''വ്യവസായ പരിശീലന കേന്ദ്രങ്ങളിലെ (ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ) 9 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ ബിരുദദാനം ഇന്ന് ചരിത്രം സൃഷ്ടിച്ചു''
''യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ഓരോ വ്യക്തിയുടെയും ആദരവാണ് വിശ്വകര്‍മ ജയന്തി, ഇത് തൊഴിലാളി ദിനമാണ്''
''ഇന്ത്യയില്‍, തൊഴിലാളിയുടെ കഴിവുകളില്‍ ദൈവത്തെ ചിത്രീകരിക്കുന്നത് നാം എപ്പോഴും കാണാറുണ്ട്, അവരെ വിശ്വകര്‍മ്മയുടെ രൂപത്തിലാണ് കാണപ്പെടുന്നത്''
''ഇത് ഇന്ത്യയുടെ നൂറ്റാണ്ടായി മാറുന്നതിന്, ഇന്ത്യയിലെ യുവജനങ്ങള്‍ വിദ്യാഭ്യാസത്തിലേതുപോലെ വൈദഗ്ധ്യത്തിലും പ്രാവീണ്യം നേടേണ്ടത് വളരെ പ്രധാനമാണ്''
''ഐ.ടി.ഐകളില്‍ നിന്ന് സാങ്കേതിക പരിശീലനം നേടിയ യുവാക്കളെ സൈന്യത്തില്‍ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി പ്രത്യേക വ്യവസ്ഥ''
''ഇതില്‍ ഐ.ടി.ഐകളുടെ പങ്ക് വളരെ പ്രധാനമാണ്, നമ്മുടെ യുവാക്കള്‍ ഈ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം''
''ഇന്ത്യയ്ക്ക് വൈദഗ്ധ്യത്തിലും വൈവിധ്യത്തിലും ഗുണനിലവാരമുണ്ട്''
'' ഒരു യുവാവിന് വിദ്യാഭ്യാസത്തിന്റെ ശക്തിയ്‌ക്കൊപ്പം നൈപുണ്യത്തിന്റെ ശക്തിയും ഉള്ളപ്പോള്‍, അവന്റെ ആത്മവിശ്വാസം സ്വയമേവ വര്‍ദ്ധിക്കുന്നു''
''മാറിവരുന്ന ആഗോള സാഹചര്യങ്ങളില്‍, ലോകത്തിന്റെ വിശ്വാസം ഇന്ത്യയിലാണ്''
പ്രഥമ കൗശല്‍ ദീക്ഷന്ത് സമരോഹില്‍ വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു.

പ്രഥമ കൗശല്‍ ദീക്ഷന്ത് സമരോഹില്‍ വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്തു. ഏകദേശം 40 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയില്‍ പങ്കുചേര്‍ന്നു.

21-ാം നൂറ്റാണ്ടില്‍ ഇന്ത്യ മുന്നേറുമ്പോള്‍, 40 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ നമ്മളുമായി വെര്‍ച്ച്വലി ബന്ധപ്പെട്ടിരിക്കെ, വ്യാവസായിക പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിലെ 9 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ നൈപുണ്യ ബിരുദദാനത്തിന്റെ ഈ അവസരത്തില്‍ ഇന്ന് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. വിശ്വകര്‍മ്മ ഭഗവാന്റെ ജന്മവാര്‍ഷികത്തില്‍ തങ്ങളുടെ കഴിവുകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ നൂതനാശയത്തിന്റെ പാതയിലേക്ക് ആദ്യ ചുവടുവയ്ക്കുകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''നിങ്ങളുടെ ഹൃദ്യമായ തുടക്കം പോലെ തന്നെ നാളത്തേക്കുള്ള നിങ്ങളുടെ യാത്രയും കൂടുതല്‍ ക്രിയാത്മകമാകുമെന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയും'', അദ്ദേഹം പറഞ്ഞു.

