിക്കറ്റും സംസ്കാരവും)

·      O: Ocean Economy and Maritime Security (മഹാസമുദ്ര സമ്പദ്‌വ്യവസ്ഥയും സമുദ്രസുരക്ഷയും)

·      M: Medicine and Healthcare (ഔഷധവും ആരോഗ്യപരിപാലനവും)

4. ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ക്യാരികോം രാജ്യങ്ങൾക്കായി പ്രധാനമന്ത്രി ആയിരം ITEC സ്ലോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളിലെ നിർണായക വെല്ലുവിളിയായ ഭക്ഷ്യസുരക്ഷാമേഖലയിൽ, ഡ്രോണുകൾ, ഡിജിറ്റൽ കൃഷി, കാർഷിക യന്ത്രവൽക്കരണം, മണ്ണുപരിശോധന തുടങ്ങിയ കാർഷിക മേഖലകളിലെ സാങ്കേതികവിദ്യയെ ഉൾക്കൊള്ളുന്ന ഇന്ത്യയുടെ അനുഭവം അദ്ദേഹം പങ്കിട്ടു. സർഗാസ്സം കടൽപ്പായൽ കരീബിയൻ വിനോദസഞ്ചാരത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നതിനാൽ, കടൽപ്പായൽ വളമാക്കി മാറ്റാൻ സഹായിക്കുന്നതിൽ ഇന്ത്യക്കു സന്തോഷമാണുള്ളതെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

5. പുനരുപയോഗ ഊർജം, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിൽ ഇന്ത്യയും ക്യാരികോമും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി, അന്താരാഷ്ട്ര സൗരസഖ്യം,  ദുരന്തനിവാരണ അടിസ്ഥാനസൗകര്യ സഖ്യം,  മിഷൻ ലൈഫ്, ആഗോള ജൈവ ഇന്ധന സഖ്യം തുടങ്ങി ഇന്ത്യയുടെ നേതൃത്വത്തിലുള്ള  സംരംഭങ്ങളുടെ ഭാഗമാകാൻ അംഗങ്ങളോട് അഭ്യർഥിച്ചു. 

6. ഇന്ത്യയിൽ നൂതനാശയം, സാങ്കേതികവിദ്യ, വ്യാപാരം എന്നിവയിലൂടെ വന്ന  പരിവർത്തനാത്മകമായ മാറ്റങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പൊതു സേവന വിതരണം വർധിപ്പിക്കുന്നതിനായി ക്യാരികോമിലെ രാജ്യങ്ങൾക്ക് ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം, ക്ലൗഡ് അധിഷ്ഠിത ഡിജി ലോക്കർ, യുപിഐ മാതൃകകൾ എന്നിവ വാഗ്ദാനം ചെയ്തു.

7. ക്യാരികോമും ഇന്ത്യയും തമ്മിൽ സാംസ്കാരികമായ വളരെയടുത്ത ബന്ധത്തിന് പുറമേ ക്രിക്കറ്റിലും ബന്ധമുണ്ട്. ക്യാരികോം രാജ്യങ്ങളിൽ നിന്നുള്ള 11 യുവ വനിതാ ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യയിൽ പരിശീലനം നൽകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.  ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം അംഗരാജ്യങ്ങളിൽ "ഇന്ത്യൻ സംസ്കാര ദിനങ്ങൾ" സംഘടിപ്പിക്കാനും അദ്ദേഹം നിർദേശിച്ചു.

8. സമുദ്ര സമ്പദ്‌വ്യവസ്ഥയും സമുദ്രസുരക്ഷയും വർധിപ്പിക്കുന്നതിന്, കരീബിയൻ കടലിലെ സമുദ്രമേഖല  മാപ്പിങ്ങിലും ഹൈഡ്രോഗ്രാഫിയിലും ക്യാരികോം അംഗങ്ങളുമായി പ്രവർത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

 

9. ഗുണമേന്മയുള്ളതും താങ്ങാനാകുന്നതുമായ ആരോഗ്യപരിരക്ഷയിലൂടെ ഇന്ത്യ കൈവരിച്ച വിജയത്തെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. ജൻ ഔഷധി കേന്ദ്രങ്ങൾവഴി ബദൽ ബ്രാൻഡിലുള്ള മരുന്നുകൾ ലഭ്യമാക്കുന്നതിനുള്ള ഇന്ത്യയുടെ മാതൃക അദ്ദേഹം വാഗ്ദാനം ചെയ്തു. ക്യാരികോമിലെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനായി യോഗ വിദഗ്ധരെ അയക്കുമെന്നും അദ്ദേഹം അറിയിച്ചു.

10. ഇന്ത്യയും ക്യാരികോമും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഏഴിന പദ്ധതിയെ ക്യാരികോം നേതാക്കൾ സ്വാഗതം ചെയ്തു. ഗ്ലോബൽ സൗത്ത് മേഖലയിലെ ഇന്ത്യയുടെ നേതൃത്വത്തെയും ചെറുദ്വീപ് വികസ്വര രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ നീതിക്കു നൽകുന്ന ശക്തമായ പിന്തുണയെയും അവർ അഭിനന്ദിച്ചു. ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണത്തിന് അവർ ആഹ്വാനം ചെയ്യുകയും ഇക്കാര്യത്തിൽ ഇന്ത്യയുമായി വളരെടുത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായി വ്യക്തമാക്കുകയും ചെയ്തു.

11. ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾക്ക് ശബ്ദം നൽകുന്നതിൽ ഇന്ത്യ ഉറച്ചുനിൽക്കുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അടുത്ത ഇന്ത്യ-ക്യാരികോം ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പിന് പ്രസിഡന്റ് ഇർഫാൻ അലി, പ്രധാനമന്ത്രി ഡിക്കൺ മിച്ചൽ, ക്യാരികോം സെക്രട്ടറിയറ്റ് എന്നിവർക്ക് അദ്ദേഹം നന്ദി പറഞ്ഞു.

12. ഉദ്ഘാടന-സമാപന സെഷനുകളിൽ പ്രധാനമന്ത്രി നടത്തിയ അഭിസംബോധന കാണാൻ ഇനിയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ:

രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഉദ്ഘാടനവേളയിൽ നടത്തിയ പരാമർശങ്ങൾ

രണ്ടാമത് ഇന്ത്യ-കാരികോം ഉച്ചകോടിയുടെ സമാപനവേളയിൽ നടത്തിയ പരാമർശങ്ങൾ

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s Economy Offers Big Opportunities In Times Of Global Slowdown: BlackBerry CEO

Media Coverage

India’s Economy Offers Big Opportunities In Times Of Global Slowdown: BlackBerry CEO
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives due to the collapse of a wall in Visakhapatnam, Andhra Pradesh
April 30, 2025
PM announces ex-gratia from PMNRF

Prime Minister Shri Narendra Modi today condoled the loss of lives due to the collapse of a wall in Visakhapatnam, Andhra Pradesh. He announced an ex-gratia of Rs. 2 lakh from PMNRF for the next of kin of each deceased and Rs. 50,000 to the injured.

The PMO India handle in post on X said:

“Deeply saddened by the loss of lives due to the collapse of a wall in Visakhapatnam, Andhra Pradesh. Condolences to those who have lost their loved ones. May the injured recover soon.

An ex-gratia of Rs. 2 lakh from PMNRF would be given to the next of kin of each deceased. The injured would be given Rs. 50,000: PM @narendramodi”