2020 ജനുവരി 20ന് ‘പരീക്ഷ പേ ചര്‍ച്ച 2020’ല്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംവദിക്കും. 2020 ജനുവരി 20ന് 11 മണിക്ക് ന്യൂഡെല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി ഇടപഴകുന്ന മൂന്നാമതു ‘പരീക്ഷ പേ ചര്‍ച്ച 2020’ നടക്കുക. ശ്രീ. നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായി സംവദിക്കുകയും പരീക്ഷപ്പേടിയെ എങ്ങനെ അഭിമുഖീകരിക്കാമെന്നതു സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയും ചെയ്യും.
സവിശേഷമായ പരിപാടിയില്‍ പങ്കുടക്കുന്നതിനു മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട ഫലം ഉറപ്പു വരുത്തുന്നതിനു വിദ്യാര്‍ഥികള്‍ സമ്മര്‍ദം കുറഞ്ഞ നിലയിലാവണം പരീക്ഷ എഴുതുന്നതെന്ന് ഉറച്ചുവിശ്വസിക്കുന്ന പ്രധാനമന്ത്രിയില്‍നിന്നു വിലയേറിയ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതിനുകൂടിയുള്ള ആവേശവും ഉല്‍സാഹവും വിദ്യാര്‍ഥികളിലും അധ്യാപകരിലും രക്ഷകര്‍ത്താക്കളിലും പ്രകടമാണ്.
2018 ഫെബ്രുവരി 16നു ന്യൂഡെല്‍ഹി തല്‍ക്കത്തോറ സ്‌റ്റേഡിയത്തിലാണ് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്ന ‘പരീക്ഷ പേ ചര്‍ച്ച 1.0’ ആദ്യമായി നടന്നത്. രണ്ടാമതായി നടന്നതാകട്ടെ, അതേ വേദിയില്‍ 2019 ജനുവരി 29നായിരുന്നു.

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jumbo Indian contingent comprising 768 athletes, support staff and officials for Asian Games

Media Coverage

Jumbo Indian contingent comprising 768 athletes, support staff and officials for Asian Games
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2026 സെപ്റ്റംബർ 4
September 04, 2026

Make in India, Power India, Play for India: Multi-Sector Momentum Under PM Modi’s Leadership