പ്രധാനമന്ത്രി മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയും സംയുക്തമായി എൽ‌പി‌ജി, തൊഴിൽ പരിശീലനം, സാമൂഹിക സൗകര്യം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ ആരംഭിച്ചു
ഒരു വർഷത്തിനുള്ളിൽ ഞങ്ങൾ മൊത്തം 12 പദ്ധതികൾ സംയുക്തമായി (ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിൽ) ഉദ്ഘാടനം ചെയ്തു: പ്രധാനമന്ത്രി മോദി

ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, 
ബഹുമാനപ്പെട്ടവരെ, 
സുഹൃത്തുക്കളെ, 
നമസ്‌കാരം!!
സബായ്‌കെ ഷരോദീയോ ശുഭേച്ഛ!
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ജിയുമായി ചേര്‍ന്നു മൂന്ന് ഉഭയകക്ഷി പദ്ധതികള്‍കൂടി ഉദ്ഘാടനം ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വീഡിയോ ലിങ്ക് വഴി നമ്മള്‍ ഒന്‍പതു പദ്ധതികള്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന മൂന്നു പദ്ധതികള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ഉദ്ഘാടനം ചെയ്യപ്പെടുന്ന ആകെ പദ്ധതികള്‍ 12 എണ്ണമായി. ഈ നേട്ടത്തിന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഞാന്‍ അഭിനന്ദിക്കുന്നു. 
ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതു മൂന്നു മേഖലകളിലെ പദ്ധതികളാണ്- പാചകവാതകം ഇറക്കുമതി ചെയ്യല്‍, തൊഴിലധിഷ്ഠിത പരിശീലനം, സാമൂഹിക സൗകര്യം എന്നീ മേഖലകളില്‍ ഉള്ളവ. എന്നാല്‍, എല്ലാറ്റിന്റെയും ഉദ്ദേശ്യം ഒന്നുതന്നെയാണ്. അതു പൗരന്‍മാരുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ്. ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിന്റെ മുഖ്യ ആശയവും ഇതു തന്നെ. ഇന്ത്യ-ബംഗ്ലാദേശ് പങ്കാളിത്തത്തിന്റെ അടിത്തറ നമ്മുടെ ഓരോ പൗരന്റെയും വികസനം ഉറപ്പാക്കുക എന്നതാണ്. 
ബംഗ്ലാദേശില്‍ വലിയ അളവില്‍ പാചക വാതകം ലഭ്യമാക്കുന്നത് ഇരു രാജ്യങ്ങള്‍ക്കും നേട്ടമാണ്. ഇതു ബംഗ്ലാദേശിന്റെ കയറ്റുമതിയും വരുമാനവും തൊഴിലവസരവും വര്‍ധിപ്പിക്കും. കടത്തേണ്ട ദൂരം 1500 കിലോമീറ്റര്‍ കുറയുന്നു എന്നതു സാമ്പത്തിക നേട്ടം പകരുകയും പരിസ്ഥിതിക്കുള്ള നാശം കുറച്ചുകൊണ്ടുവരികയും ചെയ്യും. രണ്ടാമത്തെ പദ്ധതിയായ ബംഗ്ലാദേശ്-ഇന്ത്യ തൊഴില്‍വൈദഗ്ധ്യ നൈപുണ്യ വികസന പരിശീലന കേന്ദ്രം ബംഗ്ലാദേശിന്റെ വ്യവസായ വികസനത്തിന് ആവശ്യമായ നൈപുണ്യശേഷിയുള്ള മനുഷ്യശക്തി ലഭ്യമാക്കുന്നതോടൊപ്പം സാങ്കേതിക വിദഗ്ധരെയും ലഭ്യമാക്കും. 
ബഹുമാനപ്പെട്ടവരെ, 
അവസാനമെങ്കിലും ഒട്ടും അപ്രധാനമല്ലാത്തതാണു നമ്മുടെ സമൂഹങ്ങളിലും മൂല്യങ്ങളിലും മങ്ങാത്ത സ്വാധീനം ചെലുത്തുന്ന സ്വാമി രാമകൃഷ്ണ പരമഹംസരില്‍നിന്നും സ്വാമി വിവേകാനന്ദനില്‍നിന്നും ഊര്‍ജം ഉള്‍ക്കൊള്ളുന്ന ധാക്കയിലെ രാമകൃഷ്ണ മിഷനിലുള്ള വിവേകാനന്ദ ഭവന്‍. 
ബംഗ്‌ള സംസ്‌കാരത്തിന്റെ ഉദാരതയും സുതാര്യതയും പോലെ ഈ മിഷനും എല്ലാ മതങ്ങളെയും പിന്‍തുടരുന്നവരില്‍ ഇടമുണ്ട്. ഈ മിഷന്‍ എല്ലാ മതവിഭാഗങ്ങളുടെയും ആഘോഷങ്ങള്‍ ഒരേ ഉല്‍സാഹത്തോടും ഊര്‍ജത്തോടുംകൂടി കൊണ്ടാടുന്നു. കെട്ടിടത്തില്‍ നൂറിലധികം സര്‍വകലാശാലാ വിദ്യാര്‍ഥികളെയും ഗവേഷകരെയും പാര്‍പ്പിക്കാന്‍ സാധിക്കും. 
ബഹുമാന്യരെ, 
ബംഗ്ലാദേശുമായുള്ള പങ്കാളിത്തത്തിന് ഇന്ത്യ മുന്‍ഗണന കല്‍പിച്ചുവരുന്നു. ഇന്ത്യ-ബംഗ്ലാദേശ് ബന്ധം രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തിന്റെ മികച്ച ഉദാഹരണമാണ് എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. നാം തമ്മില്‍ ഇന്നു ബന്ധപ്പെട്ടതു നമുക്കിടയിലുള്ള ബന്ധത്തിന് കൂടുതല്‍ ഊര്‍ജം പകരുമെന്നതില്‍ എനിക്കു സന്തോഷമുണ്ട്. 
ജയ് ഹിന്ദ്! ജയ് ബംഗ്ല! ജയ് ഭാരത്-ബംഗ്ല ബന്ധുത്വ!
നന്ദി. 
കുറിപ്പ്: പ്രധാനമന്ത്രി പ്രസംഗിച്ചതു ഹിന്ദിയിലാണ്. ഏകദേശ തര്‍ജമയാണ് ഇത്. 

Explore More
ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

ജനപ്രിയ പ്രസംഗങ്ങൾ

ശ്രീരാമജന്മഭൂമി ക്ഷേത്രത്തിലെ പതാക ഉയർത്തൽ ഉത്സവത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം
Since 2019, a total of 1,106 left wing extremists have been 'neutralised': MHA

Media Coverage

Since 2019, a total of 1,106 left wing extremists have been 'neutralised': MHA
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഡിസംബർ 13
December 13, 2025

PM Modi Citizens Celebrate India Rising: PM Modi's Leadership in Attracting Investments and Ensuring Security