പങ്കിടുക
 
Comments

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് സൂറത്ത് സന്ദര്‍ശിച്ചു. സൂറത്തിന്റെയും ദക്ഷിണ ഗുജറാത്ത് മേഖലയുടെയും വര്‍ദ്ധിച്ച കണക്റ്റിവിറ്റിക്ക് വഴി തെളിയിക്കുന്ന സൂറത്ത് വിമാനത്താവള ടെര്‍മിനല്‍ കെട്ടിടത്തിന്റെ വിപുലീകരണത്തിന് അദ്ദേഹം തറക്കല്ലിട്ടു.

തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ രാജ്യത്ത് ബിസിനസ് ചെയ്യല്‍ സുഗമമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. “സൂറത്ത് വിമാനത്താവളത്തിന്റെ വിപുലീകരണം ഈ ദിശയിലുള്ള പരിശ്രമമാണ്. സൂറത്ത് വിമാനത്താവള ടെര്‍മിനല്‍ കെട്ടിടം 354 കോടി രൂപ ചെലവിട്ട് 25500 ചതുരശ്ര മീറ്ററിലധികം സ്ഥലത്തേക്ക് വിപുലീകരിക്കുകയാണ്. സൗരോര്‍ജ്ജവും എല്‍.ഇ.ഡി സംവിധാനവും ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ കെട്ടിടമാണിത്. പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഇപ്പോഴത്തെ 4 ലക്ഷത്തിന്റെ സ്ഥാനത്ത് പ്രതിവര്‍ഷം 26 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനാകും”. സൂറതത്ിനും ഷാര്‍ജയ്ക്കുമിടയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാന സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് വിമാന സര്‍വീസ് എന്നത് പിന്നീട് നാലാക്കി ഇരട്ടിപ്പിക്കും.

ഉഡാന്‍ പദ്ധതിക്കു കീഴില്‍ വ്യോമയാന കണക്റ്റിവിറ്റിക്ക് ആക്കമേകുന്നതിന് കൂടുതല്‍ വിമാനത്താവളങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണെന്നും ഇപ്പോള്‍ ജനങ്ങള്‍ക്ക് അതാതിടങ്ങളില്‍നിന്ന് അധികം ദൂരെയല്ലാതെ വിമാനത്താവളങ്ങള്‍ പ്രാപ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.’വിമാനയാത്ര എല്ലവര്‍ക്കും ലഭ്യമാക്കുകയാണ് ഞങ്ങളുടെ ആഗ്രഹം. രാജ്യത്തെ വ്യോമയാന കണക്റ്റിവിററി വര്‍ദ്ധിപ്പിക്കുന്നതില്‍ ഉഡാന്‍ ഗണ്യമായി സഹായിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമയാന ഭൂപടത്തില്‍ ഉഡാന്‍ 40 വിമാനത്താവളങ്ങളെ കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം അത്തരം കൂടുതല്‍ വിമാനത്താവളങ്ങള്‍ വികസിപ്പിക്കാന്‍ ഗവണ്‍മെന്റിന് ആലോചനയുണ്ട്.

ഗവണ്‍മെന്റ് ഏറ്റെടുത്ത വുകസന പദ്ധതികള്‍ എടുത്തു പറഞ്ഞുകൊണ്ട് പൂര്‍ണ്ണ ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റിന് ധീരമായ തീരുമാനങ്ങളെടുക്കാനും രാജ്യത്തിന്റെ വികസനത്തിനായി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ‘നിങ്ങള്‍ ഞങ്ങള്‍ക്ക് ഭൂരിപക്ഷം തന്നതുകൊണ്ടാണ് കഠിനമായ തീരുമാനങ്ങളെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്, പ്രധാനമന്ത്രി ഇഊന്നിപ്പറഞ്ഞു. മുന്‍ ഗവണ്‍മെന്റുകളെക്കാള്‍ മധ്യ വര്‍ഗ്ഗത്തിനു വേണ്ടിയാണ് എന്‍.ഡി.എ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തന്റെ ഗവണ്‍മെന്റിന്റേയും യു.പി.എ ഗവണ്‍മെന്റിന്റെയും പ്രകടനം താരതമ്യം ചെയ്തുകൊണ്ട് ശ്രീ. മോദി പറഞ്ഞു: ‘നാലു വര്‍ഷത്തെ നമ്മുടെ ഭരണകാലത്ത് 1.30 കോടി വീടുകള്‍ നാം നിര്‍മ്മിച്ചു. അതേസമയം യു.പി.എ ഭരണകാലത്ത് അവര്‍ 25 ലക്ഷം വീടുകള്‍ മാത്രമാണ് നിര്‍മ്മിച്ചത്.

