പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ടെലിഫോണിൽ സംസാരിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സമഗ്ര-തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പരസ്പര പ്രതിബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു. ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ ഉണ്ടായ ശ്രദ്ധേയമായ പുരോഗതി അവർ ക്രിയാത്മകമായി വിലയിരുത്തുകയും ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുവായ നേട്ടത്തിനായി സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനും ആഴത്തിലാക്കുന്നതിനും ഊന്നൽ നൽകുകയും ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച രണ്ടാമത്തെ പ്രധാനമന്ത്രിയായി മാറിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഷെയ്ഖ് മുഹമ്മദ് ഊഷ്മളമായി അഭിനന്ദിക്കുകയും രാഷ്ട്രത്തിനായുള്ള സേവനത്തിൽ തുടർന്നും വിജയം ആശംസിക്കുകയും ചെയ്തു.
ഇന്ത്യൻ ജനതയോട് പ്രകടിപ്പിച്ച സ്നേഹത്തിനും ആശംസകൾക്കും അദ്ദേഹത്തിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു.


