ശ്രേഷ്ടനായ  ചാൻസലർ ഷോൾസ്,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ ,

മാധ്യമങ്ങളിൽ  നിന്നുള്ള പങ്കാളികളേ ,

ഗുട്ടാൻ ടാഗ്!

ആശംസകൾ!

ഗുട്ടാൻ ടാഗ്!

ആശംസകൾ!


എന്റെ സുഹൃത്ത് ചാൻസലർ ഷോൾസിനെയും അദ്ദേഹത്തിന്റെ സംഘത്തെയും ഞാൻ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. വർഷങ്ങൾക്ക് ശേഷമാണ് ചാൻസലർ ഷോൾസ് ഇന്ത്യ സന്ദർശിക്കുന്നത്. 2012-ലെ അദ്ദേഹത്തിന്റെ സന്ദർശനം, ഹാംബർഗിലെ  ഒരു മേയറുടെ  എന്ന നിലയ്ക്കുള്ള ആദ്യ ഇന്ത്യൻ  സന്ദർശനാമായിരുന്നു . ഇന്ത്യ-ജർമ്മൻ ബന്ധത്തിന്റെ സാധ്യതകൾ അദ്ദേഹം വളരെ മുമ്പുതന്നെ മനസ്സിലാക്കിയിരുന്നുവെന്ന് വ്യക്തമാണ്. 

കഴിഞ്ഞ വർഷം ഞങ്ങൾ മൂന്ന് കൂടിക്കാഴ്ച്ചകൾ നടത്തിയിരുന്നു. ഓരോ തവണയും, അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും ദർശനവും നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊർജവും ഉൾക്കാഴ്ചയും  നൽകി. ഇന്നത്തെ യോഗത്തിലും സുപ്രധാനമായ എല്ലാ ഉഭയകക്ഷി, പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഞങ്ങൾ വിശദമായി ചർച്ച ചെയ്തു.

സുഹൃത്തുക്കളേ , 

ഇന്ത്യയും ജർമ്മനിയും പങ്കിടുന്ന ശക്തമായ ബന്ധങ്ങൾ പങ്കിട്ട ജനാധിപത്യ മൂല്യങ്ങളിലും പരസ്പരം താൽപ്പര്യങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലും അധിഷ്ഠിതമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും സാമ്പത്തികവുമായ കൈമാറ്റങ്ങളുടെ ഒരു നീണ്ട ചരിത്രവും പങ്കിടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന സഹകരണം ഇരു രാജ്യങ്ങളിലെയും ജനങ്ങൾക്ക്  പ്രയോജനകരമാണെന്ന് മാത്രമല്ല, ഇന്നത്തെ പിരിമുറുക്കം നിറഞ്ഞ ലോകത്ത് ഒരു നല്ല സന്ദേശം നൽകുകയും ചെയ്യുന്നു.

യൂറോപ്പിലെ ഞങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്നതിനൊപ്പം, ഇന്ത്യയിലെ നിക്ഷേപത്തിന്റെ ഒരു പ്രധാന സ്രോതസ്സ് കൂടിയാണ് ജർമ്മനി. ഇന്ന്, "മേക്ക് ഇൻ ഇന്ത്യ", "ആത്മനിർഭർ ഭാരത്" കാമ്പെയ്‌നുകൾ കാരണം, ഇന്ത്യയിലെ എല്ലാ മേഖലകളിലും പുതിയ അവസരങ്ങൾ തുറക്കുന്നു. ഈ അവസരങ്ങളിൽ ജർമ്മനി കാണിക്കുന്ന താൽപ്പര്യം ഞങ്ങൾക്ക് വളരെ പ്രോത്സാഹജനകമാണ്.

ചാൻസലർ ഷോൾസും ഇന്ത്യൻ വ്യവസായ പ്രമുഖരുമായി ഇന്ന് വന്ന ബിസിനസ്സ് പ്രതിനിധി സംഘം വിജയകരമായ ഒരു കൂടിക്കാഴ്ച നടത്തി, കൂടാതെ ചില നല്ലതും പ്രധാനപ്പെട്ടതുമായ കരാറുകളും ഒപ്പുവച്ചു. ഡിജിറ്റൽ പരിവർത്തനം, ഫിൻടെക്, ഐടി, ടെലികോം, വിതരണ ശൃംഖലകളുടെ വൈവിധ്യവൽക്കരണം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖരിൽ നിന്ന് ഉപയോഗപ്രദമായ ചിന്തകളും നിർദ്ദേശങ്ങളും  നമുക്ക്  കേൾക്കാൻ കഴിഞ്ഞു.

സുഹൃത്തുക്കളേ ,

മൂന്നാം രാജ്യങ്ങളുടെ വികസനത്തിനായുള്ള ത്രികോണ വികസന സഹകരണത്തിന് കീഴിൽ ഇന്ത്യയും ജർമ്മനിയും പരസ്പര സഹകരണം വർദ്ധിപ്പിക്കുകയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, നമ്മുടെ രാജ്യങ്ങളിലെ  ജനങ്ങൾ  തമ്മിലുള്ള ബന്ധവും ദൃഢമായിട്ടുണ്ട്. കഴിഞ്ഞ വർഷം ഡിസംബറിൽ ഒപ്പുവച്ച മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പാർട്ണർഷിപ്പ് ഉടമ്പടിയോടെ ഈ ബന്ധം കൂടുതൽ ആഴത്തിലാക്കും.

