പങ്കിടുക
 
Comments
നമ്മുടെ സന്ന്യാസിമാര്‍ നമ്മുക്ക് ദുരാചാരങ്ങളെയും അടിച്ചമര്‍ത്തലിനെയും അതിജീവിക്കാനുള്ള കരുത്ത് നൽകിയിയിട്ടുണ്ട്: പ്രധാനമന്ത്രി
ഭൂതകാലത്തെ നന്മയെ ഉള്‍ക്കൊള്ളാനും അതേസമയം, ഭാവിക്കായി ഒരുങ്ങാനും കാലത്തിനൊത്തു മാറാനും സന്ന്യാസിമാര്‍ നമ്മെ പഠിപ്പിച്ചു: പ്രധാനമന്ത്രി
ലിംഗവിവേചനം ഇല്ലാത്ത സമൂഹം കെട്ടിപ്പടുക്കാനായി നമ്മൾ പ്രയത്‌നിക്കണം: പ്രധാനമന്ത്രി

അഹമ്മദാബാദിലെ ജസ്പൂരില്‍ വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.

ഊര്‍ജസ്വലമായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, നമ്മുടെ സമൂഹത്തെ ശക്തമാക്കുന്നതില്‍ സന്ന്യാസിമാര്‍ക്കുള്ള പങ്ക് ആര്‍ക്കും മറക്കാവതല്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ നമുക്കു വിലയേറിയ പാഠങ്ങള്‍ പകര്‍ന്നുതന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദുരാചാരങ്ങളെയും അടിച്ചമര്‍ത്തലിനെയും അതിജീവിക്കാനുള്ള കരുത്തും അവര്‍ നമുക്കു നല്‍കിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഭൂതകാലത്തെ നന്മയെ ഉള്‍ക്കൊള്ളാനും അതേസമയം, ഭാവിക്കായി ഒരുങ്ങാനും കാലത്തിനൊത്തു മാറാനും സന്ന്യാസിമാര്‍ നമ്മെ പഠിപ്പിച്ചുവെന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിച്ചു.

ജനങ്ങള്‍ക്കു ഗുണകരമായ പദ്ധതികളെക്കുറിച്ചു പരാമര്‍ശിക്കവേ, ചെറിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനോടു കേന്ദ്ര ഗവണ്‍മെന്റിനു യോജിപ്പില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റ് എല്ലാ കാര്യങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണകരമാകുംവിധം വലിയ തോതിലാണു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

മാഉമിയയില്‍ വിശ്വസിക്കുന്ന ആര്‍ക്കും പെണ്‍ഭ്രൂണഹത്യയെ പിന്‍തുണയ്ക്കാന്‍ സാധിക്കില്ലെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ലിംഗവിവേചനം ഇല്ലാത്ത സമൂഹം കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കണമെന്നു ജനങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
21 Exclusive Photos of PM Modi from 2021
Explore More
ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ

ജനപ്രിയ പ്രസംഗങ്ങൾ

ഉത്തര്‍പ്രദേശ് വാരണാസിയിലെ കാശി വിശ്വനാഥ് ധാം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ തര്‍ജമ
India's Global Innovation Index ranking improved from 81 to 46 now: PM Modi

Media Coverage

India's Global Innovation Index ranking improved from 81 to 46 now: PM Modi
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2022 ജനുവരി 16
January 16, 2022
പങ്കിടുക
 
Comments

Citizens celebrate the successful completion of one year of Vaccination Drive.

Indian economic growth and infrastructure development is on a solid path under the visionary leadership of PM Modi.