  ആഫ്രിക്കയിലെ എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇടയിൽ ഇവിടെ ഉണ്ടായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടനാണ്.

 ബ്രിക്‌സ് ഔട്ട്‌റീച്ച് ഉച്ചകോടിയിൽ ആഫ്രിക്ക, ഏഷ്യ, ലാറ്റിൻ അമേരിക്ക എന്നീ രാജ്യങ്ങളുമായി ചിന്തകൾ പങ്കുവയ്ക്കാൻ അവസരം നൽകിയതിന് പ്രസിഡന്റ് റമാഫോസയെ ഞാൻ അഭിനന്ദിക്കുന്നു.

 കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ബ്രിക്‌സിന്റെ എല്ലാ ചർച്ചകളിലും, ഗ്ലോബൽ സൗത്ത്  രാജ്യങ്ങളുടെ മുൻഗണനകളിലും ആശങ്കകളിലും നാം  ശ്രദ്ധ കേന്ദ്രീകരിച്ചു.

 ബ്രിക്‌സ് ഈ വിഷയങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകുന്നത് ഇന്നത്തെ കാലത്ത് നിർണായകമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

 ബ്രിക്സ് ഫോറം വിപുലീകരിക്കാനുള്ള തീരുമാനവും നാം  എടുത്തിട്ടുണ്ട്. എല്ലാ പങ്കാളി രാജ്യങ്ങളെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

 ആഗോള സ്ഥാപനങ്ങളെയും ഫോറങ്ങളെയും പ്രതിനിധികളും ഉൾക്കൊള്ളുന്നവരുമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്കായുള്ള ഒരു സംരംഭമാണിത്.

ശ്രേഷ്ഠരേ,

 നമ്മൾ "ഗ്ലോബൽ സൗത്ത്" എന്ന പദം ഉപയോഗിക്കുമ്പോൾ, അത് ഒരു നയതന്ത്ര പദമല്ല.

 നമ്മുടെ  പൊതുവായ  ചരിത്രത്തിൽ, കൊളോണിയലിസത്തെയും വർണ്ണവിവേചനത്തെയും നാം ഒറ്റക്കെട്ടായി എതിർത്തിട്ടുണ്ട്.

 അഹിംസ, സമാധാനപരമായ ചെറുത്തുനിൽപ്പ് തുടങ്ങിയ ശക്തമായ ആശയങ്ങൾ മഹാത്മാഗാന്ധി വികസിപ്പിച്ചതും പരീക്ഷിച്ചതും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഉപയോഗിച്ചതും ആഫ്രിക്കയുടെ മണ്ണിലാണ്.

 അദ്ദേഹത്തിന്റെ ചിന്തകളും ആശയങ്ങളും നെൽസൺ മണ്ടേലയെപ്പോലുള്ള മഹാനായ നേതാക്കളെ പ്രചോദിപ്പിച്ചു.

 ഈ ശക്തമായ ചരിത്ര അടിത്തറയെ അടിസ്ഥാനമാക്കി, നമ്മുടെ ആധുനിക ബന്ധങ്ങൾക്ക് നാം  ഒരു പുതിയ രൂപം നൽകുന്നു.

ശ്രേഷ്ഠരേ,

 ആഫ്രിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ ഉയർന്ന മുൻഗണന നൽകുന്നു.

 ഉന്നതതല യോഗങ്ങൾക്കൊപ്പം, നാം  ആഫ്രിക്കയിൽ 16 പുതിയ എംബസികളും തുറന്നിട്ടുണ്ട്.

 നിലവിൽ, ആഫ്രിക്കയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയും അഞ്ചാമത്തെ വലിയ നിക്ഷേപകരുമാണ് ഇന്ത്യ.

 അത് സുഡാൻ, ബുറുണ്ടി, റുവാണ്ട എന്നിവിടങ്ങളിലെ ഊർജ്ജ  പദ്ധതികളായാലും എത്യോപ്യയിലെയും മലാവിയിലെയും പഞ്ചസാര പ്ലാന്റുകളായാലും.