‘ 2014 ലെ വെറും എണ്‍പതിന്റെ സ്ഥാനത്ത് നമുക്കിപ്പോള്‍ നാനൂറിലധികം പാസ്‌പോര്‍ട്ട് ഓഫീസുകളാണുള്ളത്.

പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിയുടെ സൂറത്തിലെ ഏതാനും ഗുണഭോക്താക്കള്‍ക്കുള്ള താക്കോല്‍ദാനവും അദ്ദേഹം നിര്‍വ്വഹിച്ചു. രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതം സുഗമമാക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സമീപനത്തോടെ ദൗത്യ രൂപത്തിലാണ് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘പാവപ്പെട്ടവര്‍ക്കായി ഗവണ്‍മെന്റെ് കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 13 ലക്ഷത്തിലധികം വീടുകള്‍ നിര്‍മ്മിച്ചു. 37 ലക്ഷം വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്’.

സ്വാതന്ത്ര്യ സമരത്തില്‍ സൂറത്തിന്റെ പങ്കിനെ അനുസ്മരിച്ചുകൊണ്ട് ഒരു ദശകത്തിനുള്ളില്‍ നിക്ഷേപക്കുതിപ്പോടെ ലോകത്തെ തന്നെ അതിവേഗം വികസിക്കുന്ന നഗരങ്ങളിലൊന്നായി സൂറത്ത് മാറുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി പിന്നീട് അത്യാധുനിക സൗകര്യങ്ങളുള്ള റാസിലാബെന്‍ സെവന്തിലാല്‍ വീനസ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സൂറത്തില്‍ ഉദ്ഘാടനം ചെയ്തു.

ആശുപത്രിയിലെ സൗകര്യങ്ങള്‍ അദ്ദേഹം നോക്കിക്കണ്ട്ു. പിന്നീട് ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ ജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കിലുള്ള ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നതില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി എപ്രകാരം മുഖ്യ പങ്കുവഹിച്ചുവെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. ചികിത്സാ ചെലവ് കുറക്കുന്നതിനു പുറമെ വിലപ്പെട്ട നിരവധി ജീവനുകള്‍ രക്ഷിക്കാനാകുന്ന ജനറിക് മരുന്നുകള്‍ ഇന്ന് കൂടുതല്‍ ലഭ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി വൈകിട്ട് ദണ്ഡിയില്‍ ദേശീയ ഉപ്പു സത്യഗ്രഹ സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം ന്യൂ ഇന്ത്യ യൂത്ത് കോണ്‍ക്ലേവിനെ അഭിസംബോധന ചെയ്യും.

സ്മാരകത്തില്‍ മഹാത്മാ ഗാന്ധിയുടെയും ബ്രിട്ടീഷ് ഭരണത്തിനെതിരെ കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പുണ്ടാക്കിയ ചരിത്ര പ്രസിദ്ധമായ ദണ്ഡി ഉപ്പു യാത്രയില്‍ ഗാന്ധിജിയോടൊപ്പം സഞ്ചരിച്ച 80 സത്യഗ്രഹികളുടെയും പ്രതിമകളുണ്ട്. 1930 ലെ ചരിത്ര പ്രസിദ്ധമായ ദണ്ഡി യാത്രയുമായ ബന്ധപ്പെട്ട നിരവധി കഥകളും ആലേഖനം ചെയ്ത 24 ചപവര്‍ ചിത്രങ്ങളും ഇവിടെയുണ്ട്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലായിരുന്നു അത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

'മൻ കി ബാത്തിനായുള്ള' നിങ്ങളുടെ ആശയങ്ങളും നിർദ്ദേശങ്ങളും ഇപ്പോൾ പങ്കിടുക!
Modi Govt's #7YearsOfSeva
Explore More
നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

നടന്നു പോയിക്കോളും എന്ന മനോഭാവം മാറ്റാനുള്ള സമയമാണിത്, മാറ്റം വരുത്താനാവും എന്ന് ചിന്തിക്കുക: പ്രധാനമന്ത്രി മോദി
PM Modi to embark on 3-day visit to US to participate in Quad Leaders' Summit, address UNGA

Media Coverage

PM Modi to embark on 3-day visit to US to participate in Quad Leaders' Summit, address UNGA
...

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2021 സെപ്റ്റംബർ 21
September 21, 2021
പങ്കിടുക
 
Comments

Strengthening the bilateral relations between the two countries, PM Narendra Modi reviewed the progress with Foreign Minister of Saudi Arabia for enhancing economic cooperation and regional perspectives

India is making strides in every sector under PM Modi's leadership