ബുദ്ധ ജയന്തിയോടനുബന്ധിച് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2018 ഏപ്രിൽ 30 തിങ്കളാഴ്ച ന്യൂ ഡൽഹിയിലെ ഇന്ദിരാ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കും.
അദ്ദേഹം സംഘദാനം നിർവ്വഹിക്കും . ബോധഗയയിലെ അഖിലേന്ത്യ ഭിക്ഷു സംഘത്തിനും സാരനാഥിലെ ഉന്നത ടിബറ്റൻ പഠനങ്ങൾക്കായുള്ള കേന്ദ്ര ഇൻസ്റ്റിട്യൂട്ടിനും അദ്ദേഹം വൈശാഖ് സമ്മാൻ പ്രതിഷ്ഠാ പത്രം സമർപ്പിക്കും. പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധനയും ചെയ്യും.