പങ്കിടുക
 
Comments
The Rule of Law has been a core civilizational value of Indian society since ages: PM Modi
About 1500 archaic laws have been repealed, says PM Modi
No country or society of the world can claim to achieve holistic development or claim to be a just society without Gender Justice: PM Modi

ന്യൂഡെല്‍ഹിയില്‍ രാജ്യാന്തര ജുഡീഷ്യല്‍ സമ്മേളനത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. സമ്മേളനത്തില്‍ വിശിഷ്ടരായ സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരും പ്രമുഖ അഭിഭാഷകരും വിദേശ പ്രതിനിധികളും പങ്കെടുത്തു.

ലോകത്തിലെ പൗരന്‍മാരിലെല്ലാം ആത്മവിശ്വാസവും വിശ്വാസവും പ്രചോദിപ്പിക്കുന്ന ജുഡീഷ്യറിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച പ്രധാനമന്ത്രി, 21ാം നൂറ്റാണ്ടിന്റെ മൂന്നാം ദശാബ്ദത്തിന്റെ തുടക്കത്തിലാണു ജുഡീഷ്യല്‍ സമ്മേളനം നടക്കുന്നതെന്ന് ഓര്‍മിപ്പിച്ചു.

ഈ ദശാബ്ദം ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം മാറ്റങ്ങള്‍ നടന്നുവരുന്ന വര്‍ഷമാണെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക, സാമ്പത്തിക, സാങ്കേതിക മേഖലകളിലാണു പരിവര്‍ത്തനം സംഭവിക്കുന്നതെന്നും ഇത് യുക്തിയും നീതിസമത്വവും അടിസ്ഥാനപ്പെടുത്തി ആയിരിക്കണമെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. ‘അതിനാല്‍, ജുഡീഷ്യറിയും മാറുന്ന ലോകവും എന്ന ഈ സമ്മേളനത്തിന്റെ പ്രമേയം ഏറ്റവും അനുയോജ്യവും പ്രസക്തവുമാണ്’, അദ്ദേഹം തുടര്‍ന്നു.

‘രാജ്യം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സമ്മേളനം നടക്കുന്നത്’, പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അഭിഭാഷകനെന്ന നിലയില്‍ കേസ് കിട്ടാന്‍ കമ്മീഷന്‍ നല്‍കേണ്ടിവരും എന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഗാന്ധിജി അതിനു തയ്യാറാകാതിരുന്ന സംഭവം അനുസ്മരിച്ച അദ്ദേഹം, സത്യസന്ധതയിലും സേവനത്തിലും ഗാന്ധിജി അര്‍പ്പിച്ചിരുന്ന വിശ്വാസം അദ്ദേഹത്തെ വളര്‍ത്തിയ രീതിയിലിയൂടെയും ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും പഠിച്ചതിലൂടെയും ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി.

‘രാജ്യം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഈ സമ്മേളനം നടക്കുന്നത്’, പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

അഭിഭാഷകനെന്ന നിലയില്‍ കേസ് കിട്ടാന്‍ കമ്മീഷന്‍ നല്‍കേണ്ടിവരും എന്ന സാഹചര്യം ഉണ്ടായപ്പോള്‍ ഗാന്ധിജി അതിനു തയ്യാറാകാതിരുന്ന സംഭവം അനുസ്മരിച്ച അദ്ദേഹം, സത്യസന്ധതയിലും സേവനത്തിലും ഗാന്ധിജി അര്‍പ്പിച്ചിരുന്ന വിശ്വാസം അദ്ദേഹത്തെ വളര്‍ത്തിയ രീതിയിലിയൂടെയും ഇന്ത്യന്‍ പാരമ്പര്യവും സംസ്‌കാരവും പഠിച്ചതിലൂടെയും ലഭിച്ചതാണെന്നു ചൂണ്ടിക്കാട്ടി.

