സ്വാമി വിവേകാനന്ദന്റെ നേതൃത്വ ഉപദേശങ്ങള്‍ പിന്തുടരുന്നതിന് രാജ്യത്തെ യുവജനങ്ങളോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വികസനത്തിനായി അഭിവന്ദ്യനായ സന്യാസിവര്യന്‍ നല്‍കിയ സംഭാവനകളെ പ്രകീര്‍ത്തിക്കുകയും ചെയ്തു. രണ്ടാമത് ദേശീയ യൂത്ത് പാര്‍ലമെന്റ് ഉത്സവത്തിന്റെ സമാപനചടങ്ങില്‍ ഇന്ന് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിവികസനത്തില്‍ നിന്നും സ്ഥാപനനിര്‍മ്മാണത്തിലേക്കുള്ള ധർമപരമായ പ്രക്രിയയിലെ സ്വാമിയുടെ സംഭാവനകളെക്കുറിച്ചും തിരിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

സ്വാമി വിവേകാനന്ദന്റെ സ്വാധീനമേഖലയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട വ്യക്തികള്‍ പുതിയ സ്ഥാപനങ്ങള്‍ സൃഷ്ടിക്കുകയും ആ സ്ഥപാനങ്ങള്‍ മാറി മാറി പുതിയ സ്ഥാപന നിര്‍മ്മാതാക്കളെ സൃഷ്ടിക്കുകയും ചെയ്തുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇസംരംഭകത്വത്തിന്റെ ഉദാഹരണത്തിലൂടെ ഇത് ഇന്ത്യയുടെ ഒരു വലിയ ശക്തിയാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഒരു വ്യക്തി ഒരു മഹത്തായ കമ്പനിയുണ്ടാക്കുകയും ആ കമ്പനിയുടെ പരിസ്ഥിതി നിരവധി സമര്‍ത്ഥരായ വ്യക്തികള്‍ക്ക് ജന്മം നല്‍കുകയും അവര്‍ അവരുടെ കാലത്ത് പുതിയ കമ്പനികള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി.

അടുത്തിടെ രൂപം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയം നല്‍കുന്ന അയവുള്ളതും നുതനാശയസംബന്ധിയായ  പഠന ഘടനയുടെയും നേട്ടം കൈമുതലാക്കണമെന്ന് അദ്ദേഹം യുവതയോട് ആവശ്യപ്പെട്ടു. യുവാക്കളുടെ അഭിലാഷങ്ങള്‍, വൈദഗ്ധ്യം, മനസിലാക്കല്‍തി തിരഞ്ഞെടുക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കികൊണ്ട് മികച്ച വ്യക്തികളെ സൃഷ്ടിക്കുകയാണ് നയം ലക്ഷ്യമാക്കുന്നത്. രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസ സംരംഭകത്വ അവസരങ്ങള്‍ ലഭ്യമാക്കുമെന്ന് അദ്ദേഹം എടുത്ത് പറഞ്ഞു . ''ഈ രാജ്യത്ത് ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതിനാണ് നമ്മള്‍ ശ്രമിക്കുന്നത്, അതിന്റെ അഭാവം മൂലം യുവാക്കള്‍ വിദേശതീരങ്ങളിലേക്ക് നോക്കാന്‍ നിര്‍ബന്ധിതരാകുകയാണ്'', പ്രധാനമന്ത്രി പറഞ്ഞു.

ആത്മവിശ്വാസവും, തെളിഞ്ഞ ഹൃദയവും, ഭയമില്ലാത്തതും, ധീരരുമായ യുവാക്കളാണ് രാജ്യത്തിന്റെ അടിത്തറയെന്നത് സ്വാമി വിവേകാനന്ദനാണ് തിരിച്ചറിഞ്ഞതെന്നതിന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.യുവാക്കള്‍ക്ക് വേണ്ടി ശ്രീ മോദി സ്വാമി വിവേകാനന്ദന്റെ മന്ത്രങ്ങളും അവതരിപ്പിച്ചു. ശാരീരിക ക്ഷമതയ്ക്ക് 'ഇരുമ്പിന്റെ മസിലുകളും  ഉരുക്കിന്റെ ഞരമ്പുകളാണ് വേണ്ടത്'. ഗവണ്‍മെന്റ് ഫിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിക്കുന്നു; യോഗയും കായികമേഖലയ്ക്ക് പുതിയ സൗകര്യങ്ങളും ലഭ്യമാക്കുന്നു. വ്യക്തിത്വവികസനത്തിന് ''നിങ്ങളില്‍ വിശ്വസിക്കുക' എന്നതായിരുന്നു ഉപദേശം; നേതൃത്വത്തിനും കൂട്ടായ പ്രവര്‍ത്തനത്തിനും ' എല്ലാവരിലും വിശ്വസിക്കുക'എന്നാണ് സ്വാമിജി പറഞ്ഞിരുന്നത്.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Year Ender 2025: Major Income Tax And GST Reforms Redefine India's Tax Landscape

Media Coverage

Year Ender 2025: Major Income Tax And GST Reforms Redefine India's Tax Landscape
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 29
December 29, 2025

From Culture to Commerce: Appreciation for PM Modi’s Vision for a Globally Competitive India