മാറുന്ന കാലത്തിന്റെ ആവശ്യകതകൾക്കനുസരിച്ച്, നമ്മുടെ ബന്ധങ്ങളിൽ പുതിയതും ആധുനികവുമായ വശങ്ങൾ ഞങ്ങൾ കൂട്ടിച്ചേർക്കുന്നു. കഴിഞ്ഞ വർഷം എന്റെ ജർമ്മനി സന്ദർശന വേളയിൽ ഞങ്ങൾ ഹരിതവും സുസ്ഥിരവുമായ വികസന പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിര വികസന ലക്ഷ്യങ്ങൾ എന്നീ മേഖലകളിൽ ഞങ്ങൾ സഹകരണം വിപുലീകരിക്കുകയാണ്. പുനരുപയോഗ ഊർജം, ഹരിത  ഹൈഡ്രജൻ, ജൈവ ഇന്ധനം തുടങ്ങിയ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും ഞങ്ങൾ തീരുമാനിച്ചു.

സുഹൃത്തുക്കളേ ,

സുരക്ഷയും പ്രതിരോധ സഹകരണവും നമ്മുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി മാറും. ഈ മേഖലയിൽ ഉപയോഗിക്കപ്പെടാത്ത നമ്മുടെ കഴിവുകൾ പൂർണ്ണമായി തിരിച്ചറിയാനുള്ള ശ്രമങ്ങൾ നാം  ഒരുമിച്ച് തുടരും. തീവ്രവാദത്തിനും വിഘടനവാദത്തിനുമെതിരായ പോരാട്ടത്തിൽ ഇന്ത്യയും ജർമ്മനിയും തമ്മിൽ സജീവമായ സഹകരണമുണ്ട്. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാൻ യോജിച്ച പ്രവർത്തനം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സമ്മതിക്കുന്നു.

സുഹൃത്തുക്കളേ ,

കോവിഡ് മഹാമാരിയുടെയും ഉക്രെയ്ൻ സംഘർഷത്തിന്റെയും പ്രത്യാഘാതങ്ങൾ ലോകമെമ്പാടും അനുഭവപ്പെട്ടു. ഇവ വികസ്വര രാജ്യങ്ങളെ പ്രത്യേകിച്ച് പ്രതികൂലമായി ബാധിച്ചു. ഇതിനെക്കുറിച്ചുള്ള ഞങ്ങളുടെ പങ്കിട്ട ആശങ്ക ഞങ്ങൾ പ്രകടിപ്പിച്ചു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയൂ എന്ന് ഞങ്ങൾ സമ്മതിക്കുന്നു. ജി20യുടെ അധ്യക്ഷ സ്ഥാനത്തിരിക്കുമ്പോഴും  ഞങ്ങൾ ഇക്കര്യങ്ങൾ  ഊന്നിപ്പറയുന്നുണ്ട്.

ഉക്രെയ്നിലെ സംഭവവികാസങ്ങളുടെ തുടക്കം മുതൽ, ഈ തർക്കം സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കണമെന്ന് ഇന്ത്യ നിർബന്ധിച്ചു. ഏത് സമാധാന പ്രക്രിയയ്ക്കും സംഭാവന നൽകാൻ ഇന്ത്യ തയ്യാറാണ്. ആഗോള യാഥാർത്ഥ്യങ്ങളെ മികച്ച രീതിയിൽ പ്രതിഫലിപ്പിക്കുന്നതിന് ബഹുമുഖ സ്ഥാപനങ്ങളുടെ പരിഷ്കരണം ആവശ്യമാണെന്നും ഞങ്ങൾ സമ്മതിച്ചിട്ടുണ്ട്. യുഎൻ സെക്യൂരിറ്റി കൗൺസിൽ പരിഷ്കരിക്കുന്നതിന് ജി4-നുള്ളിലെ ഞങ്ങളുടെ സജീവ പങ്കാളിത്തത്തിൽ നിന്ന് ഇത് വ്യക്തമാണ്.

ശ്രേഷ്ഠരേ ,

എല്ലാ രാജ്യവാസികൾക്കും വേണ്ടി ഞാൻ ഒരിക്കൽ കൂടി താങ്കളെയും താങ്കളുടെ സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു. ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യാൻ ഞങ്ങൾക്ക് വീണ്ടും അവസരം ലഭിക്കും. നിങ്ങളുടെ ഇന്ത്യാ സന്ദർശനത്തിനും ഇന്നത്തെ ഞങ്ങളുടെ പ്രയോജനകരമായ  ചർച്ചയ്ക്കും വളരെ നന്ദി.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
India's new FTA playbook looks beyond trade and tariffs to investment ties

Media Coverage

India's new FTA playbook looks beyond trade and tariffs to investment ties
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 ജനുവരി 14
January 14, 2026

Viksit Bharat Rising: Economic Boom, Tech Dominance, and Cultural Renaissance in 2025 Under the Leadership of PM Modi