ആദരണീയ കിരീടാവകാശി,

ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹത്തിലെ വിശിഷ്ട വ്യക്തികളേ,

ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ മേഖലകളിലെ പ്രമുഖരുമായി ചർച്ചകളിൽ ഏർപ്പെടാൻ ഞങ്ങൾക്ക് അവസരം ലഭിച്ചിരിക്കുകയാണ്. ഇത്രയും വിപുലമായ രീതിയിൽ ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് നോർവേ പ്രധാനമന്ത്രിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു.

ഇന്ന് നോർവേയിലെയും ഇന്ത്യയിലെയും ബിസിനസ്സ്, ഗവേഷണ സമൂഹങ്ങൾക്കിടയിൽ ഇവിടെയുണ്ടാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. പങ്കെടുക്കുന്നവരിൽ ചിലരുടെ വാക്കുകൾ കേൾക്കാൻ അവസരം ലഭിച്ചു, അവരെ കേൾക്കുന്നത് നമ്മുടെ പങ്കാളിത്തത്തിന്റെ അടിത്തറ വളരെ ശക്തമാണെന്ന ആത്മവിശ്വാസം നൽകുന്നു.

 

ഇത് വെറുമൊരു സാധ്യതകളുടെ പങ്കാളിത്തം മാത്രമല്ല, ഇതൊരു തെളിയിക്കപ്പെട്ട പങ്കാളിത്തമാണ്. ഭക്ഷ്യവസ്തുക്കൾ, ഇന്ധനം, വളം എന്നിവയുടെ സുരക്ഷ ആഗോള വെല്ലുവിളികളായി മാറിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ അവ പരിഹരിക്കാൻ ഇന്ത്യയും നോർവേയും ഒന്നിച്ച് പ്രവർത്തിക്കുകയാണ്. ഇന്ത്യയുടെ ഭക്ഷ്യമേഖലയിൽ ഓർക്ല നടത്തുന്ന നിക്ഷേപങ്ങളായാലും എക്വിനോർ ഇന്ത്യയിലേക്ക് എൽപിജിയും എൽഎൻജിയും വിതരണം ചെയ്യുന്നതായാലും അല്ലെങ്കിൽ യാര ഇന്റർനാഷണൽ ഇന്ത്യയുടെ വളം മേഖലയ്ക്ക് നൽകുന്ന സംഭാവനകളായാലും ഈ സഹകരണങ്ങൾ നമ്മുടെ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇവിടെ സന്നിഹിതരായിരിക്കുന്ന സിഇഒമാരിൽ പലരും ഇന്ത്യയിൽ നടക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിലും മറ്റ് നിക്ഷേപക ഉച്ചകോടികളിലും വലിയ ആവേശത്തോടെ നിരന്തരം പങ്കെടുത്തിട്ടുണ്ടെന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇനി നമ്മൾ ഈ പങ്കാളിത്തത്തിന്റെ തീവ്രത വർധിപ്പിക്കുകയും ഇതിനെ പുതിയ അതിരുകളിലേക്ക് നയിക്കുകയും വേണം.

ഇനി ഓരോ ചുവടും മുന്നോട്ട് വെച്ചാൽ മാത്രം പോരാ. നമുക്ക് നമ്മുടെ വേഗത വർധിപ്പിക്കേണ്ടിവരും, അതോടൊപ്പം നമ്മുടെ ലക്ഷ്യങ്ങൾ കൂടുതൽ ഉയരത്തിൽ നിശ്ചയിക്കുകയും വേണം.

സുഹൃത്തുക്കളേ,

ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്ന നിങ്ങളെല്ലാവരും ഇന്ത്യയെക്കുറിച്ച് നിങ്ങൾ ഇവിടെ നടത്തിയ ചർച്ചകളും - ഇതിനേക്കാൾ മികച്ച ഒരു സമയം വേറെയുണ്ടാകില്ലെന്ന് ഞാൻ വിശ്വസിക്കുന്നു. ശരിയായ സമയത്തെ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തുന്നത് വലിയൊരു മാറ്റം കൊണ്ടുവരാൻ സഹായിക്കുന്ന മികച്ച അവസരങ്ങളുടെ ഒരു നിമിഷമാണ് ഇന്ന്.

