PM Modi wishes people of China on their National Day on Chinese social network Weibo
India & China reflect, in many ways, similar aspirations, challenges and opportunities, and can be inspired by each other’s successes: PM Modi
Progress and prosperity of China & India, our close cooperation, have the potential to shape a peaceful and stable future for Asia: PM Modi

നിങ്ങളുടെ ദേശീയദിനത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.

ആത്മീയത, പഠനം, കല, വ്യാപാരം, ഇരുവിഭാഗത്തെയും സംസ്‌കാരത്തോടുള്ള പരസ്പര ബഹുമാനം, പങ്കാളിത്തപൂര്‍ണമായ അഭിവൃദ്ധി എന്നീ മേഖലകളിലുള്ള നമ്മുടെ ബന്ധം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, നാം രണ്ടു രാഷ്ട്രങ്ങളും പല രീതികൡും സമാനമായ അഭിലാഷങ്ങളും വെല്ലുവിളികളും അവസരങ്ങളും ഉള്ളവയാണ്. ഒരു രാജ്യത്തിന്റെ വിജയം മറ്റേ രാജ്യത്തിന് ഊര്‍ജം പകരുന്ന സ്ഥിതിയുമുണ്ട്. ലോകം ഏഷ്യയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചൈനയുടെയും ഇന്ത്യയുടെയും പുരോഗതിയും അടുത്ത സഹകരണവും ഏഷ്യക്കു സുരക്ഷതിവും സുസ്ഥിരവുമായ ഭാവി പകര്‍ന്നുനല്‍കാന്‍ പോരുന്നതാണ്. ഈ കാഴ്ചപ്പാടാണ് പ്രസിഡന്റ് സിക്കും പ്രധാനമന്ത്രി ലിക്കും എനിക്കും ഉള്ളത്.

ഈയടുത്തായി നാം തമ്മില്‍ ഏതെല്ലാം മേഖലയില്‍ ബന്ധങ്ങളുണ്ടോ അവയൊക്കെ ശക്തമാക്കുകയും പരസ്പര വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുകയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചമാര്‍ന്നതാക്കുകയും ചെയ്തിട്ടുണ്ട്. ഈ ദിശയിലുള്ള ശ്രമങ്ങള്‍ നാം തുടരുകയും ചെയ്യും.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
In Photos: PM Narendra Modi Prays At Kashi Vishwanath, Holds Trishul-Damru

Media Coverage

In Photos: PM Narendra Modi Prays At Kashi Vishwanath, Holds Trishul-Damru
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
ഉത്സാഹവും ഊർജ്ജസ്വലതയും എങ്ങനെയാണ് വിജയത്തിലേക്ക് നയിക്കുന്നതെ‍ന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു
April 30, 2026

ഉത്സാഹവും ഊർജ്ജസ്വലതയും ഒരു വ്യക്തിയെ അവരുടെ പ്രവർത്തനങ്ങളിൽ നിരന്തരം സജീവമായിരിക്കാൻ പ്രചോദിപ്പിക്കുന്നുവെന്ന് ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

ഒരു വ്യക്തി താൻ ചെയ്യണമെന്ന് നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളെയും വിജയത്തിലേക്ക് നയിക്കുന്നത് ഈ അചഞ്ചലമായ ഉത്സാഹമാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു:

"कर्मशील और ऊर्जावान देशवासी ही राष्ट्र की सबसे बड़ी शक्ति हैं, जिनके परिश्रम से विकास की नई राहें तय होती हैं। इनके प्रयासों से देश समृद्धि, आत्मनिर्भरता और उन्नति के शिखर को छूता है।

अनिर्वेदो हि सततं सर्वार्थेषु प्रवर्तकः।

करोति सफलं जन्तोः कर्म यच्च करोति सः॥"

"ഉത്സാഹവും ഊർജ്ജസ്വലതയും ഒരു വ്യക്തിയെ അവരുടെ പ്രവർത്തനങ്ങളിൽ നിരന്തരം സജീവമായിരിക്കാൻ പ്രചോദിപ്പിക്കുന്നു. ഒരു വ്യക്തി താൻ ചെയ്യണമെന്ന് നിശ്ചയിക്കുന്ന എല്ലാ കാര്യങ്ങളെയും വിജയത്തിലേക്ക് നയിക്കുന്നത് ഈ അചഞ്ചലമായ ഉത്സാഹമാണ്."