അന്തസ്സിന്റെയും വൈദഗ്ധ്യത്തിന്റെയും ഉത്സവമാണിതെന്ന് വിശ്വകര്‍മ ജയന്തിയെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് വിശ്വകര്‍മ്മ ജയന്തിയുടെ സുപ്രധാന അവസരത്തില്‍ വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനകരമാണെന്ന് ഒരു ശില്‍പി ദൈവത്തിന്റെ വിഗ്രഹം നിര്‍മ്മിക്കുന്നതിനെ സാമ്യപ്പെടുത്തികൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ''യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ കഠിനാധ്വാനം ചെയ്യുന്ന ഓരോ വ്യക്തിയുടെയും ആദരവാണ് വിശ്വകര്‍മ്മ ജയന്തി, ഇത് തൊഴിലാളി ദിനമാണ്'', അദ്ദേഹം പറഞ്ഞു ''ഇന്ത്യയില്‍, തൊഴിലാളിയുടെ നൈപുണ്യത്തില്‍ ദൈവത്തെ ചിത്രീകരിക്കുന്നത് നാം എപ്പോഴും കാണാറുണ്ട്, അവരെ വിശ്വകര്‍മ്മാവിന്റെ രൂപത്തിലാണ് കാണുന്നത്''പ്രധാനമന്ത്രി തുടര്‍ന്നു. അവര്‍ക്കുള്ള വൈദഗ്ധ്യത്തില്‍ എവിടെയോ ദൈവത്തിന്റെ ഒരു അംശമുണ്ടെന്ന് ശ്രീ മോദി വിശദീകരിച്ചു. ''കൗശലാഞ്ജലി പോലെ വിശ്വകര്‍മ്മ ഭഗവാനുള്ള വൈകാരികമായ ആദരാഞ്ജലി പോലെയാണ് ഈ പരിപാടിയെന്ന് ഞാന്‍ മനസ്സിലാക്കുന്നു'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭഗവാന്‍ വിശ്വകര്‍മ്മയുടെ പ്രചോദനത്തോടെ ഇന്ത്യ പുതിയ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്നും നൈപുണ്യ വികസനത്തിന് ഊന്നല്‍ നല്‍കി ''ശ്രമേവ് ജയതേ'' എന്ന പാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും കഴിഞ്ഞ എട്ട് വര്‍ഷത്തെ ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു. ''ഇത് ഇന്ത്യയുടെ നൂറ്റാണ്ടായി മാറുന്നതിന്, ഇന്ത്യയിലെ യുവജനങ്ങള്‍ വിദ്യാഭ്യാസത്തിലും വൈദഗ്ധ്യത്തിലും ഒരുപോലെ പ്രാവീണ്യം നേടേണ്ടത് വളരെ പ്രധാനമാണ'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഗവണ്‍മെന്റ് മുന്‍ഗണന നല്‍കുന്നുണ്ടെന്നും ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ''നമ്മുടെ രാജ്യത്തെ ആദ്യത്തെ ഐ.ടി.ഐ 1950-ലാണ് സ്ഥാപിതമായത്. തുടര്‍ന്നുള്ള ഏഴ് പതിറ്റാണ്ടിനുള്ളില്‍ 10,000 ഐ.ടി.ഐകള്‍ രാജ്യത്ത് രൂപീകരിച്ചു. നമ്മുടെ ഗവണ്‍മെന്റിന്റെ 8 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം 5000 പുതിയ ഐ.ടി.ഐ.കള്‍ സൃഷ്ടിച്ചു. കഴിഞ്ഞ 8 വര്‍ഷത്തിനിടെ ഐ.ടി.ഐകളില്‍ 4 ലക്ഷത്തിലധികം പുതിയ സീറ്റുകള്‍ അധികമായി ചേര്‍ത്തു'', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ നൈപുണ്യ പരിശീലന സ്ഥാപനങ്ങള്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സ്, ഐ.ടി.ഐകള്‍ക്ക് പുറമെ ആയിരക്കണക്കിന് നൈപുണ്യ വികസന കേന്ദ്രങ്ങള്‍ എന്നിവയും രാജ്യത്തുടനീളം തുറന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സ്‌കൂള്‍ തലത്തില്‍ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനായി ഗവണ്‍മെന്റ് 5000-ലധികം നൈപുണ്യ കേന്ദ്രങ്ങള്‍ തുറക്കാന്‍ പോകുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയതിന് ശേഷം, അനുഭവാധിഷ്ഠിത പഠനം പ്രോത്സാഹിപ്പിക്കുകയും സ്‌കൂളുകളില്‍ നൈപുണ്യ കോഴ്‌സുകള്‍ ആരംഭിക്കുകയും ചെയ്യുന്നുണ്ട്.

