Quoteഎന്തു ജോലിയും അങ്ങേയറ്റം ജാഗ്രതയോടെ ചെയ്യുകയും ഏതു ജോലിയുമായും പൊരുത്തപ്പെടുകയും ചെയ്യുന്ന വ്യക്തിയാണു ശ്രീ. വെങ്കയ്യ നായിഡു: പ്രധാനമന്ത്രി
Quoteഅച്ചടക്കം നടപ്പാക്കുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി സമ്പാദിക്കാന്‍ സാധിക്കുന്ന വ്യക്തിത്വമാണു ശ്രീ. വെങ്കയ്യ നായിഡു: പ്രധാനമന്ത്രി മോദി
Quoteചുമതല ലഭിച്ചപ്പോഴൊക്കെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഏല്‍പിക്കപ്പെട്ട ചുമതല നീതിപൂര്‍വം നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഏറ്റവും നല്ല വിദഗ്ധരെത്തന്നെ ശ്രീ. നായിഡു ഉപയോഗപ്പെടുത്താറുണ്ട്: പ്രധാനമന്ത്രി മോദി
Quoteഉള്ളുകൊണ്ട് ഒരു കര്‍ഷകനായ വെങ്കയ്യ ജി, കര്‍ഷകരുടെ ക്ഷേമത്തിലും കൃഷിയുടെ അഭിവൃദ്ധിയിലും അതീവ തല്‍പരനാണ്: പ്രധാനമന്ത്രി മോദി
Quoteശ്രീ. വെങ്കയ്യ നായിഡുവിന്റെ ശ്രമഫലമായാണു പ്രധാനമന്ത്രി ഗ്രാം സഡക് യോജന യാഥാര്‍ഥ്യമായത് : പ്രധാനമന്ത്രി മോദി

വെയ്യങ്കനായിഡു ഉപരാഷ്ട്രപതി പദം ഏറ്റതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുസ്തകമായ ‘മൂവിങ് ഓണ്‍, മൂവിങ് ഫോര്‍വേഡ്- എ ഈയര്‍ ഇന്‍ ഓഫീസി’ന്റെ പ്രകാശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു.
ശ്രീ. വെങ്കയ്യ നായിഡുനോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്കു വര്‍ഷങ്ങളോളം അവസരം ലഭിച്ചിട്ടുണ്ടെന്നു ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ശ്രീ. നായിഡു എല്ലാറ്റിനുംമീതെ പ്രാധാന്യം കല്‍പിക്കുന്നത് ഉത്തരവാദിത്തത്തിനാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. 

|

എന്തു ജോലിയും അങ്ങേയറ്റം ജാഗ്രതയോടെ ചെയ്യുകയും ഏതു ജോലിയുമായും പൊരുത്തപ്പെടുകയും ചെയ്യുന്ന വ്യക്തിയാണു ശ്രീ. വെങ്കയ്യ നായിഡു എന്നു പ്രധാനമന്ത്രി പറഞ്ഞു. 50 വര്‍ഷമായി അദ്ദേഹം രാഷ്ട്രീയജീവിതം നയിച്ചുവരുന്നു- 10 വര്‍ഷം വിദ്യാര്‍ഥിരാഷ്ട്രീയത്തിലും 40 വര്‍ഷം സംസ്ഥാന-ദേശീയ രാഷ്ട്രീയത്തിലും പ്രവര്‍ത്തിച്ചുവരികയാണെന്നും ശ്രീ. നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.
അച്ചടക്കം നടപ്പാക്കുന്നതിനൊപ്പം എല്ലാ വിഭാഗം ജനങ്ങളുടെയും പ്രീതി സമ്പാദിക്കാന്‍ സാധിക്കുന്ന വ്യക്തിത്വമാണു ശ്രീ. വെങ്കയ്യ നായിഡുവിന്റേതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ചുമതല ലഭിച്ചപ്പോഴൊക്കെ വ്യക്തമായ കാഴ്ചപ്പാടോടുകൂടിയ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ട്. ഏല്‍പിക്കപ്പെട്ട ചുമതല നീതിപൂര്‍വം നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ ഏറ്റവും നല്ല വിദഗ്ധരെത്തന്നെ ശ്രീ. നായിഡു ഉപയോഗപ്പെടുത്താറുണ്ട്. 

|

മുന്‍ പ്രധാനമന്ത്രി ശ്രീ. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചപ്പോള്‍ ഗ്രാമവികസന വകുപ്പു വേണമെന്ന് വെങ്കയ്യ ജി ആവശ്യപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു. ഉള്ളുകൊണ്ട് ഒരു കര്‍ഷകനായ വെങ്കയ്യ ജി, കര്‍ഷകരുടെ ക്ഷേമത്തിലും കൃഷിയുടെ അഭിവൃദ്ധിയിലും അതീവ തല്‍പരനാണ്. 

|

ശ്രീ. വെങ്കയ്യ നായിഡുവിന്റെ ശ്രമഫലമായാണു പ്രധാനമന്ത്രി ഗ്രാം സഡക് യോജന യാഥാര്‍ഥ്യമായതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഒരു കാലത്തു രാഷ്ട്രീയ ചര്‍ച്ചകള്‍ തീവണ്ടികളുടെ സ്റ്റോപ്പുകളെ ചുറ്റിപ്പറ്റി ആയിരുന്നെന്നും ആ സ്ഥിതി മാറ്റി, നേതാക്കള്‍ റോഡുകളെക്കുറിച്ചും മറ്റു ഗതാഗതംസംവിധാനങ്ങളെക്കുറിച്ചും ചിന്തിക്കുന്ന സാഹചര്യം സൃഷ്ടിച്ചതു നായിഡു ജി ആണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. 

|

ഇംഗ്ലീഷിലായാലും തെലുങ്കിലായാലും മികച്ച രീതിയില്‍ പ്രസംഗിക്കാനുള്ള ഉപരാഷ്ട്രപതിയുടെ കഴിവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. താന്‍ അധികാരമേറ്റ് ഒരു വര്‍ഷംകൊണ്ട് പാര്‍ലമെന്റിന് അകത്തും പുറത്തുമായി ചെയ്ത കാര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കാര്‍ഡ് ഉപരാഷ്ട്രപതി അവതരിപ്പിച്ചു എന്നതു ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

|

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
India well-placed to benefit from tariff-led trade shifts, says Moody’s

Media Coverage

India well-placed to benefit from tariff-led trade shifts, says Moody’s
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister pays tribute to Swami Vivekananda Ji on his Punya Tithi
July 04, 2025

The Prime Minister, Shri Narendra Modi paid tribute to Swami Vivekananda Ji on his Punya Tithi. He said that Swami Vivekananda Ji's thoughts and vision for our society remains our guiding light. He ignited a sense of pride and confidence in our history and cultural heritage, Shri Modi further added.

The Prime Minister posted on X;

"I bow to Swami Vivekananda Ji on his Punya Tithi. His thoughts and vision for our society remains our guiding light. He ignited a sense of pride and confidence in our history and cultural heritage. He also emphasised on walking the path of service and compassion."