 അത് മൊസാംബിക്, ഐവറി കോസ്റ്റ്, ഈശ്വതിനി എന്നിവിടങ്ങളിലെ ടെക്‌നോളജി പാർക്കുകളായാലും ടാൻസാനിയയിലെയും ഉഗാണ്ടയിലെയും ഇന്ത്യൻ സർവകലാശാലകൾ സ്ഥാപിച്ച കാമ്പസുകളായാലും.

 ആഫ്രിക്കൻ രാജ്യങ്ങളിൽ കപ്പാസിറ്റി ബിൽഡിംഗിനും അടിസ്ഥാന സൗകര്യ വികസനത്തിനും  ഇന്ത്യ എപ്പോഴും മുൻഗണന നൽകിയിട്ടുണ്ട്.

 അജണ്ട 2063 പ്രകാരം, ഭാവിയുടെ ആഗോള ശക്തികേന്ദ്രമാകാനുള്ള ആഫ്രിക്കയുടെ യാത്രയിൽ ഇന്ത്യ ഉറ്റ  വിശ്വസ്ത   പങ്കാളിയുമാണ്.

 ആഫ്രിക്കയിലെ ഡിജിറ്റൽ വിഭജനം നികത്താൻ, നാം  ടെലി-വിദ്യാഭ്യാസത്തിലും ടെലി-മെഡിസിനിലും പതിനയ്യായിരത്തിലധികം സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

 നൈജീരിയ, എത്യോപ്യ, ടാൻസാനിയ എന്നിവിടങ്ങളിൽ ഞങ്ങൾ പ്രതിരോധ അക്കാദമികളും കോളേജുകളും സ്ഥാപിച്ചിട്ടുണ്ട്.

 ബോട്സ്വാന, നമീബിയ, ഉഗാണ്ട, ലെസോത്തോ, സാംബിയ, മൗറീഷ്യസ്, സീഷെൽസ്, ടാൻസാനിയ എന്നിവിടങ്ങളിൽ പരിശീലനത്തിനായി ഞങ്ങൾ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

 സ്ത്രീകളുൾപ്പെടെ ഏകദേശം 4400 ഇന്ത്യൻ സമാധാന സേനാംഗങ്ങൾ ആഫ്രിക്കയിൽ സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്നു.

 തീവ്രവാദത്തിനും കടൽക്കൊള്ളയ്ക്കുമെതിരായ പോരാട്ടത്തിൽ ഞങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.

 കോവിഡ് മഹാമാരിയുടെ  വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ, ഞങ്ങൾ പല രാജ്യങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കളും വാക്സിനുകളും വിതരണം ചെയ്തു.

 ഇപ്പോൾ, ആഫ്രിക്കൻ രാജ്യങ്ങളുമായി ചേർന്ന് കൊവിഡിന്റെയും മറ്റ് വാക്‌സിനുകളുടെയും സംയുക്ത നിർമ്മാണത്തിനായി ഞങ്ങൾ പ്രവർത്തിക്കുന്നു.

 മൊസാംബിക്കിലെയും മലാവിയിലെയും ചുഴലിക്കാറ്റുകളോ മഡഗാസ്‌കറിലെ വെള്ളപ്പൊക്കമോ ആകട്ടെ, ഇന്ത്യ എല്ലായ്‌പ്പോഴും ആഫ്രിക്കയ്‌ക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നു.

ശ്രേഷ്ഠരേ,

 ലാറ്റിൻ അമേരിക്ക മുതൽ മധ്യേഷ്യ വരെ;

 പടിഞ്ഞാറൻ ഏഷ്യ മുതൽ തെക്ക്-കിഴക്കൻ ഏഷ്യ വരെ;

 ഇന്തോ-പസഫിക് മുതൽ ഇന്തോ-അറ്റ്ലാന്റിക് വരെ;

 ഇന്ത്യ എല്ലാ രാജ്യങ്ങളെയും ഒരു ആഗോള കുടുംബത്തിന്റെ ഭാഗമായി കാണുന്നു.

 "വസുധൈവ കുടുംബകം" എന്ന ആശയം - അതായത്. ലോകം മുഴുവൻ ഒരു കുടുംബമാണ് - ആയിരക്കണക്കിന് വർഷങ്ങളായി നമ്മുടെ ജീവിതരീതിയുടെ അടിത്തറയാണ്.