2025 ഒക്ടോബറിൽ യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനുമായി നമ്മൾ വ്യാപാര-സാമ്പത്തിക പങ്കാളിത്ത കരാർ അഥവാ "TEPA" നടപ്പിലാക്കി. അതുല്യവും സവിശേഷവുമായ ഈ കരാർ നമുക്കിടയിലുള്ള പ്രതിഭയുടെയും സാങ്കേതികവിദ്യയുടെയും പരസ്പര വിശ്വാസത്തിന്റെയും ഒരു കരാറാണ്. 

ഈ കരാറിലൂടെ അടുത്ത പതിനഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 100 ബില്യൺ ഡോളർ നിക്ഷേപിക്കാനും പത്തുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും EFTA രാജ്യങ്ങൾ ഒരു ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. ഇതൊരു വലിയ ലക്ഷ്യമാണ്, എന്നാൽ ഇത് കൈവരിക്കാൻ സാധിക്കുന്നതുമാണ്. ഇന്ത്യയിലെ നിങ്ങളുടെ നിക്ഷേപങ്ങളെ യഥാർത്ഥ നേട്ടങ്ങളാക്കി മാറ്റുക എന്നത് ഞങ്ങളുടെ ഉറപ്പാണെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു.

 

സുഹൃത്തുക്കളേ,

നിങ്ങൾക്ക് പ്രത്യേകിച്ചും പ്രയോജനപ്പെട്ടേക്കാവുന്ന രണ്ട് മേഖലകളെക്കുറിച്ച് പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന മധ്യവർഗം പോഷകാഹാരം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ വലിയ രീതിയിലുള്ള ആവശ്യകത സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയിലെ ഈ ആവശ്യകത നിറവേറ്റുന്നതിൽ നോർവേയിലെ ഭക്ഷ്യ, മത്സ്യബന്ധന, ആരോഗ്യ പരിപാലന കമ്പനികൾക്ക് ശക്തമായ പങ്കാളികളാകാൻ കഴിയും.

അതുപോലെ തന്നെ, ശുദ്ധോർജ്ജ മേഖലയിൽ ഇന്ത്യയുടെ അഭിലാഷങ്ങൾ ലോകത്ത് മറ്റെവിടെയുമുള്ളതിനേക്കാൾ വലുതാണ്. 2030-ഓടെ, 500 ഗിഗാവാട്ട് ശുദ്ധമായ ഊർജ്ജവും 5 മില്യൺ ടൺ ഗ്രീൻ ഹൈഡ്രജനും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം നമ്മൾ നിശ്ചയിച്ചിട്ടുണ്ട്. ശുദ്ധോർജ്ജ നിക്ഷേപം എന്നത് നോർവീജിയൻ വെൽത്ത് ഫണ്ടിന്റെയും ഒരു മുൻഗണനാ വിഷയമാണ്. ഇന്ത്യയുടെ ഹരിത ഊർജ്ജ ഭാവിയിലെ ഒരു സുപ്രധാന പങ്കാളിയാകാൻ ഞാൻ നോർവേയെ ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

"പരിഷ്കരിക്കുക, നടപ്പിലാക്കുക, പരിവർത്തനം ചെയ്യുക" എന്ന മന്ത്രത്താൽ നയിക്കപ്പെട്ട് നാം മുന്നോട്ട് പോകുമ്പോൾ, കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിലേക്ക് തിരിഞ്ഞുനോക്കിയാൽ, ഇന്ത്യയുടെ സാമ്പത്തിക ഡിഎൻഎയ്ക്ക് നാം അടിസ്ഥാനപരമായ മാറ്റം വരുത്തിയിട്ടുണ്ടെന്ന് കാണാൻ കഴിയും.

ഞങ്ങൾ നിയമപരമായ അനുവർത്തനങ്ങൾ നിരന്തരം കുറച്ചുകൊണ്ടിരിക്കുകയാണ്, കൂടാതെ ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം ഇനിയും മെച്ചപ്പെടുത്തുന്നതിനായി ​വളരെ സജീവമായ നടപടികളാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്.

