It is wonderful how Daman has become a mini-India. People from all over the country live and work here: PM
I congratulate the people and local administration for making this place ODF. This is a big step: PM
The Government is taking several steps for the welfare of fishermen, says PM Modi
Our entire emphasis on the 'blue revolution' is inspired by the commitment to bring a positive difference in the lives of fishermen: PM

ദാമന്‍ ആന്‍ഡ് ദിയുവില്‍ ആയിരം കോടി രൂപയുടെ വികസനപദ്ധതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സമാരംഭം കുറിച്ചു. പദ്ധതിഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്ത അദ്ദേഹം, ദാമന്‍ കോളജ് ഗ്രൗണ്ടില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

ദാമനില്‍ നടന്ന പൊതുയോഗം വര്‍ധിച്ച പങ്കാളിത്തംകൊണ്ടും തുടക്കംകുറിച്ച വികസന പദ്ധതികളുടെ ബാഹുല്യംകൊണ്ടും ചരിത്രസംഭവമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ശുചിത്വമുണ്ടെങ്കില്‍ വിനോദസഞ്ചാരത്തിനുള്ള സാധ്യതകള്‍ കൂടുതലാണെന്നതിനാല്‍ ശുചിത്വത്തിനു പരമാവധി പ്രാധാന്യം കല്‍പിക്കണമെന്ന് ദാമന്‍ ജനതയോടു പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദാമനില്‍ തുറന്ന സ്ഥലത്തു വിസര്‍ജിക്കുന്നത് ഇല്ലാതാക്കിയതിനു ജനങ്ങളെയും പ്രാദേശിക ഭരണകൂടത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഇ-റിക്ഷകളും സി.എന്‍.ജിയും ഉപയോഗപ്പെടുത്തുകവഴി ശുചിത്വത്തിനായുള്ള ബഹുജനപ്രസ്ഥാനം രൂപപ്പെടുത്തിയ ദാമനിലെ രീതി നമുക്കൊക്കെ മാതൃകയാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ദാമനിലെ രീതിയെ പ്രകീര്‍ത്തിക്കവേ, ദാമന്‍ ഒറു ചെറു ഇന്ത്യയായി മാറിക്കഴിഞ്ഞുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ഇവിടെ ജീവിക്കുകയും തൊഴിലെടുക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്‍സ്യബന്ധനം നടത്തുന്നവരുടെ ക്ഷേമത്തിനായി ഗവണ്‍മെന്റ് പല നടപടികളും കൈക്കൊള്ളുന്നുണ്ടെന്നും മല്‍സ്യത്തൊഴിലാളികളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റം സൃഷ്ടിക്കാനുള്ള പ്രതിജ്ഞാബദ്ധതയില്‍നിന്നു രൂപംകൊണ്ട ‘നീല വിപ്ലവ’ത്തിനാണു താന്‍ പ്രാധാന്യം കല്‍പിക്കുന്നതെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

ഉഡാന്‍ പദ്ധതി പ്രകാരമുള്ള അഹമ്മദാബാദ്-ദിയു എയര്‍ ഒഡിഷ വിമാനസര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ദാമനില്‍നിന്നു ദിയുവിലേക്കുള്ള പവന്‍ ഹാന്‍സ് ഹെലികോപ്റ്റര്‍ സര്‍വീസിന്റെ ഉദ്ഘാടനം വീഡിയോ ലിങ്കിലൂടെ അദ്ദേഹം നിര്‍വഹിച്ചു.

ബേഠി ബചാവോ, ബേഠി പഠാവോ പദ്ധതിപ്രകാരമുള്ള ബധായി കിറ്റുകള്‍ നവജാതപെണ്‍ശിശുക്കള്‍ക്കു പ്രധാനമന്ത്രി വിതരണംചെയ്തു. ദാമന്‍-ദിയു ഭരണകൂടം സൗജന്യമായി ഡൈവിങ് പരിശീലനം നല്‍കിയ സ്ത്രീകള്‍ക്കുള്ള സാക്ഷ്യപത്രങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു സൈക്കിളുകളും അദ്ദേഹം വിതരണം ചെയ്തു. സി.എന്‍.ജി. വാഹനങ്ങളുടെ പെര്‍മിറ്റുകളുടെ കൈമാറ്റവും പ്രധാനമന്ത്രി നിര്‍വഹിച്ചു. പ്രധാനമന്തി ആവാസ് യോജന ഗ്രാമീണ്‍ ആന്‍ഡ് അര്‍ബന്‍, പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, പ്രധാനമന്ത്രി ജീവന്‍ സുരക്ഷ യോജന, പ്രധാനമന്ത്രി മുദ്ര യോജന എന്നീ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്കുള്ള സാക്ഷ്യപത്രങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് അദ്ദേഹം കൈമാറി. ഇ-റിക്ഷ, പെഹ്‌ലി സവാരി, ആംബുലന്‍സുകള്‍ എന്നിവയുടെ ഫ്‌ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു.

 

 

 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Jan Dhan accounts hold Rs 2.75 lakh crore in banks: Official

Media Coverage

Jan Dhan accounts hold Rs 2.75 lakh crore in banks: Official
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles loss of lives due to a mishap in Nashik, Maharashtra
December 07, 2025

The Prime Minister, Shri Narendra Modi has expressed deep grief over the loss of lives due to a mishap in Nashik, Maharashtra.

Shri Modi also prayed for the speedy recovery of those injured in the mishap.

The Prime Minister’s Office posted on X;

“Deeply saddened by the loss of lives due to a mishap in Nashik, Maharashtra. My thoughts are with those who have lost their loved ones. I pray that the injured recover soon: PM @narendramodi”