ഇന്ത്യയെ പ്രതിനിധാനംചെയ്തു വിവിധ രാജ്യങ്ങൾ സന്ദർശിച്ച വിവിധ പ്രതിനിധിസംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്ച നടത്തി. സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും ഭീകരവാദഭീഷണി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും വിശദീകരിക്കുന്നതിൽ ഈ പ്രതിനിധികൾ നിർണായക പങ്കുവഹിച്ചു. ആഗോള വേദികളിൽ ഇന്ത്യയുടെ ശബ്ദം മുന്നോട്ടുകൊണ്ടുപോകുന്നതിൽ പ്രതിനിധിസംഘങ്ങൾ കാട്ടിയ അർപ്പണബോധത്തെ ശ്രീ മോദി പ്രശംസിച്ചു.
















എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“ഇന്ത്യയെ പ്രതിനിധാനം ചെയ്തു വിവിധ രാജ്യങ്ങളിലെത്തി, സമാധാനത്തോടുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെക്കുറിച്ചും ഭീകരവാദ ഭീഷണി ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ച വിവിധ പ്രതിനിധിസംഘങ്ങളിലെ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. അവർ ഇന്ത്യയുടെ ശബ്ദം മുന്നോട്ടുവച്ച രീതിയിൽ നമുക്കേവർക്കും അഭിമാനമുണ്ട്.”
Met members of the various delegations who represented India in different countries and elaborated on India's commitment to peace and the need to eradicate the menace of terrorism. We are all proud of the manner in which they put forward India's voice. pic.twitter.com/MZqQYgsAEp
— Narendra Modi (@narendramodi) June 10, 2025