 

അടുത്തിടെ നികുതി, തൊഴിൽ നിയമങ്ങൾ, ഭരണം തുടങ്ങിയ മേഖലകളിൽ നമ്മൾ അടുത്ത തലമുറാ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉത്പാദന മേഖലയെ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുന്നതിനുള്ള ഏറ്റവും മികച്ച ചില അവസരങ്ങളാണ്  ഇപ്പോൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. പല പ്രധാന മേഖലകളിലും നമ്മൾ പ്രോത്സാഹനങ്ങളും നൽകിവരുന്നുണ്ട്.

ഇതിന് തിളക്കമാർന്ന ഒരു ഉദാഹരണമാണ് നമ്മുടെ കപ്പൽ നിർമ്മാണ മേഖല. ഈ മേഖലയെ ഒരു തന്ത്രപ്രധാന ഉത്പാദന മേഖലയായി വികസിപ്പിക്കുന്നതിനായി ഞങ്ങൾ അതിവേഗം പ്രവർത്തിക്കുകയാണ്. കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ സ്ഥാപിക്കുകയും അതിന്റെ വളർച്ചയ്ക്കായി ഒരു സമഗ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു.

കപ്പൽ നിർമ്മാണത്തോടൊപ്പം എംആർഒ (വിമാന/കപ്പൽ അറ്റകുറ്റപ്പണികൾ), ഹരിത കപ്പൽ ഗതാഗതം, സമുദ്ര സേവനങ്ങൾ എന്നിവയ്ക്കുള്ള ഒരു ആഗോള കേന്ദ്രമായും ഇന്ത്യ ഉയർന്നുവരുകയാണ്.

ഇന്ന് നോർവേയുടെ കപ്പലുകളിൽ ഏകദേശം 10 ശതമാനവും ഇന്ത്യയിലാണ് നിർമ്മിക്കുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇത് 25 ശതമാനമായി ഉയർത്താൻ നമുക്ക് സാധിക്കുമോ? ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ ഇതിനകം തന്നെ വേഗത കൈവരിച്ചിട്ടുണ്ട്. നമുക്ക് ഇനി വേണ്ടത് വലിയ ലക്ഷ്യങ്ങളുടെ പിന്തുണയുള്ള വലിയ ചുവടുവെപ്പുകളാണ്.

ഇന്ത്യയുടെ നയപരമായ സ്ഥിരതയുടെയും പ്രോത്സാഹനങ്ങളുടെയും ​ഗുണം പ്രയോജനപ്പെടുത്തിക്കൊണ്ട് ഈ മേഖലയിലെ പ്രധാന പങ്കാളികളാകാൻ ഞാൻ നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് പ്രധാനമന്ത്രിയും ഞാനും ചേർന്ന് ഇന്ത്യ-നോർവേ ബന്ധത്തെ ഒരു ഹരിത തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഈ തന്ത്രപ്രധാന പങ്കാളിത്തത്തിലൂടെ നിർണ്ണായക ധാതുക്കൾ, എഐ, സൈബർ സാങ്കേതികവിദ്യകൾ, ബഹിരാകാശം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ നോർവീജിയൻ കമ്പനികൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. ഈ എല്ലാ മേഖലകളിലും നവീകരണത്തിന്റെയും ഉത്പാദനത്തിന്റെയും ഒരു കേന്ദ്രമായി ഇന്ത്യയെ മാറ്റാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ ഇന്ത്യ-നോർവേ ബന്ധത്തെ ലാബുകളിൽ നിന്ന് ലാബുകളിലേക്കും സർവ്വകലാശാലകളിൽ നിന്ന് സർവ്വകലാശാലകളിലേക്കും ശാസ്ത്രജ്ഞരിൽ നിന്ന് ശാസ്ത്രജ്ഞരിലേക്കുമുള്ള പങ്കാളിത്തമായി മാറ്റുകയാണ്. ഇന്ത്യയുടെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും (CSIR) സ്റ്റാർട്ടപ്പ് ഫണ്ടുകളും നോർവേയിലെ ഗവേഷണ സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുകയാണ്. ഇത് ഇരുരാജ്യങ്ങളുടെയും ഗവേഷണ-സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കും.