 

നിയമമാണു പരമപ്രധാനം എന്ന മാതൃകയില്‍ അധിഷ്ഠിതമാണ് ഇന്ത്യന്‍ തത്വശാസ്ത്രമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ജുഡീഷ്യറിയുടെ അടുത്തകാല വിധികള്‍ ശാന്തമായി സ്വീകരിക്കാന്‍ 130 കോടി ഇന്ത്യക്കാരെ പ്രാപ്തരാക്കിയത് ഈ തത്വശാസ്ത്രത്തിലുള്ള വിശ്വാസമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭരണ ഘടന കേവലം ഒരു അഭിഭാഷകന്റെ രേഖയല്ല, അതു ജീവിതം വഹിക്കുന്ന വാഹനമാണ്, അതിന്റെ സത്ത എല്ലായ്‌പ്പോഴും കാലത്തിന്റെ സത്തയാണ്’ എന്ന ഡോ.ബി.ആര്‍.അംബേദ്കറുടെ വാചകം ഉദ്ധരിച്ച പ്രധാനമന്ത്രി, ഈ വികാരം നമ്മുടെ കോടതികള്‍ മുന്‍പോട്ടു കൊണ്ടുപോയിട്ടുണ്ടെന്നും നിയമനിര്‍മാണ സഭയും ഉദ്യോഗസ്ഥ സംവിധാനവും അതിനെ സജീവമാക്കി നിലനിര്‍ത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി.

‘എല്ലാ വെല്ലുവിളികള്‍ക്കിടയിലും ഓരോരുത്തരുടെയും പരിമിതികള്‍ മനസ്സിലാക്കി ഭരണഘടനയുടെ മൂന്നു സ്തംഭങ്ങള്‍ രാജ്യത്തിനു ശരിയായ പാത കാണിച്ചുതന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങള്‍ ഈ പാരമ്പര്യത്തെ ശക്തിപ്പെടുത്തി’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാലഹരണപ്പെട്ട 1500 നിയമങ്ങള്‍ അതിവേഗം റദ്ദാക്കിയെന്നും സമൂഹത്തെ ശക്തമാക്കുന്ന കുറെ പുതിയ നിയമങ്ങള്‍ നടപ്പാക്കിയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ലിംഗനീതി ലോകം’ എന്ന പ്രമേയം ഈ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ‘ലിംഗനീതി നടപ്പാക്കാതെ ഒരു രാജ്യത്തിനും സമ്പൂര്‍ണ വികസനം നേടാന്‍ സാധിക്കില്ല. നീതി അവകാശപ്പെടാനും സാധിക്കില്ല’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പെണ്‍കുട്ടികളെ സൈന്യത്തില്‍ നിയമിക്കുക, ഫൈറ്റര്‍ പൈലറ്റുകളെ തെരഞ്ഞെടുക്കുന്ന നടപടി പരിഷ്‌കരിക്കുക, ഖനികളില്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുക തുടങ്ങി ലിംഗസമത്വം ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് കൈക്കൊണ്ട നടപടികള്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ലോകത്തില്‍ ജോലി ചെയ്യുന്ന അമ്മമാര്‍ക്കു ശമ്പളത്തോടുകൂടി 26 ആഴ്ചത്തെ അവധി നല്‍കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

വികസനവും പരിസ്ഥിതിയും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിലും ഈ രംഗത്തു മാര്‍ഗനിര്‍േദശം തുടരുന്നതിലും പ്രധാനമന്ത്രി ജുഡീഷ്യറിയെ നന്ദി അറിയിച്ചു. അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷിക്കപ്പെടുകയും വേണമെന്ന് ഇന്ത്യ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നീതി ലഭ്യമാക്കുന്നത് എളുപ്പമാക്കാന്‍ സാങ്കേതിക വിദ്യ അനിവാര്യമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളെയും ഇ-കോര്‍ട്ട് ഇന്റഗ്രേറ്റഡ് മിഷന്‍ മോഡ് പ്രോജക്ട് വഴി ബന്ധിപ്പിക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നും ശ്രീ. മോദി വ്യക്തമാക്കി. ‘നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റ ഗ്രിഡ് സ്ഥാപിച്ചതും കോടതി നടപടികള്‍ എളുപ്പമുള്ളതാക്കി മാറ്റും’, അദ്ദേഹം പറഞ്ഞു. കൃത്രിമ ബുദ്ധിയും മാനുഷിക ബോധ്യവും തമ്മിലുള്ള ചേര്‍ച്ച ഇന്ത്യയിലെ ജുഡീഷ്യല്‍ നടപടിക്കു കൂടുതല്‍ ഊര്‍ജം പകരുമെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
How MISHTI plans to conserve mangroves

Media Coverage

How MISHTI plans to conserve mangroves
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2023 മാർച്ച് 21
March 21, 2023
പങ്കിടുക
 
Comments

PM Modi's Dynamic Foreign Policy – A New Chapter in India-Japan Friendship

New India Acknowledges the Nation’s Rise with PM Modi's Visionary Leadership