My Government's "Neighbourhood First" and your Government's "India First" policies have strengthened our bilateral cooperation in all sectors: PM
In the coming years, the projects under Indian assistance will bring even more benefits to the people of the Maldives: PM

മാലിദ്വീപിലെ ഒട്ടേറെ പ്രധാന വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലിഹും ചേര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ നിര്‍മിച്ച തീരസുരക്ഷാ കപ്പല്‍ കാമിയാബ് മാലിദ്വീപിനു സമ്മാനിക്കല്‍, റൂപേ കാര്‍ഡ് പ്രകാശനം, മാലിയെ എല്‍.ഇ.ഡി. വിളക്കുകളാല്‍ പ്രകാശിതമാക്കല്‍, വലിയ ഗുണം ചെയ്യുന്ന സാമൂഹിക വികസന പദ്ധതികളുടെ ഉദ്ഘാടനം, മല്‍സ്യ സംസ്‌കരണ പ്ലാന്റുകള്‍ പുറത്തിറക്കല്‍ തുടങ്ങിയ പരിപാടികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്.

അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രസിഡന്റ് സോലിഹിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഇന്ത്യ-മാലിദ്വീപ് ബന്ധത്തില്‍ പ്രധാനപ്പെട്ട ഒരു വര്‍ഷമാണു കടന്നുപോയതെന്നു ചൂണ്ടിക്കാട്ടി.

അയല്‍രാഷ്ട്രങ്ങള്‍ക്കു പ്രഥമ പരിഗണനയെന്ന ഇന്ത്യയുടെ നയവും ഇന്ത്യക്ക് ആദ്യ പരിഗണനയെന്ന മാലിദ്വീപിന്റെ നയവും എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി സഹകരണം ശക്തമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ തീരസുരക്ഷാ കപ്പലായ കാമിയാബിനെക്കുറിച്ചു പരാമര്‍ശിക്കവേ, അതു മാലിദ്വീപിന്റെ നാവിക സുരക്ഷ വര്‍ധിപ്പിക്കുന്നതിനു സഹായകമാകുമെന്നും ബ്ലൂ ഇക്കോണമിയെയും വിനോദസഞ്ചാരത്തെയും പ്രോല്‍സാഹിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദ്വീപസമൂഹത്തിലെ ഉപജീവനത്തിനു സഹായകരമായ വലിയ ഗുണങ്ങളുള്ള സാമൂഹിക വികസന പദ്ധതികളില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിക്കുന്നതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി.

ജനങ്ങള്‍ തമ്മിലുള്ള ബന്ധമാണ് ഇരു രാഷ്ട്രങ്ങള്‍ക്കിടയിലുള്ള നല്ല ബന്ധത്തിന്റെ പ്രധാന ഘടകങ്ങളിലൊന്ന് എന്നു ശ്രീ. നരേന്ദ്ര മോദി ഓര്‍മിപ്പിച്ചു. ഇന്ത്യയില്‍നിന്നു മാലിദ്വീപിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമായെന്നും ഡെല്‍ഹിയില്‍നിന്നും മുംബൈയില്‍നിന്നും ബെംഗളുരുവില്‍നിന്നുമായി ഓരോ വിമാനസര്‍വീസുകള്‍ ഈ ആഴ്ച ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. റൂപേ കാര്‍ഡ് പ്രകാശിപ്പിക്കപ്പെട്ടത് മാലിദ്വീപിലെത്തുന്ന ഇന്ത്യയില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്കു കൂടുതല്‍ സഹായമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഹുല്‍ഹുല്‍മാലിയില്‍ അര്‍ബുദ ആശുപത്രിയും ക്രിക്കറ്റ് സ്റ്റേഡിയവും നിര്‍മിക്കുന്ന പ്രവര്‍ത്തനത്തില്‍ ഗവണ്‍മെന്റ് ഏര്‍പ്പെട്ടിരിക്കുകയാണെന്നും 34 ദ്വീപുകളില്‍ ജല, ശുചീകരണ പദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ജനാധിപത്യവും വികസനവും ശക്തിപ്പെടുത്തുന്നതിനായി മാലിദ്വീപുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതിനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കാനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Centre hikes MSP on jute by Rs 315, promises 66.8% returns for farmers

Media Coverage

Centre hikes MSP on jute by Rs 315, promises 66.8% returns for farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 23
January 23, 2025

Citizens Appreciate PM Modi’s Effort to Celebrate India’s Heroes