സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം കൈവരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സുപ്രധാന സംരംഭത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
ദീൻദയാൽ പോർട്ട് അതോറിറ്റി, കാണ്ട്ല, എക്‌സിൽ എഴുതിയ ഒരു പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി കുറിച്ചു:
"ഇത് തീർത്തും അഭിനന്ദനീയ പരിശ്രമമാണ്. സുസ്ഥിരതയെ പിന്തുണയ്ക്കുകയും നെറ്റ്-സീറോ ഉദ്‌വമനം എന്ന നമ്മുടെ ദർശനത്തെ ഇത് ശക്തിപ്പെടുത്തുന്നു."
This is a commendable effort, championing sustainability and powering our Net-Zero vision. https://t.co/lmT17VOSBo
— Narendra Modi (@narendramodi) August 3, 2025