പത്താം ക്‌ളാസ്  പാസായ ശേഷം ഐ.ടി.ഐയിലേക്ക് വരുന്നവര്‍ക്ക് നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ വഴി 12-ാം ക്‌ളാസ് ക്ലിയറിങ് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭിക്കുമെന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചപ്പോള്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. ''ഇത് നിങ്ങളുടെ തുടര്‍ പഠനങ്ങള്‍ കൂടുതല്‍ സുഗമമാക്കും'', ശ്രീ മോദി കൂട്ടിച്ചേര്‍ത്തു. ഐ.ടി.ഐകളില്‍ നിന്ന് സാങ്കേതിക പരിശീലനം നേടിയ യുവാക്കളെ സൈന്യത്തില്‍ റിക്രൂട്ട് ചെയ്യുന്നതിന് പ്രത്യേക വ്യവസ്ഥയുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ കാലഘട്ടമായ 'ഇന്‍ഡസ്ട്രി 4.0'-നെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ വിജയത്തില്‍ വ്യാവസായിക പരിശീലന സ്ഥാപനങ്ങള്‍ക്ക് വലിയ പങ്കു വഹിക്കാനുണ്ടെന്ന് അഭിപ്രായപ്പെട്ടു. കാലത്തിനനുസരിച്ച് ജോലിയുടെ സ്വഭാവവും മാറിക്കൊണ്ടിരിക്കുന്നുണ്ടെന്നും അതുകൊണ്ട് നമ്മുടെ ഐ.ടി.ഐകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആധുനിക കോഴ്‌സുകളുടെയും സൗകര്യം ലഭിക്കാന്‍ ഗവണ്‍മെന്റ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോഡിംഗ്, നിര്‍മ്മിത ബുദ്ധി (എ.ഐ), റോബോട്ടിക്‌സ്, 3 ഡി പ്രിന്റിംഗ്, ഡ്രോണ്‍ ടെക്‌നോളജി, ടെലിമെഡിസിന്‍ എന്നിവയുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകള്‍ ഐ.ടി.ഐകളില്‍ ആരംഭിച്ചിട്ടുണ്ടെന്ന് കോഴ്‌സുകളുടെ ലഭ്യതയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു. പുനരുപയോഗ ഊര്‍ജം, സൗരോര്‍ജ്ജം, വൈദ്യുത വാഹനങ്ങള്‍ എന്നീ മേഖലകളില്‍ ഇന്ത്യ മുന്നിട്ട് നില്‍ക്കുന്നതിനാല്‍ നമ്മുടെ പല ഐ.ടി.ഐകളിലും ഇത്തരം മേഖലകളുമായി ബന്ധപ്പെട്ട കോഴ്‌സുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''നിങ്ങളെപ്പോലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ ഇത് എളുപ്പമാകും'', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് സാങ്കേതികവിദ്യ വികസിക്കുന്നതിനനുസരിച്ച് തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നതായി എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ ലഭ്യമാക്കുന്നതിലേയും ലക്ഷക്കണക്കിന് പൊതു സേവന കേന്ദ്രങ്ങള്‍ തുറക്കുന്നതിലേയും സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, പറഞ്ഞു. ഐ.ടി.ഐ.