പങ്കിടുക
 
Comments

മൂന്നാമതു ഭൂട്ടാന്‍ പൊതു തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനും അദ്ദേഹത്തിന്റെ പാര്‍ട്ടി ജയം നേടിയതിനും ഭൂട്ടാന്‍ ഡ്രക്ക് ന്യാംറപ് ഷോഗ്പ പ്രസിഡന്റ് ഡോ. ലോടേ ഷെറിങ്ങിനെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ടെലിഫോണിലൂടെ അഭിനന്ദനം അറിയിച്ചു. ഭൂട്ടാനില്‍ ജനാധിപത്യം സംരക്ഷിക്കുന്നതില്‍ നിര്‍ണായകമാംവിധം പൊതു തെരഞ്ഞെടുപ്പു വിജയകരമായി നടത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു.
ഇരുഭാഗത്തെയും താല്‍പര്യങ്ങളും മൂല്യങ്ങളും അടിസ്ഥാനമാക്കിയും അങ്ങേയറ്റത്തെ പരസ്പര വിശ്വാസം നിലനിര്‍ത്തിയും അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചറിഞ്ഞും ഭൂട്ടാനുമായുള്ള സവിശേഷമായ സൗഹൃദവും സഹകരണവും ഇനിയും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ അങ്ങേയറ്റം പ്രാധാന്യം കല്‍പിക്കുന്നു എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ സൂവര്‍ണ ജൂബിലി ആഘോഷങ്ങള്‍ നടന്നുവരുന്നതിനെക്കുറിച്ച് സൂചിപ്പിച്ച അദ്ദേഹം, ഭൂട്ടാന്‍ ഗവണ്‍മെന്റിന്റെയും ജനതയുടെയും മുന്‍ഗണനകളും താല്‍പര്യങ്ങളും അടിസ്ഥാനമാക്കി സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനായി പുതിയ ഭൂട്ടാന്‍ ഗവണ്‍മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ഇക്കാര്യത്തില്‍ ഇന്ത്യക്കുള്ളതു ശാശ്വതമായ പ്രതിജ്ഞാബദ്ധത ആണെന്നും വെളിപ്പെടുത്തി. ഡോ. ലോടേ ഷെറിങ്ങിനെ ഇന്ത്യാ സന്ദര്‍ശനത്തിനായി ക്ഷണിക്കുകയും ചെയ്തു.

ആശംസകള്‍ക്കു പ്രധാനമന്ത്രി ശ്രീ. മോദിയോടു നന്ദി പറഞ്ഞ ഡോ. ലോടേ ഷെറിങ്, ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും പരമാവധി നേരത്തേ സന്ദര്‍ശനം നടത്തുമെന്നു വ്യക്തമാക്കുകയും ചെയ്തു. സവിശേഷവും ബഹുമുഖവുമായ ഉഭയകക്ഷി സഹകരണം ഭൂട്ടാനിലെയും ഇന്ത്യയിലെയും ജനങ്ങള്‍ക്കും ഗുണകരമാവുംവിധം മുന്നോട്ടു കൊണ്ടുപോകാന്‍ ഇരു നേതാക്കളും പരസ്പരം സമ്മതിച്ചു.

 

Explore More
77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

77-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നിന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ അഭിസംബോധനയുടെ പൂർണരൂപം
UPI transactions surged to 9.3 billion in June 2023, driven by P2M, says Worldline report

Media Coverage

UPI transactions surged to 9.3 billion in June 2023, driven by P2M, says Worldline report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM celebrates Silver medal by Women’s Team in 50m Rifle 3 Positions at Asian Games
September 27, 2023
പങ്കിടുക
 
Comments

The Prime Minister, Shri Narendra Modi has congratulated the Women’s Team of Sift Kaur Samra, Ashi Chouksey and Manini Kaushik for winning the silver medal in 50m Rifle 3 Positions at the Asian Games 2022 in Hangzhou.

The Prime Minister posted on X:

“Our dedicated and talented 50m Rifle 3 Positions Women's Team has clinched a well-deserved Silver Medal in the Asian Games. They have demonstrated extraordinary talent. Congratulations to Sift Kaur Samra, Ashi Chouksey and Manini Kaushik.”