പങ്കിടുക
 
Comments

മൗറീഷ്യസ് സുപ്രീം കോടതി കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗനാഥും ചേര്‍ന്ന് 2020 ജൂലൈ 30ന് ഉദ്ഘാടനം ചെയ്യും. മൗറീഷ്യസ് ജൂഡീഷ്യറിയിലെ മുതിര്‍ന്ന അംഗങ്ങളും ഇരു രാജ്യങ്ങളിലും നിന്നുള്ള വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന വീഡിയോ കോണ്‍ഫറന്‍സിലായിരിക്കും ഉദ്ഘാടനം നടക്കുന്നത്. ഇന്ത്യ നല്‍കിയ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. കോവിഡിനു ശേഷം പോര്‍ട്ട ലൂയി തലസ്ഥാന നഗരിയില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന പ്രഥമ അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഇത്.

2016ല്‍ മൗറീഷ്യസിന് ഇന്ത്യ അനുവദിച്ച 35.3 കോടി യു.എസ്. ഡോളര്‍ ‘പ്രത്യേക സാമ്പത്തിക പാക്കേജ്’ പ്രകാരം നടപ്പാക്കുന്ന അഞ്ചു പദ്ധതികളില്‍ ഒന്നാണ് പുതിയ സുപ്രീം കോടതി കെട്ടിട നിര്‍മാണം. നിശ്ചിത സമയത്തിനകം പ്രതീക്ഷിച്ചതിലും കുറഞ്ഞ ചെലവില്‍ കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. 10 നിലകൡലായി 25,000 ചതുരശ്ര മീറ്റര്‍ വരുന്ന കെട്ടിടം 4,700 ചതുരശ്ര മീറ്ററിലേറെ സ്ഥലത്താണു നിലകൊള്ളുന്നത്. ആധുനിക രൂപകല്‍പനയില്‍ ഹരിതാഭ നിലനിര്‍ത്തിയുള്ള കെട്ടിടത്തിനു താപ, ശബ്ദ ഇന്‍സുലേഷനും ഉയര്‍ന്ന ഊര്‍ജ ക്ഷമതയും ഉണ്ട്.

2019 ഒക്ടോബറില്‍ മൗറീഷ്യസിലെ മെട്രോ എക്‌സ്പ്രസ് പദ്ധതിയുടെ ഒന്നാം ഘട്ടവും പുതിയ ഇ.എന്‍.ടി. ആശുപത്രി പദ്ധതിയും പ്രധാനമന്ത്രി മോദിയും മൗറീഷ്യസ് പ്രധാനമന്ത്രിയും ചേര്‍ന്ന ഉദ്ഘാടനം ചെയ്തിരുന്നു. ഇവ രണ്ടും പ്രത്യേക സാമ്പത്തിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ചതാണ്. മെട്രോ എക്‌സ്പ്രസ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ 12 കിലോ മീറ്റര്‍ മെട്രോ പാത കഴിഞ്ഞ സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായ 14 കിലോമീറ്റര്‍ മെട്രോ പാത നിര്‍മാണം നടന്നുവരികയാണ്. ഇ.എന്‍.ടി. ആശുപത്രി പദ്ധതിയിലൂടെ നൂറു കിടക്കകളോടുകൂടിയ നൂതന ഇ.എന്‍.ടി. ആശുപത്രി മൗറീഷ്യസില്‍ ഒരുക്കാന്‍ ഇന്ത്യ സഹായിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തിന്റെ അടയാളമായി നഗരത്തിലെ പ്രധാന നാഴികക്കല്ലായി സുപ്രീം കോടതി കെട്ടിടം നിലകൊള്ളുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.

 

Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi

Media Coverage

'Little boy who helped his father at tea stall is addressing UNGA for 4th time'; Democracy can deliver, democracy has delivered: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
PM discusses cyclone situation with Odisha CM
September 26, 2021
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has discussed the cyclone situation in parts of Odisha with the Chief Minister, Shri Naveen Patnaik.

In a tweet, the Prime Minister said;

"Discussed the cyclone situation in parts of Odisha with CM @Naveen_Odisha Ji. The Centre assures all possible support in overcoming this adversity. Praying for the safety and well-being of everybody."