കളില്‍ നിന്ന് പാസായ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാമങ്ങളില്‍ കൂടുതല്‍ കൂടുതല്‍ തൊഴില്‍അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ''ഗ്രാമത്തിലെ മൊബൈല്‍ റിപ്പയര്‍ ജോലികളോ കാര്‍ഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യയോ, വളം തളിക്കുന്നതോ അല്ലെങ്കില്‍ ഡ്രോണുകളുടെ സഹായത്തോടെ മരുന്ന് വിതരണം ചെയ്യുന്നതോ ആകട്ടെ, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ അത്തരത്തിലുള്ള നിരവധി പുതിയ തൊഴിലുകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു. ''ഇതില്‍ നമ്മുടെ ഐ.ടി.ഐകളുടെ പങ്ക് വളരെ പ്രധാനമാണ്, നമ്മുടെ യുവാക്കള്‍ ഈ സാദ്ധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം''. മനസില്‍ സമാനമായ കാഴ്ചപ്പാടോടെ ഐ.ടി.ഐകളെ നവീകരിക്കാന്‍ ഗവണ്‍മെന്റ് നിരന്തരമായി പ്രവര്‍ത്തിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നൈപുണ്യ വികസനത്തോടൊപ്പം യുവാക്കള്‍ക്ക് മൃദൃവൈദഗ്ധ്യവും (സോഫ്റ്റ് സ്‌കില്‍) ഉണ്ടായിരിക്കേണ്ടതും ഒരുപോലെ പ്രധാനമാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഒരു വ്യാപാര പദ്ധതി തയ്യാറാക്കല്‍, ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള പദ്ധതികള്‍, ആവശ്യമായ ഫോമുകള്‍ പൂരിപ്പിക്കല്‍, പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ കോഴ്‌സിന്റെ ഭാഗമായി ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ഉദാഹരണങ്ങള്‍ നല്‍കികൊണ്ട് ശ്രീ മോദി പറഞ്ഞു. ''ഗവണ്‍മെന്റിന്റെ ഈ പരിശ്രമങ്ങളുടെ ഫലമാണ് ഇന്ന് ഇന്ത്യയ്ക്ക് വൈദഗ്ധ്യത്തിലും വൈവിദ്ധ്യത്തിലുമുള്ള ഗുണനിലവാരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, നമ്മുടെ ഐ.ടി.ഐകളില്‍ നിന്ന് വിജയിച്ചുവരുന്നവര്‍ ലോക നൈപുണ്യ മത്സരങ്ങളില്‍ നിരവധി വലിയ സമ്മാനങ്ങള്‍ നേടുന്നുണ്ട്'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഒരു യുവാവിന് വിദ്യാഭ്യാസത്തിന്റെ ശക്തിയും നൈപുണ്യത്തിന്റെ ശക്തിയും ഉണ്ടാകുമ്പോള്‍, അവന്റെ ആത്മവിശ്വാസം സ്വയമേവ വര്‍ദ്ധിക്കുന്നു. യുവാജനങ്ങള്‍ നൈപുണ്യങ്ങളാല്‍ ശാക്തീകരിക്കപ്പെട്ട് പുറത്തുവരുമ്പോള്‍, എങ്ങനെ തന്റെ ജോലി ചെയ്യണമെന്ന ആശയം അവനുണ്ടാകുന്നു, സ്വാശ്രയത്തിന്റെ ഈ മനോഭാവത്തെ പിന്തുണയ്ക്കുന്നതിന്'' നൈപുണ്യ വികസനത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, ജാമ്യമില്ലാതെ വായ്പ നല്‍കുന്ന മുദ്ര യോജന, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ തുടങ്ങിയ പദ്ധതികളുടെ കരുത്ത് പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

