പങ്കിടുക
 
Comments

ജോർദാനിൽ  രാജഭരണം  സ്ഥാപിതമായതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി  അബ്ദുല്ല  രാജാവ് രണ്ടാമനെയും  രാജ്യത്തെ  ജനങ്ങളെയും  ഒരു വീഡിയോ സന്ദേശത്തിലൂടെ  അഭിനന്ദിച്ചു.

തന്റെ വീഡിയോ സന്ദേശത്തിൽ പ്രധാനമന്ത്രി   അബ്ദുല്ല രണ്ടാമൻ  രാജാവിനും  ജോർദാൻ ജനതയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.  അബ്ദുല്ല രാജാവിന്റെ ദീര്ഘദര്ശിത്വമാർന്ന നേതൃത്വത്തിന് കീഴിൽ ജോർദാൻ സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിച്ചതിനെയും  സാമ്പത്തിക, സാമൂഹിക-സാംസ്കാരിക മേഖലകളിലെ ശ്രദ്ധേയമായ സംഭവനകളെയും  പ്രധാനമന്ത്രി മോദി പ്രശംസിച്ചു. പശ്ചിമേഷ്യയിൽ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ അബ്ദുല്ല രാജാവിന്റെ  പ്രധാന പങ്ക് എടുത്തുകാട്ടിയ പ്രധാനമന്ത്രി, ജോർദാൻ ഇന്ന് ലോകത്തിലെ ഒരു പ്രധാന പ്രദേശത്ത് ശക്തമായ ശബ്ദവും മിതത്വത്തിന്റെ ആഗോള ചിഹ്നമായി ഉയർന്നുവന്നിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

                                               
ഇന്ത്യയും ജോർദാനും തമ്മിലുള്ള  ആഴമേറിയ ബന്ധം    ചൂണ്ടിക്കാട്ടിയ  പ്രധാനമന്ത്രി, 2018 ൽ  അബ്ദുല്ല രാജാവ് നടത്തിയ ചരിത്രപരമായ   ഇന്ത്യാ  സന്ദർശനത്തെ,   തദവസരത്തിൽ  സഹിഷ്ണുത, ഐക്യം, മനുഷ്യരോടുള്ള ആദരവ് എന്നിവ ഉൾക്കൊള്ളുന്ന   2004 ലെ അമ്മാൻ സന്ദേശം അദ്ദേഹം ആവർത്തിച്ചതും  സ്നേഹപൂർവ്വം അനുസ്മരിച്ചു,  

സമാധാനത്തിനും അഭിവൃദ്ധിക്കും മിതത്വവും സമാധാനപരമായ സഹവർത്തിത്വവും അനിവാര്യമാണെന്ന വിശ്വാസത്തിലാണ് ഇന്ത്യയും ജോർദാനും ഒന്നിച്ചതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. എല്ലാ മനുഷ്യരാശിയുടെയും മികച്ച ഭാവിക്കായുള്ള സംയുക്ത ശ്രമങ്ങൾ  ഇരുപക്ഷവും തുടരുമെന്നും  അദ്ദേഹം വ്യക്തമാക്കി.                     

 

Explore More
76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം

ജനപ്രിയ പ്രസംഗങ്ങൾ

76-ാം സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ചുവപ്പു കോട്ടയുടെ കൊത്തളത്തിൽ നിന്ന് നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
PM Modi shares 'breathtaking' images of Gujarat taken by EOS-06 satellite

Media Coverage

PM Modi shares 'breathtaking' images of Gujarat taken by EOS-06 satellite
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ഡിസംബർ 3
December 03, 2022
പങ്കിടുക
 
Comments

India’s G20 Presidency: A Moment of Pride For All Indians

India Witnessing Transformative Change With The Modi Govt’s Thrust Towards Good Governance