ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
എക്സിലെ ഒരു പോസ്റ്റിൽ പിഎംഒ ഇന്ത്യ ഹാൻഡിൽ കുറിച്ചു:
"ഭരണഘടനാ ദിനമായ ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ആമുഖം വായിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി -2 ശ്രീ ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ തരുൺ കപൂർ, പ്രധാനമന്ത്രിയുടെ സ്പെഷ്യൽ സെക്രട്ടറി ശ്രീ അതീഷ് ചന്ദ്ര തുടങ്ങിയവരും ഓഫീസിലെ മറ്റുള്ളവരും ഈ അവസരത്തിൽ സന്നിഹിതരായിരുന്നു."
Earlier today, on Constitution Day, the Preamble was read out in the Prime Minister's Office. Principal Secretary to the Prime Minister, Dr. PK Mishra, Principal Secretary-2 to PM, Shri Shaktikanta Das, Advisor to PM, Shri Tarun Kapoor, Special Secretary to PM, Shri Atish… pic.twitter.com/TN5VuBOSeu
— PMO India (@PMOIndia) November 26, 2025