''ലക്ഷ്യം മുന്നിലുണ്ട്, നിങ്ങള്‍ ആ ദിശയിലേക്ക് നീങ്ങണം. ഇന്ന് രാജ്യം നിങ്ങളുടെ കൈപിടിച്ചു, നാളെ നിങ്ങള്‍ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം'', പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നമ്മുടെ ജീവിതത്തിന്റെ അടുത്ത 25 വര്‍ഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അടുത്ത 25 വര്‍ഷത്തോടൊപ്പം പ്രധാനമാണെന്ന് ആസാദി കാ അമൃത് കാലിലേക്ക് എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിച്ചുകൊണ്ട്, ശ്രീ മോദി പറഞ്ഞു. ''നിങ്ങളെല്ലാവരുമാണ് മേയ്ക്ക് ഇന്‍ ഇന്ത്യയുടെയും വോക്കല്‍ ഫോര്‍ ലോക്കല്‍ സംഘടിതപ്രവര്‍ത്തനത്തിന്റെയും നേതാക്കള്‍. ഇന്ത്യയുടെ വ്യവസായത്തിന്റെ നട്ടെല്ല് പോലെയാണ് നിങ്ങള്‍, അതുകൊണ്ട് വികസിത ആത്മനിര്‍ഭര്‍ ഭാരത് എന്ന പ്രതിജ്ഞ നിറവേറ്റുന്നതില്‍ നിങ്ങള്‍ക്ക് വലിയ പങ്കുണ്ട്'', പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ലോകത്തിലെ പല വലിയ രാജ്യങ്ങള്‍ക്കും അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനും അവരുടെ വേഗത നിലനിര്‍ത്താനും വൈദഗ്ധ്യമുള്ള തൊഴിലാളികളെ ആവശ്യമാണെന്ന് ആഗോള തലത്തിലുള്ള അവസരങ്ങള്‍ ഉയര്‍ത്തിക്കാട്ടി, പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തും വിദേശത്തും നിരവധി അവസരങ്ങള്‍ കാത്തിരിക്കുന്നുണ്ടെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ''മാറിവരുന്ന ആഗോള സാഹചര്യങ്ങളില്‍, ഇന്ത്യയിലുള്ള ലോകത്തിന്റെ ആത്മവിശ്വാസവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കൊറോണ കാലഘട്ടത്തില്‍ പോലും, ഏറ്റവും വലിയ വെല്ലുവിളികള്‍ക്ക് പരിഹാരം നല്‍കാന്‍ തങ്ങളുടെ വൈദഗ്ധ്യമുള്ള തൊഴിലാളികളും യുവാക്കളും എത്ര പ്രാപ്തരാണെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ട്''. ആരോഗ്യ സേവനമായാലും ഹോട്ടല്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റായാലും ഡിജിറ്റല്‍ പരിഹാരങ്ങളായാലും ദുരന്തനിവാരണ മേഖലയിലായാലും ഇന്ത്യക്കാര്‍ അവരുടെ കഴിവുകളുംപ്രതിഭകളും കാരണം എല്ലാ രാജ്യങ്ങളിലും വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അവരുടെ ഭാവിയുടെ അടിത്തറയായി മാറുന്ന കഴിവുകള്‍ നവീകരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി തന്റെ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് ആവര്‍ത്തിച്ചു. ''നൈപുണ്യത്തിന്റെ കാര്യം വരുമ്പോള്‍, നിങ്ങളുടെ മന്ത്രം നൈപുണ്യം പുനര്‍നൈപുണ്യം ഉയര്‍ന്ന നൈപുണ്യം എന്നായിരിക്കണം! എന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പുതിയ കഴിവുകള്‍ പഠിക്കാനും അവരുടെ അറിവുകള്‍ പങ്കുവയ്ക്കാനും പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു. നിങ്ങള്‍ ഈ വേഗതയില്‍ മുന്നോട്ട് പോകുമെന്നും, നിങ്ങളുടെ വൈദഗ്ധ്യം ഉപയോഗിച്ച്, നവഇന്ത്യയുടെ മികച്ച ഭാവിക്ക് നിങ്ങള്‍ ദിശാബോധം നല്‍കുമെന്നും എനിക്ക് ഉറപ്പുണ്ട്,''.

 

 

 

 

 

 

 

"പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India

Media Coverage

'Wed in India’ Initiative Fuels The Rise Of NRI And Expat Destination Weddings In India
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 15
December 15, 2025

Visionary Leadership: PM Modi's Era of Railways, AI, and Cultural Renaissance