 

സുഹൃത്തുക്കളേ,

നിങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പരിഹരിക്കുന്നതിനായി 'ഇൻവെസ്റ്റ് ഇന്ത്യ'യ്ക്ക് കീഴിൽ നോർവേയ്ക്കായി ഒരു സമർപ്പിത വ്യാപാര സുഗമമാക്കൽ ഡെസ്ക് ഞങ്ങൾ തുറന്നിട്ടുണ്ട്. ഈ ഡെസ്ക് ഇന്ത്യയിലെ നിങ്ങളുടെ നിക്ഷേപ യാത്രയെ കൂടുതൽ സുഗമവും വേഗതയേറിയതും ഫലപ്രദവുമാക്കും. 

ഇത്തരമൊരു സമർപ്പിത സംവിധാനം ഗണ്യമായ സൗകര്യം നൽകുന്നു. ഇത് സംസ്ഥാന ​ഗവൺമെന്റുകളുമായുള്ള ഏകോപനം നിങ്ങൾക്ക് കൂടുതൽ എളുപ്പമാക്കുകയും ചെയ്യുന്നു. തീരുമാമെടുക്കൽ പ്രക്രിയകളിൽ എന്തെങ്കിലും മാറ്റങ്ങളോ പിന്തുണയോ ആവശ്യമായി വരുമ്പോഴെല്ലാം അവയും വളരെ വേഗത്തിൽ പരിഹരിക്കാൻ സാധിക്കും. അതുകൊണ്ടാണ് ഞങ്ങൾ ഈ പ്രത്യേക ക്രമീകരണം സൃഷ്ടിച്ചത്.

 

ഇനി നിങ്ങളോടെല്ലാവർക്കുമുള്ള എന്റെ പ്രധാന സന്ദേശം ഇതാണ്: വരൂ, ഇന്ത്യയിലെ നിങ്ങളുടെ പ്രവർത്തന മേഖലയും വലിയ ലക്ഷ്യങ്ങളും വിപുലീകരിക്കൂ. നിങ്ങളെ ഇന്ത്യയിലേക്ക് ഞാൻ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

ഈ അനുഭവങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിക്കാനുള്ള അവസരവും നിങ്ങൾക്ക് ലഭിക്കും. എന്റെ ഭാഗത്തുനിന്നുള്ള ഉറപ്പും ആത്മവിശ്വാസവും ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്. ഒരു തരത്തിൽ പറഞ്ഞാൽ, പന്ത് ഇപ്പോൾ നിങ്ങളുടെ കോർട്ടിലാണ്.

നന്ദി.

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Indian public relations industry pegged to reach ₹4,500 cr by 2030: Report

Media Coverage

Indian public relations industry pegged to reach ₹4,500 cr by 2030: Report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister shares Sanskrit Subhashitam greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra
July 03, 2026

The Prime Minister, Shri Narendra Modi, shared a Sanskrit Subhashitam, greeting all the devotees of Lord Shiva on the commencement of the sacred Shri Amarnath Yatra from today:

“वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥"

The Subhashitam says, "I daily worship the merciful Lord Amarnath, whose nature cannot be comprehended through speech, intellect, mind, the senses, or even through severe finances, who is easily attainable through devotion, and who is the refuge of those who bow before him."

The Prime Minister wrote on X;

समस्त शिवभक्तों को पावन-पुनीत श्री अमरनाथ यात्रा के शुभारंभ की अनंत शुभकामनाएं! बाबा बर्फानी के दिव्य दर्शन की यह यात्रा आप सभी के जीवन में सुख-समृद्धि, सौभाग्य और उत्तम स्वास्थ्य लेकर आए।

जय बाबा बर्फानी!

वाग्बुद्धिचित्तकरणैश्च तपोभिरुग्रैः
शक्यं समाकलयितुं न यदीयरूपम्।

तं भक्तिभावसुलभं शरणं नतानां
नित्यं भजाम्यऽमरनाथमहं दयालुम्॥