 നമ്മുടെ ജി-20 പ്രസിഡൻസിയുടെ മുദ്രാവാക്യം കൂടിയാണിത്.

 ഗ്ലോബൽ സൗത്തിന്റെ ആശങ്കകൾ മുഖ്യധാരയിൽ എത്തിക്കുന്നതിന്, ഞങ്ങൾ മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളെയും നിരവധി വികസ്വര രാഷ്ട്രങ്ങളെയും അതിഥി രാജ്യങ്ങളായി ക്ഷണിച്ചു.

 ജി-20യിൽ ആഫ്രിക്കൻ യൂണിയന് സ്ഥിരാംഗത്വവും ഇന്ത്യ നിർദ്ദേശിച്ചിട്ടുണ്ട്.

ശ്രേഷ്ഠരേ,

 ഒരു ബഹുധ്രുവ ലോകത്തെ ശക്തിപ്പെടുത്താൻ ബ്രിക്‌സിനും നിലവിലെ എല്ലാ സൗഹൃദ രാജ്യങ്ങൾക്കും സഹകരിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.

 ആഗോള സ്ഥാപനങ്ങളെ പ്രാതിനിധ്യവും പ്രസക്തവുമാക്കുന്നതിന് നവീകരിക്കുന്നതിൽ നമുക്ക് പുരോഗതി കൈവരിക്കാനാകും.

 ഭീകരതയെ പ്രതിരോധിക്കുക, പരിസ്ഥിതി സുരക്ഷ, കാലാവസ്ഥാ പ്രവർത്തനം, സൈബർ സുരക്ഷ, ഭക്ഷ്യ ആരോഗ്യ സുരക്ഷ, ഊർജ്ജ സുരക്ഷ, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുക എന്നിവയാണ് ഞങ്ങളുടെ പൊതു താൽപ്പര്യങ്ങൾ. സഹകരണത്തിന് വലിയ സാധ്യതകളുണ്ട്.

 ഇന്റർനാഷണൽ സോളാർ അലയൻസ് പോലുള്ള ഞങ്ങളുടെ അന്താരാഷ്ട്ര സംരംഭങ്ങളിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ എല്ലാവരെയും ക്ഷണിക്കുന്നു; ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ്; ഡിസാസ്റ്റർ റസിലന്റ് ഇൻഫ്രാസ്ട്രക്ചറിനായുള്ള സഖ്യം; ഒരു ഭൂമി ഒരു ആരോഗ്യം; ബിഗ് ക്യാറ്റ് അലയൻസ്; കൂടാതെ ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിനും.

 ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്കുമായി ബന്ധപ്പെടാനും നിങ്ങളുടെ വികസനത്തിനായി അത് പ്രയോജനപ്പെടുത്താനും ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

 ഞങ്ങളുടെ അനുഭവവും കഴിവുകളും നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.

 ഞങ്ങളുടെ സംയുക്ത പ്രയത്‌നങ്ങൾ എല്ലാ വെല്ലുവിളികളെയും ഒരുമിച്ച് നേരിടാനുള്ള ഒരു പുതിയ ആത്മവിശ്വാസം നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 ഒരിക്കൽ കൂടി, ഈ അവസരത്തിന് നിങ്ങൾക്കെല്ലാവർക്കും, പ്രത്യേകിച്ച് പ്രസിഡന്റ് റമാഫോസയോട് ഞാൻ എന്റെ നന്ദി അറിയിക്കുന്നു.

നന്ദി.

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Ilaiyaraaja Credits PM Modi For Padma Vibhushan, Calls Him India’s Most Accepted Leader

Media Coverage

Ilaiyaraaja Credits PM Modi For Padma Vibhushan, Calls Him India’s Most Accepted Leader
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi congratulates Ms. Kamla Persad-Bissessar on election victory in Trinidad and Tobago
April 29, 2025

Prime Minister Shri Narendra Modi extended his congratulations to Ms. Kamla Persad-Bissessar on her victory in the elections. He emphasized the historically close and familial ties between India and Trinidad and Tobago.

In a post on X, he wrote:

"Heartiest congratulations @MPKamla on your victory in the elections. We cherish our historically close and familial ties with Trinidad and Tobago. I look forward to working closely with you to further strengthen our partnership for shared prosperity and well